Tag: kanayankode
കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീ ക്ഷേത്രത്തിലെ തുലാപ്പത്ത് ഉത്സവം ഒക്ടോബര്‍ 26ന്
കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീ ക്ഷേത്രത്തിലെ തുലാപ്പത്ത് ഉത്സവം ഒക്ടോബര്‍ 26 ശനിയാഴ്ച നടക്കും. വിശേഷാല്‍ പൂജകള്‍, തായമ്പക, ദീപാരാധന, തിറയാട്ടം എന്നിവയാണ് മുഖ്യചടങ്ങുകള്‍. തുലാം 10 ദക്ഷിണായനത്തിലെ പത്താംമുദയത്തിന് ശേഷമാണ് വടക്കന്‍ കേരളത്തിലെ അമ്പലപ്പറമ്പുകളിലും തിറയാട്ട കാവുകളിലും തെയ്യകോലങ്ങള്‍ കെട്ടിയാടി കാല്‍ ചിലമ്പുകളുടേയും, അരുളപ്പാടിന്റെയും ആരവങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. ദേവീ ക്ഷേത്രത്തിന്റെ വടക്ക്
കണയങ്കോട്ട് പുഴയില്‍ തിരച്ചില്‍ പുരോഗമിക്കുന്നു; രംഗത്തുള്ളത് പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും
കൊയിലാണ്ടി: രാവിലെ ഒരാള്‍ പുഴയിലേക്ക് ചാടിയെന്ന സംശയത്തെ തുടര്‍ന്ന് കണയങ്കോട്ട് പുഴയില്‍ തിരച്ചില്‍ ശക്തമാക്കി. അത്തോളി പൊലീസും കൊയിലാണ്ടിയില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘവും, പ്രദേശവാസികളുമാണ് തിരച്ചില്‍ നടത്തുന്നത്. പാലത്തിന് സമീപത്ത് ബൈക്ക് സ്റ്റാര്‍ട്ട് ചെയ്തിട്ട നിലയില്‍ കണ്ടതിനെ തുടര്‍ന്നാണ് പുഴയില്‍ ആരോ ചാടിയെന്ന സംശയമുയര്‍ന്നത്. പേരാമ്പ്ര ചാലിക്കര സ്വദേശിയുടെ ബൈക്കാണിതെന്നാണ് വിവരം.കൊയിലാണ്ടി ഫയര്‍ഫോഴ്‌സില്‍ നിന്നും എസ്.ടി.ഒ
ചുറ്റുംകെട്ടിയ പതിനാറ് പന്തങ്ങളില്‍ എരിഞ്ഞുയരുന്ന അഗ്നി, രൗദ്രഭാവത്തില്‍ കനലില്‍ ചാത്തന്റെ ചുവടുകള്‍; കണയങ്കോട് ശ്രീ കിടാരത്തില്‍ തലച്ചിലോന്‍ ക്ഷേത്രത്തിലെ ജനസഞ്ചയത്തിന് ഭയമൂറും കാഴ്ചയായി തീക്കുട്ടിച്ചാത്തന്‍
‘വട്ടമുടിയും കുമിള കണ്ണും വളര്‍ന്ന താടിയും കൃഷ്ണ നിറം ശേഖരിച്ച മുഖവും മാറും… എട്ടു ദിക്കോളം വളര്‍ന്നീടും മൂര്‍ത്തീ…’ കണയങ്കോട് ശ്രീ കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രത്തില്‍ ആളിക്കത്തുന്ന അഗ്‌നിപന്തങ്ങള്‍ക്ക് നടുവില്‍ തീക്കുട്ടിച്ചാത്തന്‍ നിറഞ്ഞാടിയപ്പോള്‍ അഗ്നിച്ചൂടകലെ മാറിനിന്ന് ഇമവെട്ടാതെ ആട്ടം കാണുന്ന ഓരോ കണ്ണുകളിലും സൂക്ഷിച്ചുനോക്കിയാല്‍ കാണാം ഒരു കുഞ്ഞുതീക്കുട്ടിച്ചാത്തനെ. തീക്കുട്ടിച്ചാത്തന്റെ തിറയാട്ടം ആ കണ്ണുകളിലുമുണ്ടെന്നു തോന്നും,
കണയങ്കോട് പാലത്തിന് സമീപം മരം റോഡിലേക്ക് പൊട്ടിവീണു; ഗതാഗതക്കുരുക്ക് നീക്കിയത് കൊയിലാണ്ടി ഫയർ ഫോഴ്സ്
കൊയിലാണ്ടി: മരം പൊട്ടിവീണ് ഗതാഗതം തടസപ്പെട്ടു. കണയങ്കോട് പാലത്തിന് വടക്ക് ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും ഫയർഫോഴ്സ് എത്തിയാണ് മരം മുറിച്ചുമാറ്റി ഗതാഗതം പുനഃസ്ഥാപിച്ചത്. സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ സതീശന്റെ നേതൃത്വത്തിൽ എഫ്.ആർ.ഒമാരായ ബിനീഷ് വി.കെ, ജിനീഷ് കുമാർ, നിധിപ്രസാദ് ഇ.എം, വിഷ്ണു, സജിത്ത്
കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്രം ഉത്സവാഘോഷത്തില്‍; ഇന്ന് ഇളനീര്‍കുല വരവും പൂത്താലപ്പൊലി വരവും
കൊയിലാണ്ടി: കണയങ്കോട് കിടാരത്തില്‍ തലച്ചില്ലോന്‍ ദേവീക്ഷേത്ര മഹോത്സവത്തിന് ഭക്തിനിര്‍ഭരമായ കൊടിയേറ്റത്തോടെ തുടക്കം. ക്ഷേത്രം തന്ത്രി മേപ്പാട് ഇല്ലത്ത് സുബ്രഹ്‌മണ്യന്‍ നമ്പൂതിരിപ്പാടിന്റയും മേല്‍ശാന്തി കീഴേടത്ത് ഇല്ലം ശ്രീകണ്ഠാപുരം മുരളി കൃഷ്ണന്‍ നമ്പൂതിരിയുടെയും കാര്‍മ്മികത്വത്തിലായിരുന്നു കൊടിയേറ്റം. തുടര്‍ന്ന് കലവറ നിറക്കല്‍, പ്രസാദ ഊട്ട്, വൈകീട്ട് കലാമണ്ഡലം ശിവദാസന്‍മാരാരുടെ തായമ്പക, വിവിധകലാപരിപാടികളും ഉണ്ടായിരുന്നു. ജനുവരി രണ്ടിന് വൈകുന്നേരം നാലുമണിക്ക് ഇളനീര്‍
കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് അന്തരിച്ചു
കൊയിലാണ്ടി: കണയങ്കോട് മീത്തലെ ഇടവലത്ത് ദിയ വാസുദേവ് അന്തരിച്ചു. പതിനാല് വയസ്സായിരുന്നു. കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ ഒന്‍പതാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായിരുന്നു. അച്ഛന്‍: വാസുദേവന്‍ (മേലടി ബ്ലോക്ക് പഞ്ചായത്ത് ജീവനക്കാരന്‍). അമ്മ: ഷിനി. സഹോദരി: ശ്രേയ വാസുദേവ്. summary: kanayankode meethale edavalath diya vasudhev passed away
കണയങ്കോട് പുത്തന്‍ കയ്യില്‍ ആയിശ അന്തരിച്ചു
കൊയിലാണ്ടി: കണയങ്കോട് പുത്തന്‍ കയ്യില്‍ ആയിശ അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ മമ്മദ്. മക്കള്‍ :ബഷീര്‍, ജലീല്‍, സുബൈദ, പരേതനായ മജീദ്. മരുമക്കള്‍: മുസ്തഫ, കദീശ, സഫിയ, സീനത്ത്. summary: kanayankode putthan kayyil ayisha passed away