Tag: goat
പുളിയഞ്ചേരി നെല്ലൂളിതാഴെ രണ്ട് ആട്ടിന്‍കുട്ടികളെ തെരുവുനായ്ക്കൾ കടിച്ച് കൊന്നു
കൊയിലാണ്ടി: പുളിയഞ്ചേരിയില്‍ തെരുവുനായ്ക്കള്‍ രണ്ട് ആട്ടിന്‍കുട്ടികളെ കടിച്ച് കൊന്നു. നെല്ലൂളി താഴെ കള്ള് ഷാപ്പിന് സമീപം കരിമ്പയ്ക്കല്‍ റഫീഖിന്റെ ആട്ടിന്കുട്ടികളെയാണ് നായ്ക്കള്‍ കടിച്ച് കൊന്നത്. തിങ്കളാഴ്ച ഉച്ച തിരിഞ്ഞ് മൂന്നരയോടെയായിരുന്നു സംഭവം. സംഭവം നടക്കുമ്പോള്‍ വീട്ടില്‍ ആരുമുണ്ടായിരുന്നില്ല. ചുറ്റുമതില്‍ ഉണ്ടായിരുന്നതിനാല്‍ ഗെയിറ്റ് പൂട്ടിയിട്ട് ആടുകളെ വീടിന്റെ കോമ്പൗണ്ടില്‍ തുറന്ന് വിട്ടിരിക്കുകയായിരുന്നു. തെരുവുനായ്ക്കളുടെ ആക്രമണത്തില്‍ രണ്ട് ആട്ടിന്‍കുട്ടികള്‍
ഉള്ളിയേരിൽ ആട് കിണറ്റിൽ വീണു; കിണറ്റിലിറങ്ങി ആടിനെ രക്ഷിച്ച് കൊയിലാണ്ടി അഗ്നിശമന സേന
കൊയിലാണ്ടി: കിണറ്റിൽ വീണ ആടിന് രക്ഷകരായി കൊയിലാണ്ടി അഗ്നിശമന സേന. ഉള്ളിയേരി നടുക്കണ്ടി ഹോക്സിൽ ശങ്കരന്റെ അതാണ് ഇന്ന് കോനാട്ടിൽ വീണത്. ഇന്നു വൈകുന്നേരം നാലുമണിയോടെയാണ് ആട് പറമ്പിലെ കിണറ്റിൽ വീണത്. വിവരം കിട്ടിയതിനെ തുടർന്ന് കൊയിലാണ്ടിയിൽ നിന്നും അഗ്നിരക്ഷാസേന സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനം ആരംഭിച്ചു. എഫ്.ആർ.ഓ സിജിത്ത് കിണറ്റിലിറങ്ങി ആടിനെ സേനാംഗങ്ങളുടെയും റെസ്ക്യൂ നെറ്റിനെയും സഹായത്തോടെ
അരങ്ങാടത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ച് കൊന്നു; ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാമത്തെ സംഭവം
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് അരങ്ങാടത്ത് വീട്ടില്‍ വളര്‍ത്തിയിരുന്ന ആടിനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു. മണന്തലയില്‍ നികന്യയുടെ ആടിനെയാണ് ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെ കൊന്നത്. ഒരാഴ്ചയ്ക്കിടെ ഇത് രണ്ടാം തവണയാണ് തെരുവുനായ്ക്കള്‍ ആടിനെ കടിച്ച് കൊല്ലുന്നത്. ആടിനെ വീടിനടുത്ത് നിന്ന് അല്‍പ്പം മാറിയുള്ള പറമ്പില്‍ കെട്ടിയതായിരുന്നു. ശബ്ദം കേട്ട് അയല്‍ക്കാരാണ് ഉടമയെ വിവരം അറിയിച്ചത്. പത്തോളം തെരുവുനായ്ക്കളാണ് ആടിനെ
ജോലിസമയമല്ലാത്തപ്പോഴും ചുമതല മറക്കാതെ അഗ്നിശമന സേനാംഗം; കിണറ്റില്‍ വീണ ആടിനെ സാഹസികമായി രക്ഷിച്ച ചെറുവണ്ണൂരിലെ ഫയര്‍ ആന്‍ഡ് റെസ്ക്യൂ ഓഫീസര്‍ ഷിജുവിന്റെ സഹജീവി സ്നേഹത്തിന് ബിഗ് സല്യൂട്ട്
മേപ്പയ്യൂർ: ജോലിയിൽ ഇല്ലാതിരുന്ന സമയമായിട്ട് പോലും സഹജീവിയോടുള്ള കരുതൽ മറക്കാതിരുന്ന അഗ്നിശമനസേനാംഗത്തിന് അഭിനന്ദന പ്രവാഹം. കൊയിലാണ്ടി ഫയർ സ്റ്റേഷനിലെ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ ഷിജുവാണ് ചെറുവണ്ണൂർ തെക്കേകല്ലുള്ള പറമ്പിൽ ദിനേശന്റെ കിണറ്റിൽ വീണ ആടിനെ സാഹസികമായി രക്ഷപ്പെടുത്തിയത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം. ആട് കിണറ്റിൽ വീണതറിഞ്ഞ വീട്ടുടമസ്ഥൻ തന്റെ നാട്ടുകാരനായ അഗ്നിശമന സേനാംഗം ഷിജുവിനെ
മേപ്പയ്യൂരിൽ അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന (വീഡിയോ കാണാം)
മേപ്പയ്യൂർ: അറുപതടിയോളം ആഴമുള്ള കിണറ്റില്‍ വീണ മുട്ടനാടിന് രക്ഷകരായി പേരാമ്പ്ര അഗ്നിരക്ഷാസേന. മേപ്പയ്യൂര്‍ പഞ്ചായത്തിലെ കൂനംവെള്ളിക്കാവില്‍ കാഞ്ഞിരമുള്ളതില്‍ ഷെരീഫയുടെ വീട്ടിലാണ് സംഭവം. മൂന്ന് വയസോളം പ്രായമുള്ള മുട്ടനാടാണ് മേയുന്നതിനിടെ വീട്ടുപറമ്പിലലെ കിണറിൽ വീണത്. വിവരമറിഞ്ഞ് പേരാമ്പ്ര അഗ്നിരക്ഷാനിലയത്തിലെ അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ സി.മുരളീധരന്, പി.സി.പ്രേമന് എന്നിവരുടെ നേതൃത്ത്വത്തിലുള്ള സംഘം സ്ഥലത്തെത്തി ആടിനെ രക്ഷിച്ചു.
കായണ്ണയില്‍ അജ്ഞാതജീവി കൂടുതകര്‍ത്ത് കടിച്ചു കൊന്നത് ഏഴ് ആടുകളെ
കായണ്ണബസാര്‍: കായണ്ണയില്‍ അജ്ഞാതജീവി ഏഴ് ആടുകളെ കടിച്ചുകൊന്നു. ചാലില്‍ താമസിക്കും കക്കാടുമ്മല്‍ ബിജുവിന്റെ ആടുകളെയാണ് അജ്ഞാത ജീവി കൊന്നൊടുക്കിയത്. കഴിഞ്ഞ ദിവസം അര്‍ധരാത്രിയിലാണ് സംഭവം. ഇതോടെ നാട്ടുകാരാകെ ഭീതിയിലാണ്. കൂടു തകര്‍ത്ത് അകത്തുകടന്നാണ് ആടുകളെ കൊലപ്പെടുത്തിയത്. ജീവി ആടുകളെ കഴുത്തിന് കടിച്ചാണ് കൊന്നത്. ഒന്നിനെ പൂര്‍ണമായും തിന്നിട്ടുണ്ട്. സംഭവമറിഞ്ഞ് പെരുവണ്ണാമൂഴിയില്‍ നിന്ന് വനപാലകരും പേരാമ്പ്ര പോലീസും