Tag: Keezhariyur
മാതൃകാ പ്രവർത്തനത്തിന് അർഹിച്ച അംഗീകാരം; ജനാധിപത്യ കലാസാഹിത്യ വേദിയുടെ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനായ ടി.കെ.രജിത്തിന്
കൊയിലാണ്ടി: ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന കമ്മിറ്റി ഏർപ്പെടുത്തിയ പ്രഥമ ഗുരു ശ്രേഷ്ഠ പുരസ്കാരം കീഴരിയൂർ എം.എൽ.പി സ്കൂളിലെ അധ്യാപകനും കലാ-സാംസ്കാരിക-സാമൂഹ്യപ്രവർത്തകനും ടി.കെ.രജിത്തിന് സമ്മാനിച്ചു. കോഴിക്കോട് ശിക്ഷക് സദനിൽ നടന്ന ചടങ്ങിൽ പ്രശസ്ത സാഹിത്യകാരൻ കൽപ്പറ്റ നാരായണനാണ് രജിത്തിന് പുരസ്കാരം നൽകിയത്. കൽപ്പറ്റ നാരായണൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ജനാധിപത്യ കലാസാഹിത്യ വേദി സംസ്ഥാന ചെയർമാൻ
ചെളിയില്‍ പുതഞ്ഞും ചെളി തെറിപ്പിച്ചും ഫുട്‌ബോള്‍ മാമാങ്കം; കീഴരിയൂരിന് ആവേശക്കാഴ്ചയായി നടുവത്തൂര്‍ സ്വാതി കലാകേന്ദ്രം സംഘടിപ്പിച്ച മഡ് ഫുട്‌ബോള്‍
കീഴരിയൂര്‍: ചളിയില്‍ വീണും ചളി തെറിപ്പിച്ചും ആവേശകരമായ ഫുട്‌ബോള്‍ മാമാങ്കമായിരുന്നു നടുവത്തൂരില്‍ നടന്നത്. സ്വാതി കലാ കേന്ദ്രം നടുവത്തൂര്‍ സംഘടിപ്പിച്ച 18 വയസ്സിനു താഴെയുള്ളവര്‍ക്കായുള്ള മഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണികളിലും കൗതുകം നിറക്കുന്നതായിരുന്നു. ചെളി കാരണം ഔട്ട് ബോള്‍ അടിക്കുന്നത് കയ്യില്‍ തൂക്കി അടിക്കുകയോ എറിയുകയോ ചെയ്യാമെന്നത് ഒഴിച്ചാല്‍ കളി നിയമങ്ങള്‍ എല്ലാം സാധാരണ ഫുട്‌ബോളിന്റേതുപോലെയാണ്.
”ഉമ്മന്‍ചാണ്ടി ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവ്”; കീഴരിയൂരിലെ സര്‍വ്വകക്ഷി അനുശോചന യോഗത്തില്‍ രാജേഷ് കീഴരിയൂര്‍
കീഴരിയൂര്‍: ജനഹൃദയങ്ങള്‍ കീഴടക്കിയ നേതാവായിരുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയെന്ന് ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍ പറഞ്ഞു. കീഴരിയൂരില്‍ നടന്ന സര്‍വക്ഷി അനുശോചന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം കെ.സി.രാജന്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി
കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരിവസ്തുക്കളുമായി ബംഗാൾ സ്വദേശി പിടിയിൽ; തൂക്കി നൽകാനുള്ള ത്രാസും അറുപതിനായിരം രൂപയും പിടികൂടി (വീഡിയോ കാണാം)
കൊയിലാണ്ടി: കീഴരിയൂരിൽ കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുമായി പശ്ചിമ ബംഗാൾ സ്വദേശിയായ യുവാവ് പിടിയിൽ. 100 ഗ്രാമിലേറെ കഞ്ചാവ്, മറ്റ് ലഹരിവസ്തുക്കൾ, കഞ്ചാവ് തൂക്കി നൽകാനുപയോഗിക്കുന്ന ത്രാസ്, പ്ലാസ്റ്റിക് കവർ, അറുപതിനായിരം രൂപ എന്നിവ സഹിതമാണ് ബംഗാൾ സ്വദേശി സാജിദിനെ കൊയിലാണ്ടി പൊലീസ് പിടികൂടിയത്. കീഴരിയൂർ ഗ്യാസ് ഏജൻസിക്ക് സമീപത്ത് വച്ചാണ് ഇയാളെ പിടിച്ചത്. സംശയം
മാലിന്യമുക്തം നവകേരളം പരിപാടിയ്ക്ക് ഒരുങ്ങി കീഴരിയൂര്‍; തുണി സഞ്ചികളും മീന്‍ സഞ്ചികളും നിര്‍മ്മിക്കാന്‍ വനിതാവേദി അംഗങ്ങള്‍ക്ക് പരിശീലനം
കീഴരിയൂര്‍: വള്ളത്തോള്‍ ഗ്രന്ഥാലയത്തിന്റെ ആഭിമുഖ്യത്തില്‍ മാലിന്യമുക്തം നവകേരളം പരിപാടിയ്ക്ക് സഹായകരമായ വിധത്തില്‍ തുണി സഞ്ചികളും ഫയലുകളും മീന്‍സഞ്ചികളും നിര്‍മ്മിയ്ക്കുന്നതിനായി വനിതാവേദി അംഗങ്ങള്‍ക്ക് ദ്വിദിന പരിശീലനത്തിന് തുടക്കമായി. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എന്‍.എം.സുനില്‍ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര ആദ്ധ്യക്ഷം വഹിച്ചു.പി.ശ്രീജിത്ത് പദ്ധതിയെക്കുറിച്ച് വിശദീകരിച്ചു. മുഖ്യാതിഥി ദിനേശ് ചോമ്പാല നേതൃത്വം നല്‍കി. ഗ്രാമപഞ്ചായത്ത്
എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് കീഴരിയൂര്‍ മരുത്യാമല സ്വയം സഹായസംഘം
കീഴരിയൂര്‍: എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിച്ച് കീഴരിയൂര്‍ മരുത്യാമല സ്വയം സഹായ സംഘം. നെല്ലാടി ശിവാനന്ദന്‍ അദ്ധ്യക്ഷം വഹിച്ച യോഗം ഗ്രാമപഞ്ചായത്ത് മെമ്പര്‍ ഇ.എം.മനോജ് ഉദ്ഘാടനം ചെയ്തു. പയ്യോളി യൂണിയന്‍ കണ്‍വീനര്‍ കെ.ഉദയന്‍ മാസ്റ്റര്‍ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു. കുറുമയില്‍ രമേശന്‍ പി.കെ.അനില്‍കുമാര്‍, കെ.വി.മനോജന്‍, കെ.പി.കുഞ്ഞിക്കണാരന്‍, ടി.എന്‍.പ്രമോദ് എന്നിവര്‍ സംസാരിച്ചു.
മഴ കനത്തതോടെ ക്വാറിയിലെ കുഴികളില്‍ വെള്ളക്കെട്ട് വര്‍ധിക്കുന്നു; ഉരുള്‍പൊട്ടല്‍ സാധ്യതവരെ നിലനില്‍ക്കുന്ന തങ്കമലക്വാറി പ്രദേശത്ത് ആശങ്കയോടെ നൂറുകണക്കിന് ജനങ്ങള്‍, അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തം
ഇരിങ്ങത്ത്: തുറയൂര്‍- കീഴരിയൂര്‍ ഗ്രാമപഞ്ചായത്തുകളിലെ നൂറുകണക്കിന് ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തി തങ്കമല ക്വാറിയില്‍ ഖനനം തുടരുമ്പോഴും അധികൃതരുടെ ഭാഗത്തു നിന്നും നടപടി ഉണ്ടാകാത്തതില്‍ ജനങ്ങള്‍ ആശങ്കയില്‍. ജാതിമത രാഷ്ട്രീയ ഭേദമന്ന്യേ വന്‍പ്രതിഷേധവും സമരപരമ്പരകളും കഴിഞ്ഞ ദിവസങ്ങളിലായി അരങ്ങേറിയിട്ടും ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഒന്നുംതെന്നെ ഉണ്ടായില്ലെന്നും നാട്ടുകാര്‍ പറയുന്നു. മഴ കൂടെ ശക്തിപ്രാപിക്കുമ്പോള്‍
കീഴരിയൂരിലെ എസ്.എസ്.എൽ.സി, പ്ലസ് ടു ഉന്നത വിജയികൾക്ക് എസ്.എഫ്.ഐയുടെ അനുമോദനം
കീഴരിയൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികളെ എസ്.എഫ്.ഐ അനുമോദിച്ചു. എസ്.എഫ്.ഐ കീഴരിയൂർ ലോക്കൽ കമ്മിറ്റിയാണ് എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയ വിദ്യാർത്ഥികളെ അനുമോദിച്ചത്. മുൻ എം.എൽ.എയും കർഷക സംഘം കേന്ദ്ര കമ്മിറ്റി അംഗവുമായ പി.വിശ്വൻ മാസ്റ്റർ ചടങ്ങ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ ലോക്കൽ
‘നൂറുകണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം’; തങ്കമല ക്വാറി അടച്ചു പൂട്ടണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ
കീഴരിയൂർ: വിവാദമായ തങ്കമല ക്വാറി സന്ദർശിച്ച് കോൺഗ്രസ് ജില്ലാ കമ്മിറ്റി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ. സന്ദർശനത്തിന് ശേഷം മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന ക്വാറിവിരുദ്ധ പ്രക്ഷോഭത്തിൻ്റെ നയവിശദീകരണ യോഗത്തിൽ സമരസമിതിക്ക് പിന്തുണ അറിയിച്ച് അദ്ദേഹം സംസാരിച്ചു. നൂറു കണക്കിന് ജനങ്ങളുടെ ജീവനും സ്വത്തിനും ഗുരുതരമായ അപകടം വിളിച്ചു വരുത്തുന്ന കീഴരിയൂർ തങ്കമലയിലെ പാറഖനം അടിയന്തരമായി
മുപ്പത്തിമൂന്ന് വർഷങ്ങൾക്കപ്പുറം വീണ്ടുമവർ മാഷും കുട്ട്യോളുമായി; ശ്രദ്ധേയമായി നടുവത്തൂർ നവീന കോളേജിലെ അധ്യാപക-വിദ്യാർത്ഥി സംഗമം
കീഴരിയൂർ: പതിറ്റാണ്ടുകൾക്കിപ്പുറം വീണ്ടും ഒത്തുകൂടി നടുവത്തൂർ നവീന കോളേജിലെ അധ്യാപകരും വിദ്യാർത്ഥികളും. ഹൃദയാദരം എന്ന പേരിൽ സംഘടിപ്പിച്ച പരിപാടിയിൽ 1989-90 എസ്.എസ്.എൽ.സി. ബാച്ചിലെ വിദ്യാർത്ഥികളും അവരെ പഠിപ്പിച്ച അധ്യാപകരുമാണ് മുപ്പത്തിമൂന്ന് വർഷങ്ങൾക്ക് ശേഷം ഒത്തുകൂടിയത്. സർക്കാർ , എയിഡഡ് വിദ്യാലയങ്ങളിൽ പൂർവ്വാധ്യാപക – വിദ്യാർത്ഥി സംഗമം പതിവുകാഴ്ചയാണ്. എന്നാൽ സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിലെ ഇത്തരം കൂടി