Tag: job opportunities

Total 34 Posts

കൊയിലാണ്ടി ഗവ. ഐ.ടി.ഐയില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു; യോഗ്യതയും വിശദാംശങ്ങളും അറിയാം

കൊയിലാണ്ടി: ഗവ ഐ.ടി.ഐയില്‍ സി.ഒ.പി.എ ട്രേഡിലും കമ്പ്യൂട്ടര്‍ ഹാര്‍ഡ് വെയര്‍ ആന്റ് നെറ്റ് വര്‍ക്ക് മെയിന്റനന്‍സ് ട്രേഡിലെ ജൂനിയര്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയിലും ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നു. സി.ഒ.പി.എ ട്രേഡ്: യോഗ്യത: ബന്ധപ്പെട്ട ട്രേഡില്‍ എന്‍.ടി.സി /എന്‍.എസി മൂന്ന് വര്‍ഷത്തെ പ്രവൃത്തിപരിചയം, അല്ലെങ്കില്‍ കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിപ്ലോമ രണ്ട് വര്‍ഷത്തെ പ്രവൃത്തിപരിചയം / കമ്പ്യൂട്ടര്‍ സയന്‍സില്‍ ഡിഗ്രി

അധ്യാപക ജോലിയാണോ അന്വേഷിക്കുന്നത്? കല്ലായി ഗവ. ഗണപത് ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ താല്‍ക്കാലിക നിയമനം

കോഴിക്കോട്: കല്ലായി ഗവണ്‍മെന്റ് ഗണപത് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ എച്ച്.എസ്.ടി ഇംഗ്ലീഷ് തസ്തികയില്‍ താല്‍ക്കാലിക ഒഴിവ്. ദിവസവേതന അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യരായവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റ് (പകര്‍പ്പുള്‍പ്പെടെ) സഹിതം ഒക്ടോബര്‍ 20 ഉച്ചക്ക് രണ്ട് മണിക്ക് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് ഹാജരാകണമെന്ന് പ്രധാനാധ്യാപകന്‍ അറിയിച്ചു. ഫോണ്‍ 0495-2323962.  

സിവില്‍ എഞ്ചിനിയറിങ്ങാണോ പഠിച്ചത്? എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്

കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം പരമാവധി 27,825രൂപ ലഭിക്കുന്നതാണ്. യോഗ്യത: ഗവ. അംഗീകൃത മുന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍

കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ അധ്യാപക ഒഴിവ്- വിശദാംശങ്ങള്‍ അറിയാം

കൊയിലാണ്ടി: ജി.വിഎച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ അധ്യാപക ഒഴിവ്. പ്ലസ് ടു വിഭാഗത്തില്‍ ഫിസിക്‌സ് (സീനിയര്‍), മലയാളം (ജൂനിയര്‍) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. അഭിമുഖം സെപ്റ്റംബര്‍ 11 തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടുമണിക്ക് സ്‌കൂള്‍ ഓഫീസില്‍ നടക്കും. യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുമായി അഭിമുഖത്തിന് ഹാജരാവുക.

ജില്ലയിൽ വിവിധ തൊഴിലവസരങ്ങൾ ഇപ്പോൾ അപേക്ഷിക്കാം;  യോഗ്യത ഉൾപ്പെടെയുള്ള വിശദാംശങ്ങൾ അറിയാം

കോഴിക്കോട്: ജില്ലയിലെ വിവിധ തൊഴിലവസരങ്ങളെ കുറിച്ച് അറിയാം. എൻട്രി ഹോമിൽ സെക്യൂരിറ്റി നിയമനം എൻട്രി ഹോമിൽ (നിർഭയ ഷെൽട്ടർ ഹോം) കരാർ അടിസ്ഥാനത്തിൽ സെക്യൂരിറ്റി തസ്തികയിലേക്ക് (സ്ത്രീ) സെപ്റ്റംബർ നാലിന് രാവിലെ 10 മണിക്ക് താലൂക്ക് കോൺഫറൻസ് ഹാളിൽ കൂടിക്കാഴ്ച നടക്കും. യോഗ്യത: എസ് എസ് എൽ സി പാസ്സ്. വേതനം: 10000 രൂപ. ഉദ്യോഗാർത്ഥികൾ

ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍ക്കാലിക നിയമനം; ഒഴിവുകളും യോഗ്യതയും അറിയാം

ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് കുടുംബാരോഗ്യ കേന്ദ്രത്തില്‍ വിവിധ തസ്തികകളിലേക്ക് താല്‍ക്കാലിക നിയമനം. ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ (1)പാലിയേറ്റീവ് ഡ്രൈവര്‍ (1) തസ്തികകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത യോഗ്യത ഉള്ളവര്‍ 24-08-2023 ല്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ രേഖകളും അതിന്റെ പകര്‍പ്പും സഹിതം ചെങ്ങോട്ടുകാവ് ഗ്രാമ പഞ്ചായത്തില്‍ കേന്ദ്രത്തില്‍ താഴെ പറയുന്ന സമയത്ത് വാക് ഇന്‍

ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഉൾപ്പെടെ ജില്ലയിലെ വിവിധ ഇടങ്ങളിൽ തൊഴിലവസരം

കോഴിക്കോട്: ജില്ലയിലെ വിവിധ ഇടങ്ങളിലെ തൊഴിലവസരങ്ങൾ അറിയാം. ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് നിയമനം ഗവ. മെഡിക്കൽ കോളേജ്, മാതൃശിശു സംരക്ഷണ കേന്ദ്രം, എച്ച് ഡി എസിന് കീഴിൽ ന്യൂക്ലിയർ മെഡിസിൻ ടെക്‌നോളജിസ്റ്റ് തസ്തികയിൽ ഒഴിവിലേക്ക് നിയമനം നടത്തുന്നു. 50000 രൂപ മാസ വേതനത്തിൽ താത്ക്കാലികമായാണ് നിയമനം. യോഗ്യത : ബി എസ് സി ന്യൂക്ലിയർ മെഡിസിൻ

കൊടുവള്ളി നഗരസഭയില്‍ വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം; യോഗ്യതയും വിശദാംശങ്ങളുമറിയാം

കൊടുവള്ളി: നഗരസഭയില്‍ വസ്തു നികുതി പരിഷ്‌കരണത്തിന്റെ ഭാഗമായി ഫീല്‍ഡ്തല പരിശോധന നടത്തുന്നതിലേക്കായി വിവര ശേഖരണത്തിനും ഡാറ്റാ എന്‍ട്രി നടത്തുന്നതിനുമായി വിവിധ വിഭാഗങ്ങളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. സിവില്‍ എഞ്ചിനിയറിംഗ്, ഐ.ടി.ഐ ഡ്രാഫ്റ്റ്മാന്‍ സിവില്‍, ഐ.ടി.ഐ എന്നീ യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്കാണ് അവസരം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബന്ധപ്പെട്ട രേഖകളുമായി ആഗസ്റ്റ് 16ന് രാവിലെ 11 മണിക്ക് നഗരസഭ

ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ താത്ക്കാലിക നിയമനം; ഒഴിവും യോ​ഗ്യതകളും എന്തെല്ലാമെന്ന് നോക്കാം

കോഴിക്കോട്: ജില്ലയിലെ പട്ടികവര്‍ഗ്ഗ വികസന വകുപ്പില്‍ കമ്മിറ്റഡ് സോഷ്യല്‍ വര്‍ക്കര്‍ നിയമനത്തിന് എംഎസ്ഡബ്ല്യൂ/എം എ സോഷ്യോളജി/ എംഎ ആന്ത്രോപ്പോളജി പാസ്സായ പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. രണ്ട് ഒഴിവുകളാണുള്ളത്. പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവര്‍ക്കും അപേക്ഷിക്കാവുന്നതാണ്. മതിയായ അപേക്ഷകള്‍ പട്ടികവര്‍ഗ്ഗ വകുപ്പില്‍ നിന്നും ലഭിക്കാത്ത പക്ഷം മാത്രം പട്ടികജാതി വിഭാഗത്തില്‍പ്പെട്ടവരെ പരിഗണിക്കുന്നതാണ്. വനത്തിനുള്ളില്‍ കോളനികളില്‍ യാത്ര ചെയ്യുന്നതിനും നിയമനം

അധ്യാപകരാവാന്‍ യോഗ്യരാണോ? മണിയൂരില്‍ ഉള്‍പ്പെടെ ജില്ലയില്‍ വിവിധയിടങ്ങളില്‍ അധ്യാപക ഒഴിവ്; വിശദവിവരങ്ങള്‍ അറിയാം

മണിയൂര്‍: മണിയൂര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗം കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ഇംഗ്ലീഷ് വിഷയങ്ങളില്‍ ജൂനിയര്‍ അധ്യാപക നിയമനം നടത്തുന്നു. അഭിമുഖം ജൂലൈ ആറിന് സ്‌കൂള്‍ ഓഫീസില്‍ നടക്കും. മണിയൂര്‍: കോളേജ് ഓഫ് എന്‍ജിനിയറിങ് വടകരയില്‍ എം.സി.എ. വിഷയത്തില്‍ അസിസ്റ്റന്റ് പ്രൊഫസറുടെ ഒഴിവുണ്ട്. അഭിമുഖം ബുധനാഴ്ച കുറുന്തോടിയിലുള്ള കോളേജ് ഓഫീസില്‍ നടക്കും. വെള്ളിയോട്: വെള്ളിയോട്