Tag: gold smuggling
നാട്ടിലെത്തിയിട്ട് രണ്ടാഴ്ചയിലേറെ, വീട്ടിലെത്തിയില്ല, നാദാപുരത്ത് വീണ്ടും വിദേശത്ത് നിന്നെത്തിയ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി
നാദാപുരം: ഗള്‍ഫില്‍ നിന്നെത്തിയ നാദാപുരം സ്വദേശിയായ ഒരു യുവാവിനെ കൂടി കാണാനില്ലെന്ന് പരാതി. ഖത്തറില്‍ നിന്ന് നാട്ടിലെത്തിയ അനസിനെയാണ് കാണാതായത്. ജൂലൈ 20ന് കരിപ്പൂരില്‍ വിമാനമിറങ്ങിയ അനസ് വീട്ടിലേക്കെത്തിയില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ നാദാപുരം പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി. അനസിനെ അന്വേഷിച്ച് മലപ്പുറം സ്വദേശി വീട്ടില്‍ വന്നിരുന്നെന്നും ബന്ധുക്കള്‍ പൊലീസില്‍ അറിയിച്ചു. യുവാവിന്റെ തിരോധാനത്തിന് പിന്നില്‍
ഇർഷാദിനും ദീപക്കിനും പിന്നാലെ വീണ്ടും തിരോധാനം; ഒന്നര മാസമായി സഹോദരനെ പറ്റി യാതൊരു വിവരവുമില്ല; നാദാപുരം ജാതിയേരി സ്വദേശിയുടെ തിരോധാനത്തിൽ പരാതി നൽകി (വീഡിയോ കാണാം)
നാദാപുരം: ഖത്തറില്‍ നിന്ന് നാട്ടിലേക്ക് മടങ്ങിയ യുവാവിനെ പറ്റി ഒന്നരമസമായി വിവരമില്ലെന്നു സഹോദരൻ. നാദാപുരം ജാതിയേരി സ്വദേശി റിജേഷിനെയാണ് കാണാതായത്. റിജേഷിനെപറ്റി വിവരമില്ലെന്ന് കാണിച്ച് സഹോദരനാണ് വളയം പൊലീസില്‍ പരാതി നല്‍കിയത്. ജൂണ്‍ 16ന് കണ്ണൂര്‍ വിമാനത്താവളംവഴി നാട്ടിലെത്തുമെന്ന് റിജേഷ് അറിയിച്ചിരുന്നു. പിന്നീട് ഒരു വിവരവും ലഭിച്ചിട്ടില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, റിജേഷിന്‍റെ കയ്യില്‍ എന്തോ
ഇര്‍ഷാദ് ഒളിവില്‍ കഴിഞ്ഞത് വയനാട്ടിലെ ലോഡ്ജില്‍; മുറിയെടുത്തത് ഷെമീര്‍: ഇവിടെ നിന്നും കാറിലെത്തിയ സംഘം കൂട്ടിക്കൊണ്ടുപോയെന്ന് ലോഡ്ജ് ഉടമ
പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയി പിന്നീട് കൊല്ലപ്പെട്ട ഇര്‍ഷാദ് താമസിച്ചത് വയനാട് വൈത്തിരിയില്‍ ലോഡ്ജിലായിരുന്നുവെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ 16 മുതല്‍ സംഘം തട്ടിക്കൊണ്ടുപോകുന്നതുവരെ ഇര്‍ഷാദ് ഇവിടെയാണ് താമസിച്ചത്. ജൂലൈ നാലിനാണ് സംഘം ഇര്‍ഷാദിനെ ലോഡ്ജില്‍ നിന്ന് കൂട്ടിക്കൊണ്ട് പോയതെന്നും ലോഡ്ജ് ഉടമ വെളിപ്പെടുത്തി. ചികിത്സയ്‌ക്കെന്ന് പറഞ്ഞാണ് ഇര്‍ഷാദും ഷമീറും റൂം എടുത്തത്. പോലീസ് ലോഡ്ജിലെത്തി പരിശോധന
‘വെള്ളത്തിൽ വീണ് മരിക്കില്ല, മകന് നന്നായി നീന്തലറിയാം’; പന്തിരിക്കരയിലെ ഇർഷാദിനെ സ്വർണ്ണക്കടത്തു സംഘം കൊലപ്പെടുത്തിയതെന്ന് വാപ്പ
പേരാമ്പ്ര: സ്വർണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇർഷാദ് മുങ്ങിമരിച്ചതാണെന്ന് വിശ്വസിക്കാനാവില്ലെന്ന് ബന്ധുക്കൾ. മകന്റെ മരണം കൊലപാതകമെന്ന് പന്തിരിക്കരയിലെ ഇർഷാദിന്റെ വാപ്പ നാസർ പറഞ്ഞു. ഇർഷാദ് വെള്ളത്തിൽ വീണ് മരിക്കില്ല, മകന് നന്നായി നീന്തൽ അറിയാം. മകനെ അവർ കൊന്നതാണെന്നും വാപ്പ മാധ്യമങ്ങളോട് പറഞ്ഞു. ഭീഷണിയെതുടർന്നാണ് പോലീസിൽ പരാതിപ്പെടാൻ വെെകിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മകന്റെ കെെവശമുള്ള സ്വർണ്ണം തിരികെ
കോടിക്കൽ ബീച്ചിൽ നിന്ന് ലഭിച്ച മൃതദേഹം വിട്ടുകൊടുത്ത സംഭവത്തിൽ പോലീസിന് വീഴ്ചപറ്റിയിട്ടില്ല; സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെ മരണം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി മാധ്യമങ്ങളോട്- വീഡിയോ
പേരാമ്പ്ര: സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ പന്തിരിക്കര സ്വദേശി ഇര്‍ഷാദിന്റെ മൃതദേഹം തിക്കോടി കോടിക്കല്‍ ബീച്ചില്‍ കരയ്ക്കടിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമായി കണ്ട് അന്വേഷണം ഊര്‍ജ്ജിതമാക്കുമെന്ന് റൂറല്‍ എസ്.പി ആർ കറുപ്പ സാമി പറഞ്ഞു. ഇര്‍ഷാദിന്റെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചിട്ടില്ല. പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചശേഷമേ ഇതുസംബന്ധിച്ച കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകൂവെന്നും അദ്ദേഹം വടകരയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
വീണ്ടും ഡി.എന്‍.എ പരിശോധന; രക്തസാമ്പിള്‍ പൊലീസ് ശേഖരിച്ചതായി ഇര്‍ഷാദിന്റെ ഉപ്പ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്; കോടിക്കല്‍ ബീച്ചില്‍ നിന്ന് ലഭിച്ച മൃതദേഹം സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിന്റെതാണോ എന്നറിയാന്‍ കാത്തിരിപ്പ്
പേരാമ്പ്ര: പന്തിരിക്കരയില്‍ നിന്ന് സ്വര്‍ണക്കടത്ത് സംഘം തട്ടിക്കൊണ്ടുപോയ ഇര്‍ഷാദിനെ കണ്ടെത്താനുള്ള അന്വേഷണത്തിന്റെ ഭാഗമായി മാതാപിതാക്കളുടെ ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചു. ഇന്ന് രാവിലെ പൊലീസ് എത്തി ഡി.എന്‍.എ സാമ്പിളുകള്‍ ശേഖരിച്ചതായി ഇര്‍ഷാദിന്റെ ഉപ്പ നാസര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. തിക്കോടി കോടിക്കല്‍ ബീച്ചില്‍ നിന്നും ജൂലെെ പതിനേഴിന് ലഭിച്ച മൃതദേഹം ഇര്‍ഷാദിന്റേതാണെന്ന സംശയത്തെ തുടര്‍ന്നാണ്
പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവം: സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പീഡനക്കേസ്; കേസെടുത്തത് കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയായ യുവതിയുടെ മൊഴിയില്‍
പേരാമ്പ്ര: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് കഴിഞ്ഞദിവസം കസ്റ്റഡിയിലെടുത്ത പത്തനംതിട്ട സ്വദേശിനിയെ ചോദ്യം ചെയ്തതില്‍ നിന്നും ലഭിച്ചത് നിര്‍ണായക വിവരങ്ങള്‍. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ സ്വര്‍ണക്കടത്ത് സംഘത്തിലെ അംഗത്തിനെതിരെ പൊലീസ് പീഡനത്തിന് കേസെടുത്തു. കൊടുവള്ളി സ്വദേശി സാലിഹിനെതിരെയാണ് പെരുവണ്ണാമൂഴി പൊലീസ് കേസെടുത്തത്. യുവതിയുടെ ഭര്‍ത്താവ് വിദേശത്താണ്. തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന് ഇയാളാണ് യുവതിയെ
പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയത് കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമെന്ന് സൂചന; പൊലീസിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതായി റിപ്പോര്‍ട്ട്
ചങ്ങരോത്ത്: പന്തിരിക്കരയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയ സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞതായി റിപ്പോര്‍ട്ട്. കൈതപ്പൊയില്‍ സ്വദേശിയുടെ നേതൃത്വത്തിലുള്ള സംഘമാണ് തട്ടിക്കൊണ്ട് പോകലിന് പിന്നിലെന്നാണ് സൂചന. എന്നാല്‍ യുവാവിനെ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത് എവിടെയെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല. സ്വര്‍ണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ടു പോയ ഇര്‍ഷാദിന്റെ ബന്ധുക്കളുടെ ഫോണിലേക്കെത്തിയ വാട്‌സ് ആപ് സന്ദേശം കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പൊലീസിന് നിര്‍ണ്ണായക വിവരങ്ങള്‍ കിട്ടിയത്.
‘സ്വർണ്ണം തിരികെ തന്നില്ലെങ്കിൽ കൊന്നുകളയും’; പന്തിരിക്കര സ്വദേശിയായ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി
പേരാമ്പ്ര: വിദേശത്തുനിന്ന് എത്തിയ യുവാവിനെ സ്വർണ്ണക്കടത്ത് സംഘം തട്ടിക്കൊണ്ട് പോയതായി പരാതി. പന്തിരിക്കര സ്വദേശി ഇർഷാദിനെയാണ് തട്ടിക്കൊണ്ടുപോയത്. വിദേശത്തു നിന്ന് കൊണ്ടുവന്ന സ്വർണ്ണം തിരികെ നൽകിയില്ലെങ്കിൽ യുവാവിനെ കൊല്ലുമെന്ന ഭീഷണിയെ തുടർന്ന് കുടുംബം പെരുവണ്ണാമൂഴി പോലീസ് സ്റ്റേഷനിൽ പരാതി നൽകി. മെയ് പതിമൂന്നിനാണ് യുവാവ് ദുബായിൽ നിന്ന് നാട്ടിലെത്തിയത്. തുടർന്ന് 20-ാം തിയ്യതി ജോലിക്കെന്നും പറഞ്ഞു
കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നാൽപ്പത് ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; ഇരിങ്ങൽ സ്വദേശി ഉൾപ്പെടെ രണ്ട് പേർ അറസ്റ്റിൽ
കോഴിക്കോട്: കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളത്തിൽ വൻ സ്വർണ്ണവേട്ട. ശരീരത്തിലും മിക്സിയുടെ ഉള്ളിലുമായി ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച നാൽപ്പത് ലക്ഷത്തോളം രൂപ വിലമതിപ്പുള്ള സ്വർണ്ണമാണ് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. സ്വര്‍ണം മിക്‌സിക്കകത്ത് ഒളിപ്പിച്ചു കടത്താൻ ശ്രമിച്ച ഇരിങ്ങല്‍ സ്വദേശിയായ യുവാവാണ് പിടിയിലായവരിൽ ഒരാൾ. ഏകദേശം 40 ലക്ഷം രൂപ വിലവരുന്ന സ്വര്‍ണമാണ് ഇയാളിൽ നിന്നും പിടികൂടിയത്.