Tag: GVHSS Koyilandy
‘ഭയത്തെ അകറ്റുന്ന സര്‍ഗപ്രവൃത്തിയാണ് വായന’ ; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ സ്നേഹാദരവും പുസ്തകമേളയും പരിപാടിയില്‍ കല്‍പ്പറ്റ നാരായണന്‍
കൊയിലാണ്ടി: മനുഷ്യരെ വെളിച്ചത്തിലേക്ക് നയിക്കുന്നത് മാതൃഭാഷയാണെന്ന് പ്രശസ്ത കവിയും സാഹിത്യവിമര്‍ശകനുമായ കല്‍പ്പറ്റ നാരായണന്‍. ലോകത്തിലെ മാതൃഭാഷകള്‍ ഓരോന്നായി ഇല്ലാതായിക്കൊണ്ടിരിക്കുന്നു. ഭാഷയും വായനയും ജീവിതത്തിന്റെ ഭാഗം തന്നെയാണ്. ഭയം മൂലം ഉണ്ടാകുന്ന ഭക്തിയാണ് ഇന്ന് സമൂഹത്തിലെങ്ങും. ഭയത്തെ അകറ്റുന്ന സര്‍ഗ പ്രവൃത്തിയാണ് വായനയെന്നും അദ്ദേഹം പറഞ്ഞു. കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി മോഡല്‍ ലൈബ്രറിയും അകം
കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസിനെ അടിമുടി ആധുനികവത്കരിക്കും; മിഷന്‍ മോഡേണൈസേഷന്‍ പദ്ധതിക്ക് തുടക്കമിട്ട സ്‌കൂള്‍ സപ്പോര്‍ട്ട് യോഗം
കൊയിലാണ്ടി: കൊയിലാണ്ടി ഗവണ്‍മെന്റ് വൊക്കേഷനല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിനെ അടിമുടി ആധുനികവല്‍കരിക്കാന്‍ വേണ്ടി ‘മിഷന്‍ മോഡേണൈസേഷന്‍ ‘ പദ്ധതി ആരംഭിക്കാന്‍ സ്‌കൂള്‍ സപ്പോര്‍ട്ട് യോഗം തീരുമാനിച്ചു. ഇതിനായി ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ്, എന്‍.ഐ.ടി എന്നിവയുടെ സഹായം തേടും. സ്‌കൂളിനു മുന്നില്‍ ദേശീയ പാതയില്‍ കുട്ടികള്‍ക്കായി സീബ്ര ലൈന്‍ അനുവദിക്കാന്‍ യോഗം നാഷനല്‍ ഹൈവെ അതോറിറ്റി
45ഓളം അധ്യാപകര്‍ മുറിയിലിരിക്കെ പെട്ടെന്ന് സ്‌ഫോടന ശബ്ദം, ഭയന്നോടി അധ്യാപകര്‍; കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ടൈല്‍ പൊട്ടിത്തെറിച്ചതില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് അധികൃതര്‍
കൊയിലാണ്ടി: അധ്യാപക സംഗമത്തിന്റെ ഭാഗമായി ചെറിയൊരു നൃത്ത പരിപാടി നടക്കുന്നതിനിടെയുണ്ടായ സ്‌ഫോടന ശബ്ദം ഏവരേയും ഭീതിയിലാഴ്ത്തി. ശബ്ദകേട്ടതോടെ അധ്യാപകര്‍ ഭയന്ന് പുറത്തേക്കോടി. അല്പസമയത്തിനുശേഷമാണ് പൊട്ടിയത് ക്ലാസ് മുറിയിലെ ടൈല്‍ ആണെന്ന് മനസിലായത്. 45ഓളം പേരാണ് സംഭവ സമയത്ത് മുറിയില്‍ ഉണ്ടായത്. രാവിലെ ആരംഭിച്ച പരിപാടി ഏറെ രസകരമായാണ് കടന്നുപോയത്. ഉച്ചയോടെയാണ് ആ രസം കെടുത്തിക്കൊണ്ട് സ്‌ഫോടന
അധ്യാപക സംഗമത്തിനിടെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ സ്‌ഫോടന ശബ്ദം; ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു
കൊയിലാണ്ടി: കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസില്‍ ക്ലാസ് മുറിയിലെ ടൈല്‍ പൊട്ടിത്തെറിച്ചു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം. അവധിക്കാല പരിശീലനത്തിന്റെ ഭാഗമായുള്ള അധ്യാപക സംഗമം നടക്കുന്നതിനിടെയാണ് സംഭവം. 45 ഓളം അധ്യാപകര്‍ സംഭവ സമയത്ത് ക്ലാസ് മുറിയിലുണ്ടായിരുന്നു. ആര്‍ക്കും പരിക്കൊന്നുമില്ല. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്തെത്തിയിട്ടുണ്ട്. പരിശോധന നടക്കുകയാണ്. അതിനുശേഷമേ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂ.
ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തിലും വിജയം ആവര്‍ത്തിച്ച് കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് ടീം; കൊല്ലത്തുനിന്നും തിരികെ വരുന്നത് എഗ്രേഡോടെ
കൊയിലാണ്ടി: ഹയര്‍ സെക്കണ്ടറി വിഭാഗത്തിന് പുറമേ ഹൈസ്‌കൂള്‍ വിഭാഗം ചെണ്ടമേളത്തിലും എ ഗ്രേഡ് കരസ്ഥമാക്കി കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ്. സംസ്ഥാന സ്‌കുള്‍ കലോല്‍സവത്തില്‍ കുട്ടികള്‍ കൊട്ടിക്കയറിയപ്പോള്‍ ആസ്വാദകര്‍ക്ക് ആവേശമായി. സബ് ജില്ലയില്‍ അപ്പീല്‍ മുഖാന്തരമാണ് ജില്ലാ കലോത്സവത്തില്‍ പങ്കെടുത്തത്. അവിടെ നിന്നും നേരിട്ട് സംസ്ഥാന തലത്തിലെക്ക് തെരഞ്ഞെടുക്കപ്പെടുകയായിരുന്നു. ഇത്തവണ കടുത്ത മത്സരം തന്നെയാണ് നടന്നത്. കുട്ടികളോടൊപ്പം രക്ഷിതാക്കളും
തണ്ട് പിളർന്ന് ‘അവതരിച്ച്’ കുല; കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂളിൽ കുലച്ച വാഴ കൗതുകമായി
കൊയിലാണ്ടി: ഹിരണ്യകശിപുവിനെ വധിക്കാനായി തൂണ് പിളർന്ന് അവതരിച്ച നരസിംഹത്തിന്റെ കഥ പുരാണങ്ങളിൽ നമ്മൾ കേട്ടിട്ടുണ്ട്. അത് പോലെ പിളർന്ന് അവതരിച്ച ഒരു സാധനമാണ് ഇപ്പോൾ കൊയിലാണ്ടിക്കാർക്ക് കൗതുകമാവുന്നത്. ഒരു വാഴക്കുല! കൊയിലാണ്ടി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കോമ്പൗണ്ടിലാണ് കൗതുകമുണർത്തുന്ന വാഴക്കുല ഉണ്ടായിരിക്കുന്നത്. സാധാരണഗതിയിൽ വാഴകൾ കൂമ്പിൽ നിന്നാണ് കുലയെടുക്കാറ്. എന്നാൽ ഇതിൽ നിന്ന്
ചന്ദ്രയാന്‍-3 ന്റെ വിജയം ആഘോഷിച്ച് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍; ദൗത്യ സംഘത്തിന് അനുമോദനം
കൊയിലാണ്ടി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തില്‍ ആഹ്ളാദാരവങ്ങളോടെ അണിനിരന്ന് കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ബുധനാഴ്ച വൈകീട്ട് 6.04 നാണ് ചാന്ദ്രയാന്‍ 3 ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംങ്ങ് നടത്തിയത്. രാജ്യമൊട്ടാകെ കാത്തിരുന്ന ഈ വിജയത്തെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂളും അനുമോദിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെല്ലാം ഐ എസ് ആര്‍ ഒ എന്ന
ചാമ്പ്യന്മാരായി കൊയിലാണ്ടിയുടെ മിടുക്കികളും മിടുക്കന്മാരും; സുബ്രതോ കപ്പ് ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആൺ, പെൺ വിഭാഗങ്ങളിൽ വിജയം നേടി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി
കൊയിലാണ്ടി: സുബ്രതോ കപ്പ് അണ്ടർ-17 ഫുട്ബോൾ ടൂർണ്ണമെന്റിൽ ചാമ്പ്യന്മാരായി ഗവ. വൊക്കേഷണൽ ഹയർ സെക്കന്ററി സ്കൂൾ കൊയിലാണ്ടി. ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗത്തിൽ വിജയം നേടിയാണ് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി ചാമ്പ്യന്മാരായത്. കൊയിലാണ്ടി സ്പോർട്സ് കൌൺസിൽ സ്റ്റേഡിയത്തിലാണ് ടൂർണ്ണമെന്റ് നടന്നത്. ഉപജില്ലയിലെ വിവിധ സ്‌കൂളുകളില്‍ നിന്നായി പുരുഷ, വനിതാ വിഭാഗത്തില്‍ 23 ടീമുകളാണ് ടൂര്‍ണ്ണമെന്റില്‍ മാറ്റുരച്ചത്. രണ്ട് ദിവസങ്ങളിലായി
സിനിമകള്‍ ആസ്വദിക്കാം, ഒപ്പം ചലിച്ചിത്രാസ്വാദന ക്ലാസും; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയില്‍ ഫിലിം ഇന്‍സൈറ്റ് ചലച്ചിത്രമേള
കൊയിലാണ്ടി: ഫിലിം ഇന്‍സൈറ്റ് ചലച്ചിത്രമേള കൊയിലാണ്ടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നഗരസഭാ ഉപാധ്യക്ഷന്‍ അഡ്വ.കെ. സത്യന്‍ ഉദ്ഘാടനം ചെയ്തു. ഇന്‍സൈറ്റ് ഫിലിം സൊസൈറ്റി പ്രസിഡന്റ് ഇ.കെ.അജിത്ത് അധ്യക്ഷനായി. ഫിലിം സൊസൈറ്റീസ് ഫെഡറേഷന്‍ റീജണല്‍ കൗണ്‍സില്‍ അംഗം പി.പ്രേമചന്ദ്രന്‍ ചലച്ചിത്രാസ്വാദന ക്ലാസെടുത്തു. പ്രിന്‍സിപ്പാള്‍ എ.കെ.അഷ്‌റഫ്, സ്‌കൂള്‍ ഫിലിം& മീഡിയ ക്ലബ് കോഡിനേറ്റര്‍ സാജിദ് അഹമ്മദ്,
സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായ വായന അനിവാര്യമെന്ന് എഴുത്തുകാരൻ റിഹാൻ റാഷിദ്; ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിന്റെ വായനാ വാരാഘോഷം
കൊയിലാണ്ടി: ഗവ. വൊക്കേഷണൽ ഹയർ സെക്കൻ്ററി സ്കൂൾ കൊയിലാണ്ടിയിലെ വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് യൂണിറ്റിൻ്റെ നേതൃത്വത്തിലുള്ള വായനവാരാഘോഷം ആരംഭിച്ചു. കൊയിലാണ്ടി സ്വദേശിയായ പ്രശസ്ത സാഹിത്യകാരനും എഴുത്തുകാരനുമായ റിഹാൻ റാഷിദ് വായനാ വാരാഘോഷം ഉദ്ഘാടനം ചെയ്തു. സാമൂഹിക സാക്ഷരതയുടെ പൂർണ്ണതയ്ക്ക് അർത്ഥവത്തായവായന അനിവാര്യമാണെന്ന് റിഹാൻ റാഷിദ് വിദ്യാർത്ഥികളെ ഓർമ്മപ്പെടുത്തി. വായന മരണത്തിലേക്കല്ലെന്നും വായനയുടെ വസന്തകാലമാണ് ഇപ്പോഴുള്ളതെന്നും അദ്ദേഹം