Tag: independence day celebration
സ്വാതന്ത്ര്യദിനാഘോഷത്തിന് ആവേശമായി കൊരയങ്ങാട് കലാക്ഷേത്രത്തിലെ സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ്; വിജയികൾ ഇവർ
കൊയിലാണ്ടി: സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് കൊരയങ്ങാട് കലാക്ഷേത്രത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യ സമര ചരിത്ര ക്വിസ് മത്സരം ശ്രദ്ധേയമായി. എൽ.പി, യു.പി, ഹൈസ്കൂൾ വിഭാഗം വിദ്യാർത്ഥികൾക്കായാണ് ക്വിസ് മത്സരം സംഘടിപ്പിച്ചത്. എൽ.പി വിഭാഗത്തിൽ ദയാ കൃഷ്ണ, ആത്മിയ ദേവ്. എ, ദേവനന്ദ എന്നിവരും യു.പി വിഭാഗത്തിൽ ദേവീ തീർത്ഥ, ശ്രീതേജ്, അലൈന എന്നിവരും ഹൈസ്കൂൾ വിഭാഗത്തിൽ അനാമിക, അക്ഷയ്,
പ്രധാനമന്ത്രിയുടെ ചെങ്കോട്ടയിലെ പ്രസംഗം അപഹാസ്യമെന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ; തിരുവങ്ങൂരിൽ കോൺഗ്രസിന്റെ ഫ്രീഡം ഫെസ്റ്റ്
ചേമഞ്ചേരി: സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് തിരുവങ്ങൂരിൽ കോൺഗ്രസ് ഫ്രീഡം ഫെസ്റ്റ് നടത്തി. ചേമഞ്ചേരി, കാപ്പാട് മണ്ഡലം കമ്മിറ്റികൾ സംയുക്തമായി സംഘടിപ്പിച്ച ഫ്രീഡം ഫെസ്റ്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഴുപത്തിയാറാം സ്വാതന്ത്ര്യ വാർഷികാഘോഷദിനത്തിൽ ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പ്രസംഗം പ്രധാനമന്ത്രിയുടെ പദവിക്ക് യോജിച്ചതല്ല എന്ന് മുല്ലപ്പള്ളി രാമചന്ദ്രൻ പറഞ്ഞു. 2024 ൽ നടക്കുന്ന
പതാക ഉയർത്തി, ഒപ്പം വിവിധ പരിപാടികളും; പ്രൗഢമായി മർകസ് മാലിക് ദീനാറിലെ സ്വാതന്ത്ര്യ ദിനാഘോഷം
കൊയിലാണ്ടി: രാജ്യത്തിന്റെ എഴുപത്തിയേഴാം സ്വാതന്ത്ര്യദിനം വിപുലമായി ആഘോഷിച്ച് കൊല്ലം പാറപ്പള്ളിയിലെ മർകസ് മാലിക് ദീനാർ. ‘സ്വാതന്ത്ര്യം വിദ്യാഭ്യാസത്തിലൂടെ’ എന്ന പ്രമേയത്തിൽ നടന്ന സ്വാതന്ത്ര്യദിനാഘോഷത്തിൽ സ്ഥാപനത്തിന്റെ എ.ഒ ഇസ്സുദ്ധീൻ സഖാഫി പതാക ഉയർത്തി. രാജ്യസ്നേഹം വിശ്വാസത്തിന്റെ പ്രധാനപ്പെട്ട ഭാഗമാണെന്ന് സന്ദേശ പ്രഭാഷണം നടത്തിയ ഹാഫിള് അബൂബകർ സഖാഫി പന്നൂർ പറഞ്ഞു. ദേശീയ ഗാനാലാപനം, പ്രതിജ്ഞയെടുക്കൽ തുടങ്ങിയ വിവിധ
പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിലെ കുരുന്നുകൾ സ്വാതന്ത്ര്യദിനം ആഘോഷിച്ചു
കൊയിലാണ്ടി: പുളിയഞ്ചേരി സൗത്ത് എൽ.പി സ്കൂളിൽ സ്വാതന്ത്ര്യദിനാഘോഷം നടത്തആഘോഷിച്ചു. സ്കൂൾ പ്രധാനാധ്യാപിക പി.കെ.ഇന്ദിര സ്വാഗതം പറഞ്ഞു. പി.ടി.എ പ്രസിഡന്റ് മണി അട്ടാളി അധ്യക്ഷത വഹിച്ചു. കൊയിലാണ്ടി നഗരസഭ ആരോഗ്യ സ്റ്റാന്റിഘ് കമ്മിറ്റി ചെയർപേഴ്സൺ പ്രജില ഉദ്ഘാടനം ചെയ്തു. സ്കൂൾ പൂർവ്വാധ്യാപകൻ ഭാസ്കരൻ മാസ്റ്റർ ആശംസ അറിയിച്ചു. സ്കൂൾ സീനിയർ അസിസ്റ്റന്റ് പ്രിൻസി ടി.വി നന്ദി അറിയിച്ചു.
ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ എഴുപത്തിയഞ്ചാം വാർഷികം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ
കൊയിലാണ്ടി: സ്വാതന്ത്ര്യത്തിന്റെ അമൃത് മഹോത്സവം വീരോചിതമായി ആഘോഷിച്ച് വീരവഞ്ചേരി എൽ.പി സ്കൂൾ. ഇന്ത്യയുടെ എഴുപത്തിയഞ്ചാം സ്വാതന്ത്ര്യദിനത്തിൽ റിട്ടയേഡ് ഓണററി ക്യാപ്റ്റൻ ഭാസ്കരക്കുറുപ്പ് വിദ്യാർത്ഥികളുമായി സംസാരിച്ചു. രാജ്യസുരക്ഷയ്ക്കായി പട്ടാളക്കാർ അനുഭവിക്കുന്ന യാതനകൾ അദ്ദേഹം കുട്ടികളോട് വിശദീകരിച്ചു. തുടർന്ന് കുട്ടികളുടെ കലാപരിപാടികൾ അരങ്ങേറി. ദേശഭക്തിഗാനം, സ്വാതന്ത്ര്യ സമര നേതാക്കളുടെ വേഷപ്പകർച്ച തുടങ്ങിയവ ശ്രദ്ധേയമായി. അതോടൊപ്പം സ്വാതന്ത്ര്യസമരചരിത്രത്തിലെ പ്രധാനസംഭവങ്ങളായ നിസ്സഹകരണ സമരം,
സ്വാതന്ത്ര്യസമര സേനാനികളുടെ വേഷത്തിലെത്തി കുരുന്നുകൾ; ആസാദി കാ അമൃത് മഹോത്സവ് ആഘോഷമാക്കി വന്മുഖം ഗവ. ഹൈസ്കൂൾ
കൊയിലാണ്ടി: ഇന്ത്യയുടെ 75-ാമത് സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ച് നന്തിയിലെ വന്മുഖം ഗവ. ഹൈസ്കൂൾ. പ്രധാനാധ്യാപിക സുചിത്ര പതാകയുയർത്തി. പി.ടി.എ പ്രസിഡന്റ് നൗഫൽ നന്തി അധ്യക്ഷനായി. ജെ.ആർ.സി കുട്ടികൾക്കുള്ള സ്കാർഫ് വിതരണം ഇരുവരും നിർവ്വഹിച്ചു. പി.ടി.എ മുൻ പ്രസിഡന്റ് വർദ് അബ്ദു റഹ്മാൻ, എസ്.വി.രവീന്ദ്രൻ എന്നിവർ ആശംസയർപ്പിച്ചു. രാഷ്ട്രപിതാവ്, ചാച്ചാജി, കസ്തൂർബ, ഝാൻസി റാണി, സരോജിനി