Tag: gold smuggling
മലദ്വാരത്തിലൊളിപ്പിച്ച് കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി കരിപ്പൂരില്‍ പേരാമ്പ്ര സ്വദേശി പിടിയില്‍
പേരാമ്പ്ര: കരിപ്പൂര്‍ വിമാനത്താവളം വഴി കടത്താന്‍ ശ്രമിച്ച സ്വര്‍ണ്ണവുമായി പേരാമ്പ്ര സ്വദേശി പിടിയില്‍. മുഹമ്മദ് സജിത്ത് ആണ് പിടിയിലായത്. മൂന്ന് ക്യാപ്‌സൂളുകളായി മലദ്വാരത്തിനകത്ത് ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 691.8 ഗ്രാം സ്വര്‍ണ്ണം ഇയാളില്‍ നിന്ന് കസ്റ്റംസ് പിടിച്ചെടുത്തു. ദോഹയില്‍ നിന്ന് എയര്‍ ഇന്ത്യാ എക്‌സ് പ്രസ്സിന്റെ ഐഎക്‌സ് 374 വിമാനത്തിലാണ് ഇയാള്‍ കരിപ്പൂരിലെത്തിയത്. കസ്റ്റംസ് അസിസ്റ്റന്റ്
കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട; ബാലുശ്ശേരി സ്വദേശിയില്‍ നിന്ന് പിടിച്ചെടുത്തത് ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണം
കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട. ബാലുശ്ശേരി സ്വദേശി അബ്ദുല്‍ സലാമില്‍ നിന്ന് പിടിച്ചെടുത്തത് രണ്ടേമുക്കാല്‍ കിലോ സ്വര്‍ണ്ണ മിശ്രിതം. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ ശേഷമാണ് അബ്ദുല്‍ സലാമില്‍ നിന്ന് സ്വര്‍ണ്ണം പിടികൂടിയത്. ഒന്നേമുക്കാല്‍ കോടി രൂപയുടെ സ്വര്‍ണ്ണമാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്. മിശ്രിത രൂപത്തിലുള്ള 2018 ഗ്രാം സ്വര്‍ണ്ണം പ്ലാസ്റ്റിക് കവറിലാക്കി അരയില്‍ കെട്ടിവച്ചും
സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുള്ള പേരാമ്പ്ര സ്വദേശിയടക്കമുള്ള യുവാക്കളെ തട്ടിക്കൊണ്ടുപോയ കേസ്; ഒളിവില്‍ താമസിപ്പിക്കാന്‍ രഹസ്യകേന്ദ്രം ഒരുക്കിനല്‍കിയ താമരശേരി സ്വദേശിയ്ക്കുവേണ്ടി അന്വേഷണം ഊര്‍ജിതം
കോഴിക്കോട്: സ്വര്‍ണ കള്ളക്കടത്ത് സംഘവുമായി ബന്ധമുള്ള പേരാമ്പ്ര സ്വദേശിയടക്കമുള്ള രണ്ടു യുവാക്കളെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ ക്വട്ടേഷന്‍ സംഘത്തിലെ അഞ്ചാമനായി ഊര്‍ജിതാന്വേഷണം. തട്ടിക്കൊണ്ടുപോയ പ്രതികളെ തടവില്‍ താമസിപ്പിച്ച രഹസ്യകേന്ദ്രം ഒരുക്കി നല്‍കിയ താമരശ്ശേരി സ്വദേശിയെയാണ് പൊലീസ് തിരയുന്നത്. മറ്റു പ്രതികള്‍ പിടിയിലായതോടെ ഇയാള്‍ ഒളിവില്‍പോയതായാണ് സൂചന. ഈങ്ങാപ്പുഴക്കടുത്തുള്ള രഹസ്യകേന്ദ്രത്തിലാണ് തട്ടിക്കൊണ്ടുപോയവരെ ഒളിവില്‍ താമസിപ്പിച്ചത്. തട്ടിക്കൊണ്ടുപോകുന്നതിന് ഉപയോഗിച്ച
വിമാനത്താവളം വഴി കടത്തിയ സ്വര്‍ണ്ണം ലഭിച്ചില്ല; പേരാമ്പ്ര സ്വദേശിയുള്‍പ്പെടെ രണ്ടുപേരെ തട്ടിക്കൊണ്ടുപോയ കേസിലെ പ്രതികളെ കോഴിക്കോടെത്തിച്ചു
കോഴിക്കോട്: സ്വര്‍ണ്ണകടത്ത് സംഘത്തില്‍പെട്ട രണ്ടുയുവാക്കളെ തട്ടിക്കൊണ്ടുപോയ കേസില്‍ ബംഗളൂരുവില്‍ പിടിയിലായ നാലുപേരെ കോഴിക്കോട് എത്തിച്ചു. കടലുണ്ടി സ്വദേശി ഉള്‍പ്പെടെ നാല് പേരെയാണ് പോലീസ് കോഴിക്കോടെത്തിച്ചത്. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ സ്വര്‍ണം വിട്ടുകിട്ടാത്തതിന്റ പേരിലായിരുന്നു തട്ടിക്കൊണ്ടുപോകല്‍. വ്യാഴാഴ്ചയാണ് മായനാട് സ്വദേശി തയ്യില്‍ത്താഴം വീട്ടില്‍ ഫാസിലിനെ നാലംഗസംഘം തട്ടിക്കൊണ്ടുപോയത്. കാറിലെത്തിയ ഇവര്‍ സംസാരിക്കാനെന്ന വ്യാജേന യുവാവിനെ കാറില്‍
ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ചു; കരിപ്പൂരില്‍ ദമ്പതികള്‍ പിടിയില്‍
കോഴിക്കോട്: ശരീരത്തിലും വസ്ത്രത്തിലും ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ച ഏഴ് കിലോ സ്വര്‍ണ്ണവുമായി കോഴിക്കോട് വിമാനത്താവളത്തില്‍ ദമ്പതികള്‍ പിടിയില്‍. 3.28 കോടി രൂപയുടെ സ്വര്‍ണമാണ് ഇവരില്‍ നിന്ന് കസ്റ്റംസ് വിഭാഗം പിടികൂടിയത്. മലപ്പുറം പെരിന്തല്‍മണ്ണ അമ്മിനിക്കാട് കുറ്റിക്കോടന്‍ വീട്ടില്‍ അബ്ദുസമദ് (47), ഭാര്യ സഫ്‌ന (34) എന്നിവരാണു പിടിയിലായത്. 3642 ഗ്രാം സ്വര്‍ണമിശ്രിതമാണ് സഫ്‌നയില്‍നിന്ന് കണ്ടെടുത്തത്. അബ്ദു
കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട; പിടിയിലായത് ആറ് പേർ
കോഴിക്കോട്: കരിപ്പൂര്‍ വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. പിടിയിലായത് ആറ് പേർ. ഡി ആര്‍ ഐ നടത്തിയ പരിശോധനയിൽ 6.26 കിലോ സ്വര്‍ണമാണ് പിടിച്ചെടുത്തത്. ആറ് യാത്രക്കാരില്‍ നിന്നുമാണ് ഈ സ്വര്‍ണം പിടിച്ചെടുത്തത്. മൂന്നേകാല്‍ക്കോടി രൂപയോളം വില വരുന്ന സ്വർണ്ണമാണ് കണ്ടെടുത്തത്. ഇന്‍ഡിഗോ വിമാനത്തിലാണ് സ്വര്‍ണവുമായി ഇവരെത്തിയത്. മിശ്രിത രൂപത്തില്‍ സ്വര്‍ണം കടത്താനുള്ള ശ്രമത്തിനിടയിലായാണ് ഡി ആര്‍