Tag: #Kappad Beach
ശക്തമായ കാറ്റിലും മഴയിലും കാപ്പാട് ബീച്ചില്‍ കാറ്റാടി മരങ്ങള്‍ കടപുഴകി വീണു; രണ്ടുദിവസത്തേക്ക് സഞ്ചാരികള്‍ക്ക് നിരോധനം
കാപ്പാട്: ബുധനാഴ്ച രാത്രിയിലെ കാറ്റിലും മഴയിലും കാപ്പാട് ബീച്ചില്‍ വന്‍ നാശനഷ്ടം. ബ്ലൂ ഫ്‌ളാഗ് ബീച്ച് പാര്‍ക്കിലെ കാറ്റാടി മരങ്ങള്‍ കടപുഴകി വീണു. പത്തോളം കാറ്റാടി മരങ്ങളാണ് വീണത്. ഇതേത്തുടര്‍ന്ന് രണ്ട് ദിവസം കാപ്പാട് ബ്ലൂ ഫ്‌ളാഗ് ഭാഗത്ത് രണ്ടുദിവസം വിനോദസഞ്ചാരത്തിന് നിരോധനം ഏര്‍പ്പെടുത്തി.
കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥ: റോഡിലെ കുഴിയിൽ മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ച് ബി.ജെ.പിയുടെ പ്രതിഷേധം
ചേമഞ്ചേരി: കാപ്പാട് തീരദേശ റോഡിന്റെ ശോചനീയാവസ്ഥയ്ക്കെതിരെ പ്രതിഷേധവുമായി ബി.ജെ.പി. റോഡിലെ കുഴിയിൽ ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ നോക്കുകുത്തി സ്ഥാപിച്ചാണ് ബി.ജെ.പി ചേമഞ്ചേരി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിയത്. പ്രതിഷേധം ബി.ജെ.പി കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് എസ്.ആർ.ജയ്കിഷോർ ഉദ്ഘാടനം ചെയ്തു. ലോക ടൂറിസ്റ്റ് ഭൂപടത്തിൽ തന്നെ സ്ഥാനം പിടിച്ച ചരിത്ര പ്രധാന്യമുള്ള കോഴിക്കോട്
പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ചു, തുടർന്ന് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു; പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി യൂണിറ്റ് കാപ്പാട് കടൽത്തീരം ശുചീകരിച്ചു
ചേമഞ്ചേരി: പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ആന്തട്ട ഗവ. യു.പി സ്കൂളിലെ ജെ.ആർ.സി.യൂണിറ്റ് ചേമഞ്ചേരി ഗ്രാമ പഞ്ചായത്തുമായി സഹകരിച്ച് കാപ്പാട് കടൽത്തീര ശുചീകരണം നടത്തി. കടൽത്തീരത്ത് നിന്ന് വലിയൊരളവ് പ്ലാസ്റ്റിക് മാലിന്യങ്ങളാണ് കുട്ടികൾ ശേഖരിച്ചത്. ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങൾ പിന്നീട് സംസ്കരണ കേന്ദ്രത്തിലെത്തിച്ചു. ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി കിഴക്കയിൽ പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ്
വിദേശികളും സ്വദേശികളുമായി ദിവസേന ഇവിടെ എത്തുന്നത് നിരവധി പേര്‍, ബ്ലൂ ഫ്ളാഗ് സര്‍ട്ടിഫിക്കേഷനും ലഭിച്ചു, ഇനിയും ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്താത്തതെന്തേ; കാപ്പാട് ബീച്ചിനെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം ഉയരുന്നു
കൊയിലാണ്ടി: അന്താരാഷ്ട്ര നിലവാരത്തിലുള്ള സര്‍ട്ടിഫിക്കേഷന്‍ ലഭിച്ച ലോകവിനോദ സഞ്ചാര കേന്ദ്രമായ കാപ്പാട് ബീച്ചിനെ ടൂറിസം മാപ്പില്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യ ശക്തമാകുന്നു. പന്തലായനി ബ്ലോക്ക് കാപ്പാട് ഡിവിഷന്‍ വികസന സമിതിയും നിഡ്‌സ് ഫൌണ്ടേഷന്‍ കേരളയും ലോക വിനോദ സഞ്ചാരദിനത്തില്‍ ബ്ലു സീയില്‍ ചേര്‍ന്ന ജനകീയ കണ്‍വെന്‍ഷനിലാണ് കേരള ടൂറിസം വകുപ്പിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്. ദിവസേന വിദേശികളും സ്വദേശികളുമായി
പരിസ്ഥിതി ബോധവത്കരണത്തിനായി കോഴിക്കോട് നിന്ന് കാപ്പാട് ബീച്ചിലേക്ക് സൈക്കിൾ റാലി
കൊയിലാണ്ടി: പരിസ്ഥിതി ബോധവത്കരണത്തിനായി കോഴിക്കോട് ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും (ഡി.ടി.പി.സി) കാലിക്കറ്റ് ബൈക്കേഴ്സ് ക്ലബ്ബും സംയുക്തമായി സൈക്കിൾ റാലി നടത്തി. കോഴിക്കോട് ബീച്ചിൽ നിന്ന് കാപ്പാട് ബ്ലൂ ഫ്ളാഗ് ബീച്ചിലേക്ക് രാവിലെ ആറ് മണിക്കാണ് ബ്ലൂ ഫ്ളാഗ് മാനദണ്ഡ പ്രകാരം റാലി നടത്തിയത്. ജൂൺ അഞ്ചിന് ലോക പരിസ്ഥിതി ദിനത്തിൽ ഡി.ടി.പി.സി യും കാലിക്കറ്റ്
കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയില്‍ താത്ക്കാലിക നിയമനം
കാപ്പാട്: ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒഴിവുള്ള ഒരു തസ്തികയിലേക്കാണ് നിയമനം. പ്ലസ് ടു യോഗ്യതയുള്ള 45 വയസ് പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന കോഴിക്കാട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം. സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട്- 673001 എന്ന വിലാസത്തില്‍ അപേക്ഷകള്‍