Tag: Chandrayaan-3

Total 7 Posts

ചന്ദ്രയാൻ-3 ദൗത്യത്തിൽ സുപ്രധാന പങ്ക് വഹിച്ച യുവശാസ്ത്രജ്ഞൻ അബി എസ്. ദാസിനെ തിരുവോണ ദിനത്തിൽ ആദരിച്ച് കൊയിലാണ്ടിയിലെ എ.സി.ഷൺമുഖദാസ് പഠനകേന്ദ്രം

കൊയിലാണ്ടി: ഇന്ത്യയുടെ അഭിമാന ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ൽ സുപ്രധാന പങ്ക് വഹിച്ച കൊയിലാണ്ടി സ്വദേശിയായ യുവശാസ്ത്രജ്ഞൻ അബി എസ്. ദാസിനെ തിരുവോണദിനത്തിൽ ആദരിച്ച് എ.സി.ഷൺമുഖദാസ് പഠനകേന്ദ്രം. പരിപാടി എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി.ചാക്കോ ഓൺലൈനായി ഉദ്ഘാടനം ചെയ്തു. അബി എസ്. ദാസിനെപ്പോലുള്ള യുവശാസ്ത്രജ്ഞൻമാരിലൂടെ രാജ്യം അഭിമാനാർഹമായ നേട്ടം കൈവരിക്കുമ്പോൾ അവരെ ഏറെ അഭിമാനത്തോടെ ആദരിക്കേണ്ടത് പൊതുപ്രവർത്തകരുടെ കടമയാണെന്ന്

ചന്ദ്രയാന്‍-3 ന്റെ വിജയം ആഘോഷിച്ച് ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ വിദ്യാര്‍ത്ഥികള്‍; ദൗത്യ സംഘത്തിന് അനുമോദനം

കൊയിലാണ്ടി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചന്ദ്രയാന്‍ 3 വിക്ഷേപണ വിജയത്തില്‍ ആഹ്ളാദാരവങ്ങളോടെ അണിനിരന്ന് കൊയിലാണ്ടി ജി.വി.എച്ച്.എസ് സ്കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും. ബുധനാഴ്ച വൈകീട്ട് 6.04 നാണ് ചാന്ദ്രയാന്‍ 3 ചന്ദ്രന്റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംങ്ങ് നടത്തിയത്. രാജ്യമൊട്ടാകെ കാത്തിരുന്ന ഈ വിജയത്തെ കൊയിലാണ്ടി ജി.വി.എച്ച്.എസ്.എസ് സ്‌കൂളും അനുമോദിച്ചിരിക്കുകയാണ്. വിദ്യാര്‍ത്ഥികളെല്ലാം ഐ എസ് ആര്‍ ഒ എന്ന

ചന്ദ്രയാൻ-3 ന്റെ വിജയം ആഘോഷിച്ച് ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ്; ഒപ്പം പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റ് ചെെത്രയ്ക്ക് സ്വീകരണവും

കൊയിലാണ്ടി: ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യമായ ചന്ദ്രയാൻ-3 ന്റെ വിജയം ആഘോഷിച്ച് ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ്. ദൗത്യം വിജയകരമായി പൂർത്തിയാക്കിയ ഐ.എസ്.ആർ.ഒയെ ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ് അഭിനന്ദിച്ചു. ചടങ്ങിൽ ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബ് അംഗം കൂടിയായ പന്തലായനി ബ്ലോക്ക് വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ചൈത്രയ്ക്ക് സ്വീകരണവും നൽകി. ഗുഡ് മോണിങ് ഹെൽത്ത് ക്ലബ്ബിന്റെ

ഐ.എസ്.ആർ.ഒ, കെെകളിൽ കാർഡുകൾ; ചന്ദ്രയാൻ 3 ന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞർക്ക് അഭിനന്ദനവുമായി കൊയിലാണ്ടി മർകസ് സ്കൂൾ വിദ്യാർത്ഥികൾ

കൊയിലാണ്ടി: ഇന്ത്യൻ ശാസ്ത്ര നേട്ടങ്ങൾക്ക് തിലകക്കുറിയായി ചന്ദ്രയാൻ 3 വിജയിപ്പിച്ചെടുത്ത ഐ.എസ്.ആർ.ഒ ശാസ്ത്രജ്ഞർക്ക് അഭിനന്ദനങ്ങൾ അറിയിച്ച് വിദ്യാർത്ഥികൾ കാർഡുകൾ തയ്യാറാക്കി അയച്ചു. കൊയിലാണ്ടി മർകസ് സ്കൂളിലെ വിദ്യാർഥികളാണ് 500ല്‍ പരം അഭിനന്ദന കാർഡുകൾ തയ്യാറാക്കി അയച്ചത്. വർണ്ണങ്ങളും വരകളും അഭിനന്ദന വാചകങ്ങളും മനോഹരമായ അവതരിപ്പിച്ച കാർഡുകൾ വിദ്യാർത്ഥികൾ ഐഎസ്ആർഒ അക്ഷരങ്ങളുടെ രൂപം തീർത്ത് പ്രദർശിപ്പിച്ചതും ആകർഷകമായി.

ഇന്ത്യ ചന്ദ്രനെ തൊടുമ്പോള്‍ കൊയിലാണ്ടിക്കും ഇത് അഭിമാന നിമിഷം; ചന്ദ്രയാന്‍-3 ദൗത്യത്തില്‍ സുപ്രധാന പങ്കുവഹിച്ചത് കൊയിലാണ്ടി സ്വദേശിയായ യുവശാസ്ത്രജ്ഞന്‍ അബി എസ്. ദാസ്, വമ്പിച്ച സ്വീകരണം നല്‍കാനൊരുങ്ങി നാട്

സ്വന്തം ലേഖകൻ കൊയിലാണ്ടി: ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ന്ന ദിവസമാണ് ഇന്ന്. ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം ചന്ദ്രയാന്‍-3 ന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്റ് ചെയ്തത് 140 കോടി ഇന്ത്യക്കാരും രോമാഞ്ചത്തോടെയാണ് കണ്ടത്. ഇന്ത്യ ചന്ദ്രനില്‍ മുത്തമിടുമ്പോള്‍ നമ്മുടെ നാടായ കൊയിലാണ്ടിക്കും അഭിമാനിക്കാന്‍ വലിയൊരു കാര്യമുണ്ട്. ചന്ദ്രയാന്‍ ദൗത്യത്തില്‍ സുപ്രധാന

ചന്ദ്രനെ ചുംബിച്ച് ചരിത്ര നേട്ടവുമായി ഇന്ത്യ; ചാന്ദ്രയാന്‍-3 ലെ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ വിജയകരമായി ഇറങ്ങി (വീഡിയോ കാണാം)

ബെംഗളൂരു: ബഹിരാകാശ ഗവേഷണ രംഗത്ത് ചരിത്ര നേട്ടം കുറിച്ച് ഇന്ത്യ. ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്റര്‍ ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ വിജയകരമായി ഇറങ്ങിയതോടെയാണ് ഇന്ത്യ ചരിത്ര നേട്ടം കൈവരിച്ചത്. ബുധനാഴ്ച വൈകീട്ട് 06:03 നായിരുന്നു ചന്ദ്രോപരിതലത്തിലെ ഇന്ത്യയുടെ ലാന്റിങ്. ഇതിന് മുമ്പ് മൂന്ന് രാജ്യങ്ങള്‍ മാത്രമാണ് ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ് ലാന്റിങ് നടത്തിയിട്ടുള്ളത്. ഈ പട്ടികയില്‍

ആവേശം, ആകാംക്ഷ, ഒടുവില്‍ അണപൊട്ടി ആഹ്‌ളാദം; ചന്ദ്രയാന്‍-3 ദൗത്യത്തിന്റെ കുതിപ്പ് തത്സമയം ബിഗ് സ്‌ക്രീനില്‍ കണ്ട് കൊയിലാണ്ടി ഐ.സി.എസ് സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍

കൊയിലാണ്ടി: ഇന്ത്യയുടെ ചരിത്ര ദൗത്യമായ ചാന്ദ്രയാൻ-3 വിക്ഷേപണത്തിന് ദൃക്സാക്ഷികളായി കൊയിലാണ്ടി ഐ.സി.എസ് സെക്കന്ററി സ്കൂൾ വിദ്യാർത്ഥികൾ. വെള്ളിയാഴ്ച ഉച്ചയ്ക്ക് 02:35 ന് ശ്രീഹരിക്കോട്ടയിൽ നിന്നുള്ള വിക്ഷേപണ ദൃശ്യം സ്കൂൾ ക്യാമ്പസിലൊരുക്കിയ വലിയ സ്ക്രീനിലാണ് വിദ്യാർത്ഥികൾ കണ്ടത്. സ്കൂളിലെ സയൻസ് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് ചന്ദ്രയാൻ-3 വിക്ഷേപണം സ്കൂളിൽ തത്സമയം സംപ്രേക്ഷണം ചെയ്തത്. തുടക്കം മുതൽ ഒടുക്കം വരെ