Tag: heavy rain

Total 79 Posts

കേരളത്തിൽ അടുത്ത അഞ്ച് ദിവസം തീവ്രമഴ, കോഴിക്കോട് ജില്ലയിൽ ഓഗസ്റ്റ് മൂന്ന്, നാല് തിയ്യതികളിൽ ഓറഞ്ച് അലർട്ട്; മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിർദ്ദേശം

കോഴിക്കോട്: സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം തീവ്രമഴയ്ക്ക് സാദ്ധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ജില്ലയില്‍ ആഗസ്റ്റ് മൂന്ന് നാല് തിയ്യതികളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ യെലോ അലര്‍ട്ടും നിലനില്‍ക്കുന്നുണ്ട്. വ്യാഴാഴ്ച വരെ മഴയ്‌ക്കൊപ്പം ശക്തമായ തിരമാലകള്‍ക്കും സാദ്ധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. കുറഞ്ഞ സമയത്തിനുള്ളയില്‍ കൂടുതല്‍ മഴ മേഘങ്ങള്‍ എത്താമെന്നതിനാല്‍ മണ്ണിടിച്ചിലിനും

കനത്ത മഴ; ചെങ്ങോട്ടുകാവിൽ തെങ്ങ് വീണ് ഇലക്ട്രിക് ലൈൻ പൊട്ടി

ചെങ്ങോട്ടുകാവ്: കനത്ത മഴയിൽ തെങ്ങ് വീണ് ഇലക്ട്രിക് ലൈൻ പൊട്ടി. ചെങ്ങോട്ടുകാവ് പിലാച്ചേരി കുറുവങ്ങാട് റോഡിലാണ് കനത്ത മഴയിൽ ഇലക്ട്രിക് ലൈനിൽ തെങ്ങ് പൊട്ടി വീണത്. ഗതാഗതം തടസ്സപെട്ടു. ഇന്ന് രാവിലെ 10 മണിയോടെയാണ് സംഭവം. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന എത്തുകയും ചെയിൻസോ ഉപയോഗിച്ച്  മുറിച്ചു മാറ്റിയാണ് ഗതാഗതം പുനസ്ഥാപിക്കുകയും ചെയ്തു.

‘ജലാശയങ്ങൾക്ക് മുകളിലെ മേൽപ്പാലങ്ങളിൽ കയറി കാഴ്ച കാണാനോ സെല്ഫിയെടുക്കാനോ പാടില്ല’; വ്യാപക മഴയ്ക്ക് സാധ്യത, കോഴിക്കോട് യെല്ലോ അലേർട്ട്

കോഴിക്കോട്: ജില്ലയിൽ ഇന്നും വ്യാപക മഴയ്ക്ക് സാധ്യത. യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തെക്കൻ ഒഡിഷക്കും മുകളിലായുള്ള ന്യൂനമർദ്ദവും ഗുജറാത്ത്‌ തീരം മുതൽ കർണാടക തീരം വരെ നിലനിൽക്കുന്ന ന്യൂന മർദ്ദ പാത്തിയുമാണ് കാലവർഷക്കാറ്റുകളെ ശക്തമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാൽ മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. കക്കയം ഡാമിന്റെ വൃഷ്ടി പ്രദേശത്ത് കനത്ത മഴ തുടരുന്നതിനാല്‍

കോഴിക്കോട് അടക്കം നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്: രൂക്ഷമായ കടലാക്രമണ സാധ്യതയെന്നും മുന്നറിയിപ്പ്

[tp1] കോഴിക്കോട്: വടക്കന്‍ ജില്ലകളില്‍ അതിശക്തമായ മഴ തുടരുന്നു. കോഴിക്കോട്, കണ്ണൂര്‍, വയനാട്, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. 24 മണിക്കൂറില്‍ 115. എം.എം മുതല്‍ 204.4 എം.എം വരെ മഴ ലഭിക്കുമെന്നാണ് ഓറഞ്ച് അലര്‍ട്ട് കൊണ്ട് കാലാവസ്ഥ വകുപ്പ് അര്‍ത്ഥമാക്കുന്നത്. രൂക്ഷമായ കടലാക്രമണ സാധ്യത ഉള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പുണ്ട്. തെക്കന്‍

ജലനിരപ്പ് വീണ്ടും ഉയര്‍ന്നു; കക്കയം ഡാമിന്റെ രണ്ട് ഷട്ടറും തുറന്നു: കുറ്റ്യാടി പുഴയുടെ തീരങ്ങളിലുള്ളവര്‍ ജാഗ്രത പാലിക്കുക

പേരാമ്പ്ര: കക്കയം ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ജല നിരപ്പ് ഉയന്ന് 757.80 മീറ്ററില്‍ എത്തിയതിനാലാണ് ഷട്ടറുകള്‍ ഉയര്‍ത്തിയത്. രാവിലെ ഏഴ് മണിക്ക് ശേഷം ഡാമിന്റെ രണ്ട് ഗേറ്റുകളും 10 സെന്റിമീറ്റര്‍ വീതം ഉയര്‍ത്തി. 17 ക്യൂബിക് മീറ്റര്‍/ സെക്കന്റ് വെള്ളമാണ് ഒഴുക്കി വിടുക. ആവശ്യമെങ്കില്‍ ഒഴുക്കി വിടുന്ന വെള്ളത്തിന്റെ അളവ് ക്രമേണ കൂട്ടുമെന്ന് തരിയോട്

വെള്ളക്കെട്ട് പരിഹരിക്കാന്‍ ഇന്റര്‍ലോക്ക് പാകിയപ്പോള്‍ മുമ്പത്തേക്കാളേറെ വെള്ളം കയറി; നിര്‍മ്മാണത്തിലെ അശാസ്ത്രീയത കൊയിലാണ്ടി-താമരശേരി സംസ്ഥാനപാതയില്‍ കുറുവങ്ങാട് അക്വടക്റ്റിന് സമീപത്തെ റോഡിന് വിനയായി

കൊയിലാണ്ടി: നിര്‍മ്മാണത്തിലെ അശാസ്ത്രീയത കാരണം വെള്ളക്കെട്ടില്‍പ്പെട്ട് കൊയിലാണ്ടി-താമരശ്ശേരി സംസ്ഥാന പാതയിലെ കുറുവങ്ങാട് അക്വടക്റ്റിന് സമീപത്തെ റോഡ്. വെള്ളം കയറി റോഡ് തകരുന്ന പ്രദേശമായതിനാല്‍ നവീകരണ പ്രവൃത്തിയുടെ ഭാഗമായി 2020-21 കാലത്ത് ഇവിടെ ഇന്റര്‍ലോക്ക് പാകിയിരുന്നു. അക്വടക്ട് കടന്നുപോകുന്ന 20മീറ്ററിലധികം വരുന്ന ഭാഗം താഴ്ത്തി ഇന്റര്‍ലോക്ക് ചെയ്തതാണ് വെള്ളക്കെട്ടിന് ഇടയാക്കുന്നത്. വെള്ളം കടന്നുപോകാന്‍ ഇരുഭാഗം ഡ്രൈനേജ് നിര്‍മ്മിക്കുകയോ

കോഴിക്കോട് ജില്ലയില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ജൂലൈ ഒമ്പതുവരെ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകരുതെന്നും മുന്നറിയിപ്പ്

കോഴിക്കോട്: കോഴിക്കോട് അടക്കം എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ഇടിമിന്നലൊടു കൂടിയ വ്യാപകമായ മഴക്ക് സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നു. ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ജൂലൈ 6 മുതല്‍ 9 വരെ ശക്തമായ മഴക്കും ഇന്ന് ഒറ്റപ്പെട്ട അതിശക്തമായ മഴക്കും സാധ്യതയെന്നും അറിയിപ്പില്‍ പറയുന്നു. കേരള-ലക്ഷദ്വീപ്-കര്‍ണാടക തീരങ്ങളില്‍

കൊയിലാണ്ടിയിലുൾപ്പെടെ ദുരന്തം വിതച്ച് മഴ ശക്തം; ജില്ലയിൽ 12 വീടുകൾ ഭാ​ഗികമായി തകർന്നു

കോഴിക്കോട്: തോരാത്ത മഴയിൽ ജില്ലയിൽ ഒഴിയാതെ ദുരിതം. പന്ത്രണ്ടിലധികം വീടുകൾ ഭാഗികമായി തകർന്നു. കനത്ത മഴയെ തുടർന്ന് മരങ്ങൾ കടപുഴകി വീണ് കൊയിലാണ്ടി താലൂക്കിലും വ്യാപക നാശം റിപ്പോർട്ട ചെയ്തു. കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ വില്ലേജിൽ കുട്ടിക്കണ്ടി തങ്കമണിയുടെ വീട് തെങ്ങ് വീണ് ഭാഗികമായി തകർന്നു. തിരുവമ്പാടിയിൽ ശക്തമായ മഴയിൽ കുനിയൻ പറമ്പത്ത് ഇടത്തിൽ ഗോപിയുടെ

ശക്തമായ കാറ്റിലും മഴയിലും തെങ്ങ് വീണു; പയ്യോളിയിൽ വീട് ഭാഗികമായി തകർന്ന നിലയിൽ

പയ്യോളി: ദുരന്തം വിതച്ച് കനത്ത മഴ. ഇന്ന് പുലർച്ചെ പെയ്ത ശക്തമായ മഴയിലും കാറ്റിലും തെങ്ങ് വീണ് പയ്യോളിയിൽ വീട് ഭാഗികമായി തകർന്ന നിലയിൽ. അയനിക്കാട് കലാലയയ്ക്ക് സമീപം ആനോടി ഗണേശൻറെ വീടാണ് തെങ്ങ് വീണു തകർന്നത്. ഇന്ന് പുലർച്ചെ രണ്ടരയോടെയാണ് സംഭവം. തെങ്ങ് മറ്റൊരു തെങ്ങിൽ തട്ടിയതിന് ശേഷമാണ് വീടിന് മുകളിൽ പതിച്ചത്. അതിനാൽ

ശക്തമായ കാറ്റും മോശം കാലാവസ്ഥയുമാണ്; മുന്നറിയിപ്പ് അവഗണിച്ച് കടലില്‍ പോകല്ലേ!! ജൂലൈ ഏഴ് വരെ മത്സ്യബന്ധനത്തിന് പോകരുതെന്ന് കർശന നിര്‍ദേശം

കൊയിലാണ്ടി: കൊയിലാണ്ടിയിലെ മൽസ്യബന്ധന തൊഴിലാളികളോട്, ദയവായി മുന്നറിയിപ്പ് അവഗണിച്ചു കടലിൽ പോകരുതേ, അപകടം പതിയിരിക്കുന്നു. കേരള കര്‍ണാടക ലക്ഷദ്വീപ് തീരങ്ങളില്‍ ജൂലൈ ഏഴു വരെ മത്സ്യബന്ധത്തിന് പോകരുതെന്ന് ദുരന്ത നിവാരണ വിഭാഗത്തില്‍ നിന്നുള്ള മുന്നറിയിപ്പ്. മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാല്‍ മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകാന്‍