Tag: gold smuggloing

Total 3 Posts

ഉംറ പാക്കേജ് മറയാക്കി സ്വര്‍ണക്കടത്തെന്ന് കസ്റ്റംസ്; കരിപ്പൂരില്‍ വ്യത്യസ്ത കേസുകളിലായി പിടികൂടിയത് മൂന്നുകോടിയുടെ സ്വര്‍ണം

കോഴിക്കോട്: ശനി, ഞായര്‍ ദിവസങ്ങളിലായി കരിപ്പൂര്‍ വിമാനത്താവളം വഴി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ചു കടത്തുവാന്‍ ശ്രമിച്ച ഏകദേശം മൂന്നു കോടി രൂപ വില മതിക്കുന്ന അഞ്ച് കിലോഗ്രാമോളം സ്വര്‍ണം പിടികൂടി. ആറു വ്യത്യസ്ത കേസുകളിലായി ഡി.ആര്‍.ഐ ഉദ്യോഗസ്ഥരും കോഴിക്കോട് എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് വന്‍ സ്വര്‍ണവേട്ട നടത്തിയത്. ഉംറ പാക്കേജിന്റെ മറവില്‍ കള്ളക്കടത്ത് സംഘങ്ങള്‍

ചോദ്യം ചെയ്തപ്പോൾ സ്വർണ്ണമില്ലെന്ന് മറുപടി, ല​ഗേജുകൽ പരിശോധിച്ചിട്ടും ഒന്നും കിട്ടിയില്ല, ഒടുവിൽ എക്‌സ്- റേ പരിശോധനയിൽ കുടുങ്ങി; കരിപ്പൂരിൽ 47 ലക്ഷം രൂപയുടെ സ്വർണ്ണവുമായി യുവാവ് പിടിയിൽ 

മലപ്പുറം: ദുബായില്‍ നിന്നും കരിപ്പൂര്‍ വിമാനത്താവളം വഴി കസ്റ്റംസിനെ വെട്ടിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി യുവാവ് പിടിയിൽ. മലപ്പുറം വളാഞ്ചേരി സ്വദേശി ജംഷീര്‍ (26) ആണ് അറസ്റ്റിലായത്. ഇയാളിൽ നിന്ന് 854 ഗ്രാം 24 ക്യാരറ്റ് സ്വര്‍ണ്ണം പിടിച്ചെടുത്തു. മിശ്രിത രൂപത്തില്‍ മൂന്ന് കാപ്‌സ്യൂളുകളാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താനയിരുന്നു ശ്രമം. എയർപോർട്ടിന് പുറത്തുവെച്ചാണ് പ്രതി പിടിയിലായത്.

നെടുമ്പാശ്ശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമം: കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ പിടിയില്‍

കോഴിക്കോട്: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്തുന്നതിനിടെ കോഴിക്കോട് സ്വദേശികളായ ദമ്പതികള്‍ കസ്റ്റംസ് പിടിയില്‍. എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍ ബഹ്റൈനില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശി അബ്ദുല്‍ ജലീലും ഭാര്യയുമാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. രണ്ടു പേരില്‍ നിന്ന് 432 ഗ്രാം സ്വര്‍ണാഭരണങ്ങളും 1115 ഗ്രാം സ്വര്‍ണ മിശ്രിതവും വിമാനത്താവളത്തിലെ കസ്റ്റംസ് എയര്‍ ഇന്റലിജന്‍സ് യൂണിറ്റ് പിടിച്ചെടുത്തു.