Tag: Kaaliyattam

Total 29 Posts

അരങ്ങിലും അണിയറയിലും കൊയിലാണ്ടിക്കാര്‍; ലോക നാടകദിനമായ ഇന്ന് കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ അരങ്ങേറും ‘ഇവന്‍ രാധേയന്‍’

കൊയിലാണ്ടി: നാടകങ്ങളോട് ആളുകള്‍ക്ക് താല്‍പ്പര്യം കുറഞ്ഞുവരുന്ന ഇക്കാലത്ത് ആ മഹത്തായ കലയുടെ പ്രാധാന്യം ഓര്‍ക്കാനുള്ള ദിനമാണ് ഇന്ന്. അതെ, മാര്‍ച്ച് 27 ലോകമാകെ നാടകദിനമായി ആചരിക്കുകയാണ്. ഈ നാടകദിനത്തില്‍ കൊയിലാണ്ടിക്കാര്‍ക്കും അഭിമാനിക്കാനുള്ള കാര്യങ്ങളുണ്ട്. അരങ്ങിലും അണിയറയിലും കൊയിലാണ്ടിക്കാര്‍ നിരവധിയുള്ള ട്രൂപ്പാണ് കീഴരിയൂരിലെ സ്വാതി തിയേറ്റേഴ്‌സ്. കോഴിക്കോട്ടെ മാത്രമല്ല, കേരളത്തിലാകെ അറിയപ്പെടുന്ന പ്രൊഫഷണല്‍ നാടകരംഗത്തെ മികച്ച ട്രൂപ്പുകളിലൊന്നാണ്

ഉത്സവാഘോഷത്തിനിടെ ആരോഗ്യപ്രശ്നങ്ങളുണ്ടായാൽ പേടിക്കേണ്ട, സേവനം തൊട്ടടുത്തുണ്ട്; പിഷാരികാവിൽ ഫസ്റ്റ് എയ്ഡ് ക്ലിനിക് ആരംഭിച്ചു

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ടം മഹോത്സവത്തോട് അനുബന്ധിച്ച് ഫസ്റ്റ് എയിഡ് ക്ലിനിക്ക് പ്രവർത്തനം ആരംഭിച്ചു. ക്ഷേത്രത്തിന് സമീപം തന്നെയുള്ള ക്ലിനിക്ക് ക്ഷേത്ര കമ്മറ്റി ചെയർമാൻ ബാലൻ നായർ ഉദ്ഘാടനം ചെയ്തു. ജെ.സി.ഐ കൊയിലാണ്ടി, നന്തിയിലെ സഹാനി ആശുപത്രി എന്നിവർ സംയുക്തമായാണ് ക്ലിനിക്ക് ആരംഭിച്ചത്. മാർച്ച് 24 മുതൽ 31 വരെ ക്ലിനിക് പ്രവർത്തിക്കുമെന്ന് പ്രോഗ്രാം

നെറ്റിപ്പട്ടമണിഞ്ഞ് ഗജവീരന്മാര്‍, കാണാനായി നൂറുകണക്കിന് ഭക്തര്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ നിന്നുള്ള ഇന്നത്തെ ശീവേലിക്കാഴ്ചകള്‍: ജിതിൻ കെ.എസ് പകർത്തിയ ചിത്രങ്ങൾ കാണാം

ജിതിന്‍ കെ.എസ്, ആനപടിക്കല്‍ കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് വൈകുന്നേരം നടന്ന ശീവേലിയില്‍ നിന്നുള്ള ചിത്രങ്ങള്‍ കാണാം. പകര്‍ത്തിയത് ജിതിന്‍ കെ.എസ്, ആനപടിക്കല്‍.

കൊടുംചൂടിലും കുളിരേകുന്ന പിഷാരികാവിലെ ഉത്സവക്കാഴ്ചകൾ; ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം

ജോണി എംപീസ് കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ ഉത്സവക്കാഴ്ചകൾ. കൊയിലാണ്ടിയിലെ പ്രമുഖ ഫോട്ടോഗ്രാഫർ ജോണി എംപീസ് പകർത്തിയ ചിത്രങ്ങൾ കാണാം.

തൃത്തായമ്പകയും മെഗാഷോയും, ഒപ്പം വേറെയുമുണ്ട് പരിപാടികള്‍; കൊല്ലം പിഷാരികാവ് ക്ഷേത്രത്തില്‍ ഇന്ന് (25/03/2023)

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിന്റെ രണ്ടാം ദിവസമായ ഇന്ന് ക്ഷേത്ര ചടങ്ങുകള്‍ക്ക് പുറമെ ആകര്‍ഷകമായ വേറെയും പരിപാടികള്‍ അരങ്ങേറും. രാവിലെ നടന്ന കാഴ്ച ശീവേലിയുടെ മേളത്തിന് കലാനിലയം ഉദയന്‍ നമ്പൂതിരി നേതൃത്വം നല്‍കി. തുടര്‍ന്ന് ഒമ്പതരയ്ക്ക് പാഞ്ചാലീസ്വയംവരം ഓട്ടന്‍തുള്ളല്‍ അരങ്ങേറി. രാത്രി എട്ട് മണിക്ക് ക്ഷേത്രത്തില്‍ തൃത്തായമ്പക നടക്കും. ഷിഗിലേഷ് കോവൂര്‍, സച്ചിന്‍നാഥ് കലാലയം, ജഗന്നാഥന്‍

ആഘോഷങ്ങളുടെ വിളംബരമായി കൊണ്ടാടുംപടിയില്‍ നിന്നുള്ള ആദ്യവരവ് പിഷാരികാവ് ക്ഷേത്രത്തിലെത്തി, പിന്നാലെ മറ്റ് വരവുകളും; ചിത്രങ്ങളും വീഡിയോയും കാണാം

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തോട് അനുബന്ധിച്ചുള്ള ആദ്യവരവ് ക്ഷേത്രത്തിലെത്തി. കൊല്ലം കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ള വരവാണ് ഉച്ചയോടെ പിഷാരികാവ് ക്ഷേത്രസന്നിധിയില്‍ എത്തിയത്. കൊണ്ടാടുംപടി ക്ഷേത്രത്തില്‍ നിന്നുള്ള വരവിന് പിന്നാലെ കുന്ന്യോറമല ഭഗവതി ക്ഷേത്രം, പണ്ടാരക്കണ്ടി, കുട്ടത്ത് കുന്ന്, പുളിയഞ്ചേരി എന്നിവിടങ്ങളില്‍ നിന്നുളള വരവുകളും ക്ഷേത്രത്തിലെത്തി. കടുത്ത ചൂടിനെ അവഗണിച്ചാണ് നൂറുകണക്കിന് ആളുകള്‍ വരവില്‍

മീനച്ചൂടിനെ വക വയ്ക്കാതെ ഒഴുകിയെത്തുക ആയിരങ്ങൾ; വലിയവിളക്ക് നാളിൽ പിഷാരികാവ് ക്ഷേത്രത്തിലേക്കുള്ള വസൂരിമാല വരവാഘോഷത്തിനായി സ്വാമിയാർകാവ് ക്ഷേത്രവും നാട്ടുകാരും ഒരുങ്ങി

കൊയിലാണ്ടി: കാളിയാട്ട മഹോത്സവത്തോടനുബന്ധിച്ച് പിഷാരികാവിലെത്തുന്ന വസൂരിമാല വരവാഘോഷം വിജയിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ഒരു നാട്. കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ വലിയവിളക്ക് ദിവസം വ്രതാനുഷ്ഠാനത്തോടു കൂടി മധ്യാഹ്നത്തിനു മുമ്പെ ക്ഷേത്രസന്നിധിയിലെത്തുന്ന ഏറ്റവും പ്രധാന വരമാണ് മന്ദമംഗലത്തു നിന്നുള്ള വസൂരിമാല വരവ്. പിഷാരികാവിലമ്മ നിത്യേന അണിയുന്ന ആഭരണമായ വസൂരിമാലയും വഹിച്ചാണ് ഈ വരവ് എത്തുന്നത്. വലിയവിളക്കു ദിവസം സ്വാമിയാർ കാവ് ക്ഷേത്രത്തിൽ

കൊല്ലം പിഷാരികാവ് ക്ഷേത്രം കാളിയാട്ട മഹോത്സവം; കൊടിയേറ്റ ദിവസമായ ഇന്നത്തെ പരിപാടികള്‍ വിശദമായി അറിയാം (24/03/2023)

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന്റെ ആദ്യദിനമായ ഇന്ന് ക്ഷേത്രത്തില്‍ നടക്കുന്ന പരിപാടികള്‍ താഴെ അറിയാം. ഇന്ന് പുലര്‍ച്ച നാലരയ്ക്ക് പള്ളിയുണര്‍ത്തല്‍ നടന്നിരുന്നു. തുടര്‍ന്ന് രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിക്കുന്ന ചടങ്ങും പുണ്യാഹവും നടന്നു. ഏഴ് മണിയോടെയാണ് ഉത്സവത്തിന് കൊടിയേറിയത്. 45 കോല്‍ നീളമുള്ള മുളയിലാണ് കൊടിയേറിയത്. ഭക്തര്‍ നേര്‍ച്ച പ്രകാരം സമര്‍പ്പിച്ച

ഇനി എട്ട് നാളുകൾ നാടിനാഘോഷം; കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് ക്ഷേത്രത്തിലെ കാളിയാട്ട മഹോത്സവത്തിന് കൊടിയേറി. രാവിലെ ആറരയ്ക്ക് മേല്‍ശാന്തി ക്ഷേത്രത്തില്‍ പ്രവേശിച്ചതോടെയാണ് കൊടിയേറ്റത്തിന്റെ ചടങ്ങുകള്‍ ആരംഭിച്ചത്. ഏഴ് മണിയോടെയാണ് ഭക്തിസാന്ദ്രമായ അന്തരീക്ഷത്തില്‍ കൊടിയേറ്റം നടന്നത്. മറ്റ് ക്ഷേത്രങ്ങളില്‍ നിന്ന് വ്യത്യസ്തമായി മുളയിലാണ് പിഷാരികാവ് ക്ഷേത്രത്തിലെ കൊടിയേറ്റം. കൊടിയേറ്റത്തിന് ശേഷം ഉഷഃപൂജ, കാഴ്ചശീവേലി, ശിവപൂജ, പന്തീരടി പൂജ എന്നിവ നടന്നു. കൊല്ലം കൊണ്ടാടുംപടി

പിഷാരികാവ് കാളിയാട്ട മഹോത്സവം; സുരക്ഷയുറപ്പാക്കാൻ സർവ്വ സജ്ജമായി പോലീസും, ഫയർഫോഴ്സും, ആരോഗ്യ വിഭാഗവും

കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോത്സവം നടത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള എല്ലാ നടപടികളുമെടുത്തതായി പോലീസും ഫയര്‍ ഫോഴ്സും നഗരസഭാ ആരോഗ്യ വിഭാഗവും. കാളിയാട്ടം നടത്തിപ്പുമായി ബന്ധപ്പെട്ട് ഈ മാസം ഇരുപതിന് കലക്ടറുടെ നേതൃത്വത്തില്‍ പൊലീസ്, ഫയര്‍ഫോഴ്സ്, നഗരസഭാ അധികൃതര്‍, ക്ഷേത്ര ഭാരവാഹികള്‍, വിവിധ രാഷ്ട്രീയ കക്ഷി പ്രതിനിധികള്‍ എന്നിവരുടെ യോഗം വിളിയ്ക്കുകയും സുരക്ഷാ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും