സിവില്‍ എഞ്ചിനിയറിങ്ങാണോ പഠിച്ചത്? എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്


കൊയിലാണ്ടി: പട്ടികജാതി വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന എലത്തൂര്‍ ഗവ. ഐ.ടി.ഐയില്‍ ട്രെയിനിംഗ് ഇന്‍സ്ട്രക്ടര്‍ (ഡ്രാഫ്റ്റ്സ്മാന്‍ സിവില്‍) തസ്തികയിലെ ഒഴിവിലേക്ക് അപേക്ഷകള്‍ ക്ഷണിക്കുന്നു. ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം പരമാവധി 27,825രൂപ ലഭിക്കുന്നതാണ്.

യോഗ്യത: ഗവ. അംഗീകൃത മുന്ന് വര്‍ഷത്തെ സിവില്‍ എഞ്ചിനീയറിംഗ് ഡിപ്ലോമ.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡാറ്റയും, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം സെപ്റ്റംബര്‍ 15ന് രാവിലെ 11 മണിക്ക് പട്ടികജാതി വികസന വകുപ്പിന്റെ ഉത്തര മേഖല ട്രെയിനിംഗ് ഇന്‍സ്പെക്ടര്‍ ഓഫീസില്‍ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0495 -2371451എന്ന നമ്പറില്‍ ബന്ധപ്പെടുക.