Tag: karipur airport

Total 10 Posts

യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കി; ദുബൈയില്‍ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കരിപ്പൂര്‍: ദുബൈയില്‍ നിന്നും കരിപ്പൂരിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമായി തിരിച്ചിറക്കി. വിമാനത്തിനുള്ളില്‍ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കിയതിനെ തുടര്‍ന്നാണ് വിമാനം തിരിച്ചിറക്കിയത്. ഞായറാഴ്ച പുലര്‍ച്ചെ പ്രാദേശിക സമയം ഒന്നരയോടെയാണ് സംഭവം. ദുബൈയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ടതാണ് ഫ്‌ലൈ ദുബൈ വിമാനം. വിമാനത്തില്‍ വേങ്ങര സ്വദേശിയായ യാത്രക്കാരന്‍ മദ്യപിച്ച് ബഹളമുണ്ടാക്കുകയായിരുന്നു. വിമാനം ദുബൈയില്‍ നിന്ന് പുറപ്പെട്ട ശേഷവും ഇയാള്‍

ബുദ്ധിമുട്ടിയത് കുട്ടികളടക്കം 180 യാത്രക്കാര്‍: കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്ക് പോകേണ്ട വിമാന സര്‍വ്വീസ് വൈകുന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും ഷാര്‍ജയിലേക്കുള്ള വിമാന സര്‍വീസ് വൈകുന്നു. എന്‍ജിന്‍ തകരാറിനെ തുടര്‍ന്നാണ് വിമാന സര്‍വീസ് തടസപ്പെട്ടത്. യാത്ര വൈകുന്നതോടെ യാത്രക്കാര്‍ ദുരിതത്തിലായി. ഇന്ന് രാവിലെ 11:45 ന് ഷാര്‍ജയിലേക്ക് പുറപ്പെടേണ്ട എയര്‍ ഇന്ത്യ ഐഎക്സ് 351 വിമാനത്തിന്റെ എന്‍ജിനാണ് തകരാറിലായത്. യാത്രക്കാര്‍ വിമാനത്തില്‍ കയറിയതിന് ശേഷമാണ് വിമാനത്തിന്റെ എന്‍ജിന്‍ തകരാര്‍ കണ്ടെത്തുന്നത്. ഉടനെ

അയ്യായിരം രൂപയുണ്ടോ? കോഴിക്കോട് നിന്നും ലക്ഷദ്വീപിലേക്ക് പറക്കാം, യാത്രാ സ്‌നേഹികള്‍ക്ക് സമ്മാനമായി പുതിയ സര്‍വ്വീസുമായി ഇന്‍ഡിഗോ

കരിപ്പൂര്‍: ലക്ഷദ്വീപിലേക്ക് പോകാന്‍ കോഴിക്കോട്ടുകാര്‍ ഇനി കൊച്ചിയിലേക്കോ ബംഗളുരുവിലേക്കോ പോകേണ്ട, കോഴിക്കോട് നിന്നുതന്നെ വിമാനം കയറാം. അതും ചുരുങ്ങിയ ചെലവില്‍. 78 പേര്‍ക്ക് സഞ്ചരിക്കാവുന്ന എ.ടി.ആര്‍ വിമാനവുമായി കരിപ്പൂരില്‍ നിന്നും ഇന്‍ഡിഗോ അഗത്തിയിലേക്ക് സര്‍വ്വീസ് ആരംഭിക്കുകയാണ്. വിനോദ സഞ്ചാരികള്‍ക്ക് മാത്രമല്ല, വിദ്യാര്‍ഥികള്‍ക്കും ലക്ഷദ്വീപില്‍ നിന്ന് കേരളത്തിലേക്ക് ചികിത്സയ്ക്കായി എത്തുന്ന രോഗികള്‍ക്കുമെല്ലാം ഏറെ ആശ്വസമാകും ഈ സര്‍വ്വീസ്.

വാഹനം പാര്‍ക്ക് ചെയ്ത് മഴയും വെയിലും കൊള്ളാതെ ടെര്‍മിനലിലെത്താം; കരിപ്പൂര്‍ വിമാനത്താവളത്തില്‍ പുതിയ നടപ്പാത തുറന്നു

കോഴിക്കോട്: കരിപ്പൂര്‍ വിമാനമത്താവള ടെര്‍മിനലിനെയും പാര്‍ക്കിങ് ഏരിയയെയും ബന്ധിപ്പിച്ച് പുതുതായി നിര്‍മിച്ച നടപ്പാത തുറന്നു. വിമാനത്താവള ഡയറക്ടര്‍ എസ്. സുരേഷ് ഉദ്ഘാടനം ചെയ്തു. പാര്‍ക്കിങ് ഏരിയയില്‍നിന്ന് മഴയും വെയിലും ഏല്‍ക്കാതെ ടെര്‍മിനലില്‍ എത്തുന്നതിന് മേല്‍ക്കൂരയോടെയാണ് നടപ്പാത നിര്‍മിച്ചിരിക്കുന്നത്. വിമാനമിറങ്ങുന്നവര്‍ക്ക് ട്രോളിയുമായി എളുപ്പത്തില്‍ പാര്‍ക്കിങ് ഏരിയയിലും ഇതുവഴി എത്താം. വിമാനത്താവള അതോറിറ്റി 1.6 കോടി രൂപ ചെലവിട്ടാണ്

സാങ്കേതിക തകരാര്‍: കോഴിക്കോട് 162 പേരുമായി പുറപ്പെട്ട വിമാനം തിരിച്ചിറക്കി

കരിപ്പൂര്‍: സങ്കേതിക തകരാറിനെ തുടര്‍ന്ന് കോഴിക്കോട് നിന്നും മസ്‌കത്തിലേക്ക് പുറപ്പെട്ട വിമാനം തിരിച്ചിറക്കി. 162 യാത്രക്കാരുമായി മസ്‌കത്തിലേക്ക് പുറപ്പെട്ട ഒമാന്‍ എയര്‍വെയ്‌സ് ആണ് തിരിച്ചിറക്കിയത്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. ഒന്നരമണിക്കൂറിലേറെ വിമാനത്താവളത്തിന് മുകളില്‍ പറത്തി ഇന്ധനം കത്തിച്ച് തീര്‍ത്തതിനുശേഷമാണ് വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയത്. 9.14 ഓടെയാണ് മസ്‌കത്തിലേക്ക് വിമാനം പുറപ്പെട്ടത്. കാലാവസ്ഥാ മുന്നറിയിപ്പ് തിരിച്ചറിയാന്‍ പ്രയാസം നേരിട്ടതിനെ

അബുദാബിയില്‍ നിന്നും കരിപ്പൂരിലേക്ക് തിരിച്ച എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിന് തീപിടിച്ചു; ഒഴിവായത് വന്‍ദുരന്തം

കോഴിക്കോട്: അബുദാബിയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രൈസ് വിമാനത്തിന് തീപിടിച്ചു. വിമാനത്തിന്റെ എഞ്ചിനുകളിലൊന്നിന് തീ പീടിച്ചത് ശ്രദ്ധയില്‍പ്പെട്ട പൈലറ്റ് വിമാനം അബുദാബിയിലേക്ക് തിരിച്ചിറക്കുകയായിരുന്നു. 184 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വിമാനം സുരക്ഷിതമായി തിരിച്ചിറക്കിയിട്ടുണ്ട്. യാത്രക്കാരെല്ലാം സുരക്ഷിതരാണ്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ഐ.എക്‌സ് 348 വിമാനത്തിനാണ് അപകടം സംഭവിച്ചത്. സമുദ്രനിരപ്പില്‍ നിന്നും ആയിരം

സ്വർണം മിശ്രിതം അടിവസ്ത്രത്തിനുള്ളിൽ തുന്നിച്ചേർത്തു, കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി 19- കാരി പിടിയിൽ

മലപ്പുറം: കരിപ്പൂർ വിമാനത്താവളം വഴി കടത്താൻ ശ്രമിച്ച ഒരു കോടി രൂപയുടെ സ്വർണവുമായി യുവതി പിടിയിൽ. കാസർകോട് സ്വദേശി ഷഹലയെ (19) ആണ് വിമാനത്താവളത്തിന് പുറത്ത് വെച്ച് പോലീസ് അറസ്റ്റ് ചെയ്തത്. യുവതിയുടെ പക്കലിൽ നിന്ന് മിശ്രിത രൂപത്തിലാക്കിയ 1.884 കിലോ സ്വർണം കണ്ടെടുത്തു. മൂന്ന് പാക്കറ്റുകളാക്കി സ്വർണം വസ്ത്രത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനാണ് യുവതി ശ്രമിച്ചത്.

രണ്ട് വിമാനത്താവളങ്ങള്‍ക്ക് ഏത് സാഹചര്യവും നേരിടാന്‍ ജാഗ്രതാ നിര്‍ദ്ദേശം, മുക്കാല്‍ മണിക്കൂര്‍ നേരത്തെ അനിശ്ചിതാവസ്ഥ; സൗദിയില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെട്ട വിമാനം അടിയന്തിരമായി കൊച്ചിയില്‍ ഇറക്കി

കോഴിക്കോട് : ജിദ്ദയിൽ നിന്നും കോഴിക്കോടേക്ക് പുറപ്പെട്ട സ്പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് കൊച്ചിയിൽ അടിയന്തര ലാൻഡിംഗ് നടത്തി. മൂന്നുതവണ ശ്രമിച്ച ശേഷമാണ് വിമാനം നെടുമ്പാശ്ശേരിയിലെ റൺവേയിൽ ഇറക്കാൻ സാധിച്ചത്. എന്തും സംഭവിക്കാവുന്ന അപകടകരമായ സാഹചര്യം മുന്നിൽകണ്ടാണ് കൊച്ചി വിമാനത്താവളത്തിൽ സ്പൈസ് ജെറ്റ് വിമാനം ലാൻഡ് ചെയ്തത് എന്നാണ് വിവരം. കോഴിക്കോട് വിമാനം

കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; ഇരിങ്ങൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ

കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ശരീരത്തിലും മിക്സിയുടെ ഉള്ളിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാൽപ്പത് ലക്ഷത്തോളം രൂപ വിലമതിപ്പുള്ള സ്വർണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വര്‍ണം മിക്‌സിക്കകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇരിങ്ങല്‍ സ്വദേശിയായ യുവാവാണ് പിടിയിലായവരിൽ ഒരാൾ. ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.

മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ പേരാമ്പ്ര സ്വദേശി പിടിയില്‍

പേരാമ്പ്ര: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി പേരാമ്പ്ര സ്വദേശി പിടിയില്‍. മുഹമ്മദ് സജിത്ത് ആണ് പിടിയിലായത്. മൂന്ന് ക്യാപ്‌സൂളുകളായി മലദ്വാരത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 691.8 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ് പ്രസ്സിന്റെ ഐഎക്‌സ് 374 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ്