Tag: Keezhariyur
കീഴരിയൂരില്‍ രാത്രിയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി
കീഴരിയൂര്‍: കീഴരിയൂരില്‍ രാത്രിയുടെ മറവില്‍ ചന്ദനമരം മുറിച്ചു കടത്തിയതായി പരാതി. കുപ്പേരിക്കണ്ടി താമസിക്കും കല്ലടക്കുന്നുമ്മല്‍ ഉഷയുടെ പറമ്പില്‍ നിന്നാണ് ചന്ദനമരം മോഷണം പോയത്. മൂന്ന് മരങ്ങളാണ് മുറിച്ചത്. മേപ്പയ്യൂര്‍ പൊലീസില്‍ പരാതി നല്‍കി. പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കീഴരിയൂര്‍ സ്വദേശിയായ ഷാജീവ് നാരായണന്റെ ചെറുകഥാ സമാഹാരം ‘ഒറ്റയാള്‍ക്കൂട്ടം’ കവര്‍ പ്രകാശനം ചെയ്തു
കൊയിലാണ്ടി: കീഴരിയൂര്‍ സ്വദേശിയായ യുവ കഥാകാരന്‍ ഷാജീവ് നാരായണന്റെ ചെറുകഥാ സമാഹാരം ‘ഒറ്റയാള്‍ക്കൂട്ടം’ത്തിന്റെ കവര്‍ പ്രകാശനം ചെയ്തു. പ്രശസ്ത സാഹിത്യകാരന്‍ സോമന്‍ കടലൂര്‍ അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് പ്രകാശന കര്‍മ്മം നിര്‍വഹിച്ചത്. മനുഷ്യഭാവങ്ങളെ ഏറ്റവും സാന്ദ്രമായ ഭാഷയില്‍ വിന്യസിച്ച് ആസ്വാദത്തില്‍ വിസ്മയമാകുന്ന കഥകളാണ് ഒറ്റയാള്‍ കൂട്ടത്തിലുള്ളത്. ഷൈജു കോളിക്കണ്ടിയാണ് കവര്‍ ചിത്രം ഡിസൈന്‍ ചെയ്തത്. ക്യൂണിഫോം
കീഴരിയൂരില്‍ ഇനി ഉത്സവനാളുകള്‍; അകലാപ്പുഴയുടെ തീരത്ത് വര്‍ണാഭമായ ഘോഷയാത്രയോടെ ഫെസ്റ്റിന് തുടക്കം
മേപ്പയൂര്‍: പരന്നൊഴുകുന്ന അകലാപ്പുഴയുടെ തീരത്ത് വര്‍ണാഭമായ ഘോഷയാത്രയോടെ കീഴരിയൂര്‍ ഫെസ്റ്റിന് തുടക്കം. നാല് നാള്‍ നീണ്ടുനില്‍ക്കുന്ന നാടിന്റെ ഉത്സവം ഗായകന്‍ അജയ് ഗോപാല്‍ ഉദ്ഘാടനം ചെയ്തു. അകലാപ്പുഴ ജിപ്‌സിയ ബോട്ട് സെന്ററിന് സമീപത്തെ മുഖ്യവേദിയിലാണ് പരിപാടികള്‍ നടന്നത്. പഞ്ചായത്ത് പ്രസിഡന്റ് കെ.കെ.നിര്‍മല അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ചെയര്‍മാന്‍, മേലടി ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി
ഒരിക്കല്‍പ്പോലും കാണാത്ത അച്ഛന്റെ ഛായാപടം കണ്ട് നിറകണ്ണോടെ കല്ല്യാണി അമ്മ; കീഴരിയൂര്‍ ബോംബ് കേസില്‍ ജയിലടയ്ക്കപ്പെട്ട കുഞ്ഞിരാമന്റെ മകള്‍ക്ക് ഇതിലും വലിയ സമ്മാനം കിട്ടാനില്ല
കീഴരിയൂര്‍: ജീവിതത്തിലൊരിക്കലും കാണാത്ത തന്റെ അച്ഛനെ ഛായാപടത്തിലൂടെ കണ്ട് മനസ്സ് നിറഞ്ഞ് കല്ല്യാണിയമ്മ. കണ്ണിമ ചിമ്മാതെ ചിത്രത്തില്‍ തന്റെ അച്ഛനെ നോക്കുമ്പോള്‍ കല്യാണി അമ്മയുടെ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു. രണ്ടു വര്‍ഷം മുന്‍പ് ദേശാഭിമാനി പത്രത്തിലെ ഫീച്ചറിനായി ദിലീപ് കീഴൂര്‍ വരച്ച കുഞ്ഞിരാമന്റെ ഛായാചിത്രമാണ് അവരുടെ കണ്ണുകളെ ഈറനണിയിച്ചത്. കീഴരിയൂര്‍ ബോംബ് കേസിലെ പതിനാലാം പ്രതിയായി ചേര്‍ക്കപ്പെട്ട
കീഴരിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; അഭിമുഖം നവംബര്‍ 20ന്
കീഴരിയൂര്‍: കീഴരിയൂര്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ എച്ച്.എം.സി മുഖേന ദിവസ വേതന അടിസ്ഥാനത്തില്‍ ഡോക്ടറെ നിയമിക്കുന്നു. യോഗ്യത: എം.ബി.ബി.എസ്, ടി.സി.എം.സി റജിസ്‌ട്രേഷന്‍. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ നവംബര്‍ 20 തിങ്കള്‍ 11 മണിക്ക് പി.എച്ച്.സി കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കുക.
കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കിന് പുതിയ സാരഥികള്‍; ഭരണസമിതി അധികാരമേറ്റു
കീഴരിയൂര്‍: കീഴരിയൂര്‍ സര്‍വ്വീസ് സഹകരണ ബേങ്കില്‍ പുതിയ ഭരണസമിതി അധികാരമേറ്റു. ബേങ്ക് ഭരണസമിതിയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 11 UDF അംഗങ്ങളെ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു.സഹകരണ സംഘം പയ്യോളി യൂണിറ്റ് ഇൻസ്പക്ടർ കെ.വി മനോജ് കുമാർ തെരഞ്ഞെടുപ്പ് പ്രക്രിയക്ക് നേതൃത്വം കൊടുത്തു. കേരള കോ ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സെക്രട്ടറി സുധീര്‍ കുമാര്‍ പുതിയ ഭാരവാഹികളെ ഹാരമണിയിച്ച്
പലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥയും ഫാസിസ്റ്റ് വിരുദ്ധ സംഗമവുമായി കീഴരിയൂരിലെ കോണ്‍ഗ്രസ്
കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ ജാഥയും ഫാസിസ്റ്റ് വിരുദ്ധ സംഗമവും നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി മുനീര്‍ എരവത്ത് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറല്‍ സെക്രട്ടറിമാരായ രാജേഷ് കീഴരിയൂര്‍, ഇ.അശോകന്‍ മാസ്റ്റര്‍, ബ്ലോക്ക് പ്രസിഡണ്ട് കെ.പി രാമചന്ദ്രന്‍ മാസ്റ്റര്‍, മുസ്ലിം
അശോകം, പ്ലാവ്, നാട്ടുമാവ്… ശോഭീന്ദ്രന്‍മാസ്റ്ററുടെ ഓര്‍മ്മയ്ക്കായി കീഴരിയൂരില്‍ ഇവ വളരും; വൃക്ഷതൈകള്‍ നട്ടുപരിപാലിക്കുന്ന ചുമതല ഏറ്റെടുത്ത് വള്ളത്തോള്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍
കീഴരിയൂര്‍: അന്തരിച്ച പരിസ്ഥിതി പ്രവര്‍ത്തകന്‍ ശോഭീന്ദ്രന്‍ മാഷിന്റെ അനുസ്മരണ ചടങ്ങിനായി വള്ളത്തോള്‍ ഗ്രന്ഥാലയം പ്രവര്‍ത്തകര്‍ ഒത്ത് ചേര്‍ന്ന് വൃക്ഷത്തൈകള്‍ നട്ടു. അശോകം, മരമുല്ല, നാട്ടുമാവ്, പ്ലാവ്, മന്ദാരം എന്നിവയാണ് പരിപാലന ചുമതല ഏറ്റെടുത്തുകൊണ്ട് നട്ടത്. ഓരോ തൈകളുടേയും പരിപാലന ചുമതല ലൈബ്രറി പ്രവര്‍ത്തകര്‍ ഏറ്റെടുത്തിരിക്കയാണ്. ഗ്രന്ഥശാല പ്രസിഡണ്ട് വിനോദ് ആതിര തൈ നട്ടു കൊണ്ട് ഉദ്ഘാടനം
കീഴരിയൂരില്‍ ഗാന്ധി സ്മൃതി സദസ്സ് സംഘടിപ്പിച്ച് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി
കീഴരിയൂര്‍: കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി ഗാന്ധി സ്മൃതി സദസ് സംഘടിപ്പിച്ചു. പരിപാടി ഡി.സി.സി പ്രസിഡണ്ട് അഡ്വ.കെ.പ്രവീണ്‍ കുമാര്‍ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോണ്‍ഗ്രസ് പ്രസിഡണ്ട് ഇടത്തില്‍ ശിവന്‍ അധ്യക്ഷത വഹിച്ചു. കാവില്‍ പി.മാധവന്‍ മുഖ്യപ്രഭാഷണം നടത്തി. ഡി.സി.സി ജനറല്‍ സെക്രട്ടറി രാജേഷ് കീഴരിയൂര്‍, കെ.പി.രാമചന്ദ്രന്‍, ചുക്കോത്ത് ബാലന്‍ നായര്‍, കുറുമയില്‍ ബാബു, കെ.സി.രാജന്‍, ബി.ഉണ്ണികൃഷണന്‍,
പുരസ്‌കാര പ്രഭയില്‍ കീഴരിയൂര്‍, പേരാമ്പ്ര ഗ്രാമപഞ്ചായത്തുകള്‍; അംഗീകാരം തൊഴിലുറപ്പ് പദ്ധതിയിലെ മികച്ച പുരോഗതിക്ക്
കീഴരിയൂര്‍: 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ മികച്ച പുരോഗതി കൈവരിച്ച ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളില്‍ കീഴരിയൂര്‍ പഞ്ചായത്തും. മുന്‍ സാമ്പത്തിക വര്‍ഷങ്ങളില്‍ ആരംഭിച്ച പ്രവൃത്തികളില്‍ പൂര്‍ത്തീകരിച്ച പ്രവൃത്തികളുടെ ശതമാനത്തിനാണ് കീഴരയൂര്‍ ഗ്രാമപഞ്ചായത്തിന് അംഗീകാരം ലഭിച്ചത്. കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ ജില്ലാ കലക്ടര്‍ എ.ഗീതയില്‍ നിന്നും കീഴരിയൂര്‍ പഞ്ചായത്ത്