Tag: GVHSS Meppayyur
ജി.വി.എച്ച്.എസ് മേപ്പയ്യൂരിലെ എന്‍.എസ്.എസ് സപ്തദിന ക്യാമ്പ് ഭൂമിക വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍
മേപ്പയ്യൂര്‍: ജി.വി.എച്ച്.എസ് മേപ്പയൂരിന്റെ എന്‍.എസ്.എസ് സപ്ത ദിന ക്യാമ്പ് ഭൂമിക വിളയാട്ടൂര്‍ എളമ്പിലാട് എം.യു.പി സ്‌കൂളില്‍ വച്ച് മേപ്പയ്യൂര്‍ പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി.രാജന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ റാബിയ എടത്തി കണ്ടി അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രിന്‍സിപ്പല്‍ അര്‍ച്ചന.ആര്‍ സ്വാഗതം പറഞ്ഞു. രമ്യ ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ മുഖ്യ അതിഥിയായിരുന്നു. പരിപാടിയില്‍ രമ്യ.എസ്.എന്‍ എന്‍.എസ്.എസ്
മേപ്പയ്യൂര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ച സംഭവം; അധ്യാപകന് സസ്‌പെന്‍ഷന്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വിദ്യാര്‍ഥിയെ മര്‍ദ്ദിച്ചെന്ന പരാതിയില്‍ അധ്യാപകനെതിരെ നടപടി. എച്ച്.എസ്.ടി ഗണിത അധ്യാപകന്‍ അനീഷ്.കെ.സിയെ അന്വേഷണ വിധേയമായി പതിനാല് ദിവസത്തേക്ക് സസ്‌പെന്റ് ചെയ്തു. കോഴിക്കോട് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ സി.മനോജ് കുമാറിന്റേതാണ് നടപടി. ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ അലന്‍ ഷൈജുവിന്റെ രക്ഷിതാവ് നല്‍കിയ പരാതിയിലാണ് നടപടി. ഡിസംബര്‍ മൂന്ന് ക്ലാസ്
സ്വന്തം സിന്തറ്റിക് ട്രാക്കിലൂടെ കുതിച്ച് മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾ; കായികമേളയ്ക്ക് തുടക്കം (വീഡിയോ കാണാം)
മേപ്പയ്യൂർ: മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കായികമേളയ്ക്ക് തുടക്കമായി. സ്കൂളിൽ അന്താരാഷ്ട്ര നിലവാരമുള്ള സിന്തറ്റിക് ട്രാക്ക് വന്നതിന് ശേഷം ആദ്യമായി നടക്കുന്ന കായികമേളയ്ക്കാണ് തുടക്കമായിരിക്കുന്നത്. രണ്ട് ദിവസം നീണ്ട് നിൽക്കുന്ന മേള മേപ്പയ്യൂർ എസ്.എച്ച്.ഒ പി.ജംഷിദ് സല്യൂട്ട് സ്വീകരിച്ച് ഉദ്ഘാടനം ചെയ്തു. പ്രശസ്ത കായിക താരങ്ങൾ ദീപശിഖ തെളിയിച്ചു. സ്കൂൾ പി.ടി.എ പ്രസിഡൻ്റ്
മേപ്പയ്യൂര്‍ ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ അധ്യാപക ഒഴിവ്- വിശദാംശങ്ങള്‍ അറിയാം
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ വി.എച്ച്.എസ്.ഇ വിഭാഗത്തില്‍ അധ്യാപക ഒഴിവ്. നോണ്‍ വൊക്കേഷണല്‍ ടീച്ചര്‍ ഫിസിക്‌സ് (സീനിയര്‍) തസ്തികയില്‍ താല്‍ക്കാലിക നിയമനത്തിനായാണ് അപേക്ഷ ക്ഷണിച്ചത്. അഭിമുഖം ജൂലൈ പത്ത് തിങ്കളാഴ്ച പത്തുമണിക്ക് വി.എച്ച്.എസ്.ഇ ഓഫീസില്‍ നടക്കും. താല്‍പര്യമുള്ളവര്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പുകളുമായി അഭിമുഖത്തിന് ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
‘പഠനമാണ് ലഹരി, സേ നോ ടു ഡ്രഗ്സ്’, ലഹരി വിരുദ്ധ ബോധവൽക്കരണവുമായി മേപ്പയ്യൂർ ജി.വി.എച്ച്.എസ്.എസ്
മേപ്പയ്യൂർ: മയക്കു മരുന്ന് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സമൂഹത്തിന് ആപത്താണെന്നും പഠനമാണ് ലഹരിയെന്ന സന്ദേശമുയർത്തി മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ ലോക ലഹരി വിരുദ്ധ ദിനാചരണം സംഘടിപ്പിച്ചു. വിവിധ ക്ലബ്ബുകളുടെ നേതൃത്വത്തിൽ വൈവിധ്യമാർന്ന പരിപാടികളാണ് ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചത്. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികളും അധ്യാപകരും അണിനിരത്തി റാലി നടത്തി. ക്ലാസുകളിൽ ലഹരി വിരുദ്ധ
ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്‌റ്റേഡിയവും; മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍സെക്കന്ററി സ്‌കൂളില്‍ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍
മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗവണ്‍മെന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്റര്‍ ഉദ്ഘാടനത്തിനൊരുങ്ങുന്നു. ഫുട്ബോളും വോളിയും അത്ലറ്റിക്സും ബാസ്‌കറ്റ് ബോളും ആറുവരിയുള്ള സിന്തറ്റിക് ട്രാക്കും ഇന്‍ഡോര്‍ സ്റ്റേഡിയവും മള്‍ട്ടിജിമ്മും എന്നിവയെല്ലാം സ്‌പോര്‍ട്‌സ് ഫെസിലിറ്റേഷന്‍ സെന്ററിനുള്ളിലുണ്ട്. സംസ്ഥാന സര്‍ക്കാറിന്റെ കിഫ്ബിയില്‍ ഉള്‍പ്പെടുത്തി 6.43 കോടി രൂപ ചിലവിട്ടാണ് ഫെസിലിറ്റേഷന്‍ സെന്ററിന്റെ നിര്‍മ്മാണം. ഫ്‌ളഡ്ലിറ്റ് സൗകര്യത്തോടെ ആറുവരി സിന്തറ്റിക്
മേപ്പയ്യൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂളിൽ താത്ക്കാലിക അധ്യാപക നിയമനം, വിശദാംശങ്ങൾ
മേപ്പയ്യൂർ: ഗവ.വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ മേപ്പയ്യൂരിൽ ഹൈസ്ക്കൂൾ വിഭാഗത്തിലെ താൽക്കാലിക ഇഗ്ലീഷ് അധ്യാപക ഒഴിവിലേക്ക് നിയമനം നടത്തുന്നു. ജൂൺ 12 ന് രാവിലെ പത്ത് മണിക്ക് സ്കൂളിൽ നടക്കുന്ന അഭിമുഖത്തിൽ താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.
എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിലെ മികച്ച വിജയം; മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ്
മേപ്പയ്യൂർ: എസ്.എസ്.എൽ.സി, പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷകളിൽ ഉന്നത വിജയം നേടിയ മേപ്പയൂർ ഗവ. വോക്കേഷണൽ ഹയർസെക്കന്ററി സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്നേഹാദരവ് നൽകി. മേപ്പയൂർ ഗ്രാമ പഞ്ചായത്തും, പഞ്ചായത്ത് വിദ്യാഭ്യസ സമിതിയും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ എംപ്ലോയിമെന്റ് ഓഫിസറും പേരാമ്പ്ര കരിയർ ഡവലപ്‌മന്റ് സെന്റർ മാനേജറുമായ പി.രജീവൻ ഭാവി പഠന സാധ്യതകളെ കുറിച്ച് വിശദീകരിച്ചു.
വിദ്യാര്‍ത്ഥികള്‍ക്കിനി ശുദ്ധമായ കുടിവെള്ളം; അധ്യായന വര്‍ഷാരംഭത്തില്‍ മേപ്പയ്യൂര്‍ ജി.വി.എച്ച് എസ്.എസിന് വാട്ടര്‍ പ്യൂരിഫയര്‍ കൈമാറി ടീം മേപ്പയ്യൂര്‍ വാട്ട്‌സാപ്പ് കൂട്ടായ്മ
മേപ്പയ്യൂര്‍: അധ്യായന വര്‍ഷാരംഭ ദിനം മേപ്പയ്യൂര്‍ ജി.വി.എച്ച്.എസ്.എസിലേക്ക് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കി ടീം വാട്ട്‌സാപ്പ് കൂട്ടായ്മ മാതൃകയായി. 4000ല്‍ പരം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന സ്‌കൂളില്‍ വേനല്‍ കാലങ്ങളില്‍ കുടിവെളളത്തിന് രൂക്ഷമായ ക്ഷാമം അനുഭവിക്കുന്നെണ്ടെന്ന് മനസിലാക്കിയ ടീം മേപ്പയ്യൂര്‍ കൂട്ടായ്മ ഇവിടേക്ക് വാട്ടര്‍ പ്യൂരിഫയര്‍ വാങ്ങിച്ചു നല്‍കുകയായിരുന്നു. സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ബ്ലോക്ക് പഞ്ചായത്തംഗം എ.പി രമ്യ
മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ സമ്മർ കോച്ചിംഗ് ക്യാമ്പ്; 120 കുട്ടികൾക്ക് പരിശീലനം നൽകും
മേപ്പയ്യൂർ: മേപ്പയ്യൂർ വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ സ്പോർട്സ് ഫെസിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ സമ്മർ കോച്ചിംഗ് ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അനുവദിച്ച സ്പോർട്സ് ഉപകരണങ്ങൾ സ്കൂളിന് കൈമാറുന്ന ചടങ്ങും പരിപാടിയിൽ വച്ച് നടന്നു. ജില്ലാ പഞ്ചായത്ത് മെമ്പർ സി.എം.ബാബു പരിപാടി ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എം.എം.ബാബു അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ എം.സക്കീർ