കാപ്പാട് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയില്‍ താത്ക്കാലിക നിയമനം


കാപ്പാട്: ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി) കാപ്പാട് ബ്ലൂഫ്ലാഗ് ബീച്ചില്‍ ടിക്കറ്റിങ് സ്റ്റാഫ് തസ്തികയിലേക്ക് താല്‍ക്കാലിക നിയമനം നടത്തുന്നു. ഒഴിവുള്ള ഒരു തസ്തികയിലേക്കാണ് നിയമനം. പ്ലസ് ടു യോഗ്യതയുള്ള 45 വയസ് പ്രായപരിധിയില്‍ ഉള്‍പ്പെടുന്ന കോഴിക്കാട് ജില്ലക്കാര്‍ക്ക് അപേക്ഷിക്കാം.

സെക്രട്ടറി, ജില്ല ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ (ഡി.ടി.പി.സി), മാനാഞ്ചിറ, കോഴിക്കോട്- 673001 എന്ന വിലാസത്തില്‍ അപേക്ഷകള്‍ നേരിട്ടോ തപാല്‍ മുഖേനെയോ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 12. വിവരങ്ങള്‍ക്ക് 0495-2720012 എന്ന നമ്പറില്‍ ബന്ധപ്പെടുക