Tag: Kannur
കണ്ണൂരില്‍ വിദ്യാർത്ഥികളുമായി പോയ ബസ് തലകീഴായി മറിഞ്ഞ് അപകടം; ഇരുപതോളം പേര്‍ക്ക് പരിക്ക്
കണ്ണൂര്‍: കൊയ്യത്ത് സ്‌കൂള്‍ ബസ് മറിഞ്ഞ് അപകടം. ഇരുപതോളം വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. മർക്കസ് സ്കൂളിന്റെ ബസാണ് തലകീഴായി മറിഞ്ഞത്. മർക്കസിലെ അധ്യാപകന്റെ മകന്റെ വിവാഹ സൽക്കാരത്തിന് പോകുമ്പോഴാണ് അപകടം നടന്നത്. ഹോസ്റ്റലില്‍ താമസിക്കുന്ന വിദ്യാര്‍ത്ഥികളാണ് ബസിലുണ്ടായിരുന്നത്. പരിക്കേറ്റവരെ മയ്യിലിലെയും കണ്ണൂരിലെയും ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം. വളവില്‍ വെച്ച് നിയന്ത്രണം വിട്ട ബസ്
കണ്ണൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി
കണ്ണൂര്‍: ഇരിക്കൂര്‍ ഊരത്തൂരിൽ യുവതിയെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. വയനാട് തവിഞ്ഞാൽ സ്വദേശിനി രജനി ആണ് മരിച്ചത്. ഭര്‍ത്താവും രണ്ട് മക്കളും വീട്ടിലുണ്ടായിരുന്നു. ഇവരാണ് യുവതിയുടെ മരണം വിവരം മറ്റുള്ളവരെ അറിയിച്ചത്. ഇരിക്കൂര്‍ പൊലീസ് സ്ഥലത്തെത്തി. മരണകാരണം വ്യക്തമായിട്ടില്ല. Description: Woman found dead inside house in Kannur
കണ്ണൂർ സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം; സിനിമ കാണാനെത്തിയ രണ്ട് പേർക്ക് പരിക്ക്
കണ്ണൂർ: സിനിമാ തിയേറ്ററിൽ വാട്ടർ ടാങ്ക് തകർന്ന് വീണ് അപകടം. സിനിമ കാണാനെത്തിയ രണ്ട് പേർക്ക് പരിക്കേറ്റു. മട്ടന്നൂർ സഹിന തീയേറ്ററിലാണ് സംഭവം. സിനിമാ പ്രദർശനം നടക്കുന്നതിനിടെയായിരുന്നു അപകടം . തിയേറ്ററിൻ്റെ മേൽക്കൂരയിലേക്ക് ടാങ്ക് തകർന്ന് വീഴുകയായിരുന്നു. തുടർന്ന് മേൽക്കൂരയുടെ ഒരു ഭാഗം തകർന്ന് സിനിമാ പ്രദർശനം നടക്കുന്ന ഹാളിനുള്ളിലേക്ക് വീണു. വാട്ടർ ടാങ്കിനൊപ്പം കോൺക്രീറ്റ്
എ.ഡി.എം നവീന്‍ ബാബുവിന്റെ മരണം; പി.പി.ദിവ്യ കസ്റ്റഡിയില്‍
കണ്ണൂര്‍: എ.ഡി.എം നവീന്‍ ബാബു ജീവനൊടുക്കിയ കേസില്‍, മുന്‍ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ കീഴടങ്ങി. കേസന്വേഷിക്കുന്ന അന്വേഷണ ഉദ്യോഗസ്ഥന് മുമ്പാകെയാണ് ദിവ്യ കീഴടങ്ങിയത്. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തലശ്ശേരി കോടതി ഇന്ന് തള്ളിയിരുന്നു. ഈ സാഹചര്യത്തിലാണ് ദിവ്യ കീഴടങ്ങിയിരിക്കുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തിയാണ് പൊലീസ് ദിവ്യക്കെതിരെ കേസെടുത്തത്. കേസില്‍ ദിവ്യ മാത്രമാണ് പ്രതി. പൊലീസ് കസ്റ്റഡിയില്‍
എ.ഡി.എമ്മിന്റെ മരണം; പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ മണിക്കൂറുകള്‍ നീണ്ട വാദപ്രതിവാദം; ഹര്‍ജിയില്‍ 29ന് വിധി പറയും
കണ്ണൂര്‍: എ.ഡി.എം നവീണ്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യയുടെ മുന്‍കൂര്‍ ജാമ്യ ഹര്‍ജി വിധി പറയാന്‍ മാറ്റി. ഈ മാസം 29 നാണ് കേസില്‍ കോടതി വിധി പറയുക. മണിക്കൂറുകളോളം നീണ്ട വാദത്തിനൊടുവിലാണ് ദിവ്യയുടെ ഹര്‍ജി വിധിപറയാന്‍ മാറ്റിയത്. അഴിമതിക്കെതിരെയുള്ള സന്ദേശം എന്ന നിലയിലാണ് പരസ്യ പ്രതികരണം
സ്വര്‍ണ ലോക്കറ്റുകള്‍, കമ്മലുകള്‍, നാണയങ്ങള്‍… കണ്ണൂരില്‍ ബോംബെന്ന് കരുതി തൊഴിലുറപ്പ് തൊഴിലാളികള്‍ വലിച്ചെറിഞ്ഞ പാത്രം പൊട്ടിയപ്പോള്‍ പുറത്തുവന്നത് അമൂല്യമായ നിധി
കണ്ണൂര്‍: തൊഴിലുറപ്പ് ജോലിയ്ക്കിടെ കിട്ടിയത് ബോംബെന്ന് തോന്നുന്ന പാത്രം, വലിച്ചെറിഞ്ഞ് പൊട്ടിയപ്പോള്‍ പുറത്തുവന്നത് നിധി കൂമ്പാരം. കണ്ണൂര്‍ ചെങ്ങളായി പഞ്ചായത്തിലെ പരിപ്പായി ഗവ. എല്‍.പി സ്‌കൂളിനടുത്തെ സ്വകാര്യ ഭൂമിയില്‍ മഴക്കുഴി എടുത്തുകൊണ്ടിരിക്കെയാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് നിധി ലഭിച്ചത്. ചേലോറ സുലോചനയുടെ നേതൃത്വത്തിലുള്ള 18 തൊഴിലാളികളാണ് സ്ഥലത്തുണ്ടായിരുന്നത്. കുഴി കുഴിക്കുന്നതിനിടെ എന്തോ ഒരു പാത്രം ശ്രദ്ധയില്‍പ്പെട്ടു. അടുത്തിടെ
കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലി തർക്കം; കണ്ണൂരിൽ അയല്‍വാസിയെ അച്ഛനും മക്കളും അടിച്ചുകൊന്നു
കണ്ണൂര്‍: പള്ളിക്കുന്നില്‍ കാര്‍ കഴുകിയ വെള്ളം റോഡിലേക്ക് ഒഴുക്കുന്നതിനെ ചൊല്ലി അയല്‍വാസികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ചെട്ടിപ്പീടിക നമ്പ്യാര്‍മൊട്ട സ്വദേശി അജയകുമാര്‍ (63) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ച രാത്രി 9മണിയോടെയാണ് സംഭവം. സംഭവത്തില്‍ അയല്‍വാസികളായ നാല് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു. ടി.ദേവദാസ്, മകൻ സഞ്ജയ് ദാസ്, മകൻ്റെ രണ്ട് സുഹൃത്തുക്കൾ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. അജയകുമാര്‍
കണ്ണൂരില്‍ മയക്കുവെടിവെച്ച് പിടികൂടിയ കടുവ ചത്തു; ചത്തത് മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവെച്ച്
കണ്ണൂർ: കൊട്ടിയൂര്‍ പന്നിയാംമലയില്‍ നിന്ന് നിന്ന് മയക്കുവെടിവെച്ച് പിടികൂടിയ കോഴിക്കോട് വച്ച് ചത്തു. തൃശ്ശൂർ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെയായിരുന്നു ഏഴുവയസ്സുള്ള ആണ്‍ കടുവ ചത്തത്. കടുവയുടെ മൃതദേഹം പൂക്കോട് വെറ്റിനറി ഹോസ്പിറ്റലിലേക്ക് മാറ്റും. പോസ്റ്റ് മോർട്ടം നടപടികൾ പൂർത്തിയായ ശേഷം കടുവയെ കോഴിക്കോട് വച്ച് തന്നെ സംസ്കരിക്കുമെന്നാണ് വിവരം. മയക്കുവെടിവെച്ച് കൂട്ടിലാക്കിയതിന് പിന്നാലെ കടുവയുടെ ആരോഗ്യസ്ഥിതി പരിശോധിച്ചപ്പോള്‍
പ്രേതമാണോ, അതോ ഫോട്ടോഷോപ്പോ? കണ്ണൂരില്‍ എ.ഐ ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലെ അജ്ഞാത സ്ത്രീയുടെ രഹസ്യം തേടി സോഷ്യല്‍ മീഡിയ
കണ്ണൂര്‍: സീറ്റ് ബെല്‍റ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് പിഴയടക്കാന്‍ ലഭിച്ച ചലാന്‍ നോട്ടീസിലെ ചിത്രത്തില്‍ വാഹനത്തില്‍ ഇല്ലാതിരുന്ന ഒരു സ്ത്രീയുടെ രൂപം കണ്ടത് കൗതുകമാകുന്നു. മാത്രമല്ല കാറിലുണ്ടായിരുന്ന കുട്ടികളെ ചിത്രത്തില്‍ കാണാനുമില്ല. കണ്ണൂര്‍ പയ്യന്നൂര്‍ ചെറുവത്തൂര്‍ കൈതക്കാട് സ്വദേശിയായ ആദിത്യനാണ് ചലാനില്‍ ഇങ്ങനെയൊരു ചിത്രം ലഭിച്ചത്. പയ്യന്നൂര്‍ മോട്ടോര്‍ വാഹന വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പതിഞ്ഞ ചിത്രത്തിലാണ്
ആന്തരികാവയവങ്ങള്‍ പുറത്ത് ചാടിയ നിലയില്‍; ആനയിറങ്ങിയ കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ പ്രദേശവാസിയുടെ മൃതദേഹം
വടകര: കണ്ണൂര്‍ ഉളിക്കല്‍ ടൗണില്‍ കാട്ടാന ഓടിയ വഴിയില്‍ പ്രദേശവാസിയുടെ മൃതദേഹം കണ്ടെത്തി. ആത്രശ്ശേരി സ്വദേശി ജോസ് ആണ് മരിച്ചത്. ആന ഓടിയ ഉളിക്കര മത്സ്യ മാര്‍ക്കറ്റിന് സമീപമാണ് ജോസിന്റെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന്റെ ആന്തരികാവയവങ്ങളടക്കം പുറത്ത് ചാടിയ നിലയിലായിരുന്നു. ആന ചവിട്ടിയതാണെന്നാണ് സംശയം. കണ്ണൂര്‍ ജില്ലയിലെ മലയോര ഹൈവയോട് ചേര്‍ന്നുള്ള ഉളിക്കല്‍ ടൗണിന് സമീപമാണ്