Tag: Indian National Congress
പ്രവാസത്തിൽ നിന്ന് സ്വദേശിയായി, രാഷ്ട്രീയ പ്രവർത്തനത്തിലും നിറസാന്നിധ്യം; കോൺഗ്രസിന് മാത്രമല്ല, നാടിനാകെ തീരാനഷ്ടമായി കാരയാട്ടെ അഷ്റഫിന്റെ വിയോഗം
മേപ്പയ്യൂർ: നീണ്ട വർഷത്തെ പ്രവാസ ജീവിതത്തിന് വിരാമമിട്ട് തിരികെ വന്നതായിരുന്നു അഷ്റഫ്. കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കളും രാഷ്ട്രീയ പ്രവർത്തനവുമെക്കെയായുള്ള സന്തോഷ നിമിഷങ്ങൾക്കായി. എന്നാൽ ഹൃദയാഘതത്തിന്റെ രൂപത്തിൽ മരണം അദ്ദേഹത്തെ കവർന്നെടുത്തു. കോൺഗ്രസ് പ്രവർത്തകനായ കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് ഇന്ന് രാവിലെ മരണപ്പെട്ടത്. മാങ്ങ പറിക്കാനായി കോണിയിൽ കയറുന്നതിനിടയിൽ അഷ്റഫിന് ഹൃദയാഘാതം അനുഭവപ്പെടുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക്
കാരയാട് സ്വദേശിയായ കോൺഗ്രസ് പ്രവർത്തകൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
മേപ്പയ്യൂർ: കാരയാട് സ്വദേശിയായ മധ്യവയസ്കൻ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു. കാരയാട് വാവുള്ളാട്ട് അഷറഫ് ആണ് മരിച്ചത്. അമ്പത്തിയൊന്ന് വയസായിരുന്നു. കോൺഗ്രസ് പ്രവർത്തകനായ അഷ്റഫ് പരേതരായ വാവുള്ളാട്ട് അമ്മത് കുട്ടിയുടെയും പാത്തുമ്മയുടെയും മകനാണ്. ഭാര്യ: ജമീല. മക്കൾ: മുഹമ്മദ് ഫായിസ് ( ഖത്തർ), ഫാർസാന (ദുബായ്). മരുമകൻ: മുഹമ്മദ് റനീഷ്. സഹോദരങ്ങൾ: ആയിഷ (വാകമോളി ), സുബൈദ,
‘കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങൾക്കെതിരെ ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് പ്രവർത്തകർ നേതൃത്വം നൽകണം’; കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി മുരളി തൊറോത്ത് ചുമതലയേറ്റു
കൊയിലാണ്ടി: കൊയിലാണ്ടി ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റായി എൻ.മുരളി തൊറോത്ത് ചുമതലയേറ്റു. രാജ്യം ഭരിക്കുന്ന വർഗീയ ഫാസിസ്റ്റ് ഭരണകൂടത്തിനെതിരെയും കേരളത്തിലെ അഴിമതി ഭരണത്തിനെതിരെയും ശക്തമായ പ്രതിരോധം തീർക്കാൻ കോൺഗ്രസ് പ്രവർത്തകർ നേതൃത്വം നൽകണമെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിച്ച ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ.പ്രവീൺകുമാർ അഭിപ്രായപ്പെട്ടു. വി.വി.സുധാകരൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ കെ.പി.സി.സി മെമ്പർമാരായ കെ.എം.ഉമ്മർ, രത്നവല്ലി
കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോ. വന്ദനയ്ക്ക് ആദരവർപ്പിച്ച് മെഴുകുതിരി തെളിയിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി.യു.സി
കൊയിലാണ്ടി: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിക്കൊണ്ട് കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോക്ടറും കെ.എസ്.യു മുൻ മെഡിക്കോസ് കൺവീനറുമായിരുന്ന വന്ദനാ ദാസിന് ആദരവർപ്പിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി). മെഴുകുതിരി തെളിയിച്ചാണ് കണ്ടിയിൽ മീത്തൽ സി.യു.സി ഡോ. വന്ദനയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ചത്. ചടങ്ങിൽ വി.പി.ഭാസ്കരൻ, പി.രാഘവൻ, പ്രകാശൻ, കെ.പി.രാജൻ, കെ.രഞ്ജിത്ത്, നിമിഷ, കെ.സി.ബാലകൃഷ്ണൻ,
കോൺഗ്രസ് നേതാവായിരുന്ന സി.കെ.ഭാസ്കരനെ അനുസ്മരിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി: കോൺഗ്രസ് നേതാവായിരുന്ന സി.കെ.ഭാസ്ക്കരനെ ഇരുപത്തിരണ്ടാമത് ചരമ വാർഷിക ദിനത്തിൽ അനുസ്മരിച്ചു. കെ.കരുണാകരൻ പഠന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിലായിരുന്നു അനുസ്മരണം. ഡി.സി.സി ജനറൽ സെക്രട്ടറി വി.പി.ഭാസ്ക്കരൻ അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്തു. പൂങ്കാവനം മോഹൻദാസ് അധ്യക്ഷനായി. ഉണ്ണികൃഷ്ണൻ മരളൂർ, സുനിൽ വിയ്യൂർ, അൻസാർ കൊല്ലം, പി.കെ.പുരുഷോത്തമൻ, ഇ.ടി.ബിജു, തങ്കമണി ചൈത്രം, കെ.എം.സുമതി, സതീഷ് വിയ്യൂർ, ടി.ടി.നാരായണൻ, ചന്ദ്രഭാനു
കോൺഗ്രസ് പ്രവർത്തകനും മുൻ ഫിഷറീസ് ഉദ്യോഗസ്ഥനുമായ അരിക്കുളം ചെറിയാമൻകണ്ടി നാരായണൻ അന്തരിച്ചു
അരിക്കുളം: കോൺഗ്രസ് പ്രവർത്തകനായ ചെറിയാമൻകണ്ടി നാരായണൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. മുൻ ഫിഷറീസ് ഉദ്യോഗസ്ഥനാണ്. കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ മണ്ഡലം കമ്മറ്റി അംഗമാണ്. ഭാര്യ: തങ്കമണി. മക്കൾ: ഷിനീഷ് (ദുബായ്), ഷീബ (തിരുവങ്ങൂർ). മരുമക്കൾ: ശ്രീകല (നെക്സ് ഹോംസ്, കോഴിക്കോട്), രഘുനാഥ് (തിരുവങ്ങൂർ, മുൻ ആർമി). സഹോദരങ്ങൾ: പത്മനാഭൻ നായർ, ജാനകിയമ്മ, ബാലകൃഷ്ണൻ, ശശീന്ദ്രൻ,
‘ഒരു വർഷമായി രോഗികളും ജീവനക്കാരും ദുരിതത്തിൽ, കൊതുകുശല്യത്തിന് ഉടൻ പരിഹാരം വേണം’; കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ കൊതുകുവലയ്ക്കുള്ളിൽ കിടന്ന് വ്യത്യസ്തമായ സമരവുമായി നഗരസഭാ കൗൺസിലർ
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ രൂക്ഷമായ കൊതുകുശല്യത്തിനെതിരെ വ്യത്യസ്തമായ പ്രതിഷേധവുമായി നഗരസഭാ കൗൺസിലർ. മലിനജല പരിപാലനത്തിലെ വീഴ്ച കാരണമാണ് ആശുപത്രിയിൽ കൊതുകുശല്യമെന്ന് ആരോപിച്ചാണ് കോൺഗ്രസ് നോർത്ത് മണ്ഡലം പ്രസിഡന്റും നഗരസഭാ കൗൺസിലറുമായ രജീഷ് വെങ്ങളത്ത് കണ്ടി പുതിയ സമരവുമായി രംഗത്തെത്തിയത്. ആശുപത്രിക്ക് മുന്നിൽ കൊതുകു വലയ്ക്കുള്ളിൽ കിടന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതിഷേധം. ഒരു വർഷത്തോളമായി രോഗികളും ആശുപത്രി ജീവനക്കാരും
കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു രാജീവൻ മാസ്റ്ററെന്ന് കെ.പി.സി.സി പ്രസിഡന്റ്; മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും പുരസ്ക്കാര സമർപ്പണവും
കോഴിക്കോട്: കോൺഗ്രസിലെ വളർന്നു വരുന്ന തലമുറ പാഠമാക്കേണ്ട പൊതുജീവിതത്തിന് ഉടമയായിരുന്നു യു..രാജീവനെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ എം.പി. മുൻ ഡി.സി.സി പ്രസിഡന്റ് യു.രാജീവൻ മാസ്റ്റർ അനുസ്മരണവും അദ്ദേഹത്തിന്റെ പേരിൽ ഏർപ്പെടുത്തിയ മികച്ച സഹകാരിക്കുള്ള പുരസ്ക്കാര സമർപ്പണവും കോഴിക്കോട് കെ.പി.കേശവമേനോൻ ഹാളിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോൺഗ്രസിൽ അതുല്യ സേവനവും അമൂല്യ രാഷ്ട്രീയ വീക്ഷണങ്ങളുമായി കടന്നു പോയ
‘എനിക്ക് 82 വയസായി, ഇനി എത്രനാള്‍ ജീവിക്കും എന്ന് അറിയില്ല, മരിക്കുന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് പ്രവര്ത്തകനായിട്ടാകും’; മകന് അനില്‍ ആന്റണിയെ തള്ളി വികാരാധീനനായി എ.കെ.ആന്റണി
തിരുവനന്തപുരം: അനില്‍ ആന്റണി ബി.ജെ.പിയില്‍ ചേര്‍ന്നതിനെ കുറിച്ച് പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ.ആന്റണി. ബി.ജെ.പിയില്‍ ചേരാനുള്ള അനിലിന്റെ തീരുമാനം തനിക്ക് ഏറെ വേദനയുണ്ടാക്കിയെന്നും അനിലിന്റെ തീരുമാനം തികച്ചും തെറ്റായ ഒന്നാണെന്നും അദ്ദേഹം പറഞ്ഞു. കെ.പി.സി.സി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു എ.കെ.ആന്റണി. മകന്റെ ബി.ജെ.പി പ്രവേശനത്തെ കുറിച്ച് തന്റെ നിലപാട് വിശദീകരിച്ച അദ്ദേഹം മാധ്യമപ്രവര്‍ത്തകരുടെ മറ്റ്
‘ഇല്ലാ അങ്ങ് മരിക്കുന്നില്ലാ, ജീവിക്കുന്നു ഞങ്ങളിലൂടെ…’; അരിക്കുളത്തിന്റെ സ്വന്തം എം.ജി.നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്പില് കണ്ണീര് പ്രണാമവുമായി കോണ്‍ഗ്രസ്സ് പ്രവര്‍ത്തകര്‍
അരിക്കുളം: മാവട്ട് തിരുമംഗലത്തടത്തില് ഗംഗാധരന് നായരുടെ ജ്വലിക്കുന്ന ഓര്‍മ്മകള്‍ക്ക് മുന്പില് കണ്ണീര് പ്രണാമവുമായി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. അരിക്കുളത്തെ കോണ്‍ഗ്രസ്സ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ മുഖ്യപങ്കു വഹിച്ച മഹത് വ്യക്തിത്വമാണ് അദ്ദേഹം. നിലപാടുകളില്‍ ഉറച്ചുനില്‍ക്കുകയും, അതിന് വേണ്ടി അഹോരാത്രി പ്രവര്‍ത്തിക്കുകയും ചെയ്ത ധീരനായ കോണ്‍ഗ്രസ്സ് നേതാവ്, ആരെയും കൂസാതെ സ്വന്തം നിലപാടുകള്‍ അവതരിപ്പിക്കുക എന്നത് അദ്ദേഹത്തിന്റെ ശൈലി തന്നെയായിരുന്നു.