Tag: ISRO

Total 6 Posts

ഐ.എസ്.ആർ.ഒ, കെെകളിൽ കാർഡുകൾ; ചന്ദ്രയാൻ 3 ന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി കൊയിലാണ്ടി മർകസ് സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ഇന്ത്യൻ ശാസ്ത്ര നേട്ടങ്ങൾക്ക് തിലകക്കുറിയായി ചന്ദ്രയാൻ 3 വിജയിപ്പിച്ചെടുത്ത ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് വിദ്യാർത്ഥികൾ കാർഡുകൾ തയ്യാറാക്കി അയച്ചു. കൊയിലാണ്ടി മർകസ് സ്കൂളിലെ വിദ്യാർഥികളാണ് 500ല്‍ പരം അഭിനന്ദന കാർഡുകൾ തയ്യാറാക്കി അയച്ചത്. വർണ്ണങ്ങളും വരകളും അഭിനന്ദന വാചകങ്ങളും മനോഹരമായ അവതരിപ്പിച്ച കാർഡുകൾ വിദ്യാർത്ഥികൾ ഐഎസ്ആർഒ അക്ഷരങ്ങളുടെ രൂപം തീർത്ത് പ്രദർശിപ്പിച്ചതും ആകർഷകമായി.

ഇന്ത്യ ചന്ദ്രനെ തൊടുമ്പോള്‍ കൊയിലാണ്ടിക്കും ഇത് അഭിമാന നിമിഷം; ചന്ദ്രയാന്‍-3 ദൗത്യത്തില്‍ സുപ്രധാന പങ്കുവഹിച്ചത് കൊയിലാണ്ടി സ്വദേശിയായ യുവശാസ്ത്രജ്ഞന്‍ അബി എസ്. ദാസ്, വമ്പിച്ച സ്വീകരണം നല്‍കാനൊരുങ്ങി നാട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്ന ദിവസമാണ് ഇന്ന്. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-3 ന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്തത് 140 കോടി ഇന്ത്യക്കാരും രോമാഞ്ചത്തോടെയാണ് കണ്ടത്. ഇന്ത്യ ചന്ദ്രനില്‍ മുത്തമിടുമ്പോള്‍ നമ്മുടെ നാടായ കൊയിലാണ്ടിക്കും അഭിമാനിക്കാന്‍ വലിയൊരു കാര്യമുണ്ട്. ചന്ദ്രയാന്‍ ദൗത്യത്തില്‍ സുപ്രധാന

ചന്ദ്രനെ ചുംബിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ; ചാന്ദ്രയാന്‍-3 ലെ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങി (വീഡിയോ കാണാം)

ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ബുധനാഴ്ച വൈകീട്ട് 06:03 നായിരുന്നു ചന്ദ്രോപരിതലത്തിലെ ഇന്ത്യയുടെ ലാന്റിങ്. ഇതിന് മുമ്പ് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്. ഈ പട്ടികയില്‍

‘ലോകമെങ്ങുമുള്ള എഫ്.എം റേഡിയോകള്‍ കേള്‍പ്പിക്കുന്നതിന് ഐ.എസ്.ആര്‍.ഒയ്ക്ക് നന്ദി’; വാട്ട്‌സ്ആപ്പില്‍ പ്രചരിക്കുന്ന മെസേജിന്റെ സത്യാവസ്ഥ എന്താണെന്ന് അറിയാം

ആയിരക്കണക്കിന് സന്ദേശങ്ങളാണ് വാട്ട്‌സ്ആപ്പിലൂടെ ഓരോ ദിവസവും ഫോര്‍വേഡ് ചെയ്യപ്പെടുന്നത്. ഇതില്‍ സത്യം ഏതാണ് നുണ ഏതാണ് എന്ന് തിരിച്ചറിയുക വളരെ ബുദ്ധിമുട്ടാണ്. ഓരോ മെസേജുകളെയും ജാഗ്രതയോടെ മാത്രം നോക്കിക്കാണുക എന്നത് മാത്രമാണ് ഇതിനുള്ള പോംവഴി. ഇത്തരത്തില്‍ വാട്ട്‌സ്ആപ്പില്‍ വൈറലായി പ്രചരിക്കുന്ന ഒരു മെസേജാണ് ഐ.എസ്.ആര്‍.ഒയെ സംബന്ധിച്ചുള്ളത്. ഗ്രൂപ്പുകളില്‍ നിന്ന് ഗ്രൂപ്പുകളിലേക്ക് കാട്ടുതീ പോലെയാണ് ഈ മെസേജ്

ചാന്ദ്രയാന്‍ 3ല്‍ കയ്യൊപ്പ് ചാര്‍ത്തിയവരില്‍ കൊയിലാണ്ടി സ്വദേശിയായ ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞനും; നാടിന് അഭിമാനമായി അബി.എസ്.ദാസ്

കൊയിലാണ്ടി: ലോകം ഉറ്റുനോക്കിയ ഇന്ത്യയുടെ സ്വപ്‌ന ദൗത്യം ചാന്ദ്രയാന്‍ 3ല്‍ കയ്യൊപ്പ് ചാര്‍ത്തി കൊയിലാണ്ടിയും. കൊയിലാണ്ടി സ്വദേശിയും ഐ.എസ്.ആര്‍.ഒയില്‍ ശാസ്ത്രജ്ഞനുമായ അബി എസ്.ദാസാണ് കൊയിലാണ്ടിയുടെ അഭിമാനമായി മാറിയിരിക്കുന്നത്. ശ്രീഹരികോട്ടയില്‍ നിന്ന് ചന്ദ്രയാന്‍ 3 നെയും കൊണ്ട് കുതിച്ച് ഉയര്‍ന്ന LVM 3 റോക്കറ്റിലെ ക്രയോജനിക്ക് സ്റ്റേജിന്റെ ഡിസൈനിങ്ങിലും നിര്‍മ്മാണത്തിലും ടെസ്റ്റിങ്ങിലും നേരിട്ട് പങ്കെടുത്ത അബി. എസ്.ദാസ്

ആവേശം, ആകാംക്ഷ, ഒടുവില്‍ അണപൊട്ടി ആഹ്‌ളാദം; ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ കുതിപ്പ് തത്സമയം ബിഗ് സ്‌ക്രീനില്‍ കണ്ട് കൊയിലാണ്ടി ഐ.സി.എസ് സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാൻ-3 വിക്ഷേപണത്തിന് ദൃക്സാക്ഷികളായി കൊയിലാണ്ടി ഐ.സി.എസ് സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:35 ന് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണ ദൃശ്യം സ്കൂൾ ക്യാമ്പസിലൊരുക്കിയ വലിയ സ്ക്രീനിലാണ് വിദ്യാർത്ഥികൾ കണ്ടത്. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചന്ദ്രയാൻ-3 വിക്ഷേപണം സ്കൂളിൽ തത്സമയം സംപ്രേക്ഷണം ചെയ്തത്. തുടക്കം മുതൽ ഒടുക്കം വരെ