ചന്ദ്രയാന്‍-3 ന്റെ വിജയം ആഘോഷിച്ച് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍; ദൗത്യ സംഘത്തിന് അനുമോദനം


കൊയിലാണ്ടി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തില്‍ ആഹ്ളാദാരവങ്ങളോടെ അണിനിരന്ന് കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ബുധനാഴ്ച വൈകീട്ട് 6.04 നാണ് ചാന്ദ്രയാന്‍ 3 ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംങ്ങ് നടത്തിയത്.

രാജ്യമൊട്ടാകെ കാത്തിരുന്ന ഈ വിജയത്തെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂളും അനുമോദിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെല്ലാം ഐ എസ് ആര്‍ ഒ എന്ന രൂപത്തില്‍ അണിനിരന്നാണ് വിജയം ആഘോഷിച്ചത് .

സ്‌കൂള്‍ ക്യാമ്പസ്സില്‍ നടന്ന ചടങ്ങില്‍ സീനിയര്‍ അസിസ്റ്റന്റ് ഷജിത ടി , സുരേഷ് സി , വിദ്യാര്‍ത്ഥി പ്രതിനിധികള്‍ എന്നിവര്‍ ഐ എസ് ആര്‍ ഓ സംഘത്തെ അനുമോദിച്ചു സംസാരിച്ചു. കൂടാതെ ചടങ്ങിന്റെ ഭാഗമായി സ്‌കൂളില്‍ വിവിധ പരിപാടികളും സംഘടിപ്പിച്ചു.