Tag: Football
സെവൻസ് കൊമ്പന്മാരുടെ തല്ലുമാലയ്‌ക്കൊടുവിൽ ഒരു ലക്ഷം രൂപ നേടി കപ്പുയർത്തി ദിവ്യ കൂൾ ബാർ; റണ്ണർ അപ്പായി ഹണീഷ് ഡ്രൈവിങ്ങ് സ്കൂൾ; ആവേശോജ്വലമായ ഫുടബോൾ മാമാങ്കത്തിന് മുചുകുന്നിൽ സമാപനം
മുചുകുന്ന്: ഗോൾൾൾൾൾൾ……..വീണ്ടുമൊരു ഗോൾ കൂടി അടിച്ച് അവർ വിജയം കയ്യടക്കി. വാശിയേറിയ പോരാട്ടങ്ങൾക്കൊടുവിൽ കൊയിലാണ്ടിയിലെ ഫുട്ബോൾ മാമാങ്കത്തിൽ കപ്പുയർത്തി ദിവ്യ കൂൾ ബാർ. അതിവേഗക്കാൽ ചുവടുകളാൽ അവർ വിസ്മയം തീർത്തപ്പോൾ വിജയം രണ്ട ഗോളിന്. മുചുകുന്നിൽ രണ്ടു നാൾ ആവേശകരമായി മാറ്റുരച്ച കെ.ടി.ശ്രീധരന്‍ സ്മാരക വായനശാല പുളിയഞ്ചേരി സോക്കര്‍ നൈറ്റ് സമാപിച്ചു. ഇന്നലെ രാത്രിയേറെ വൈകി
മുചുകുന്ന് ഗവ:കോളേജ് ഫ്‌ലഡ്‌ലിറ്റ് സ്റ്റേഡിയം ഒരുങ്ങി,സെവന്‍സ് ഫുട്‌ബോളിന്റെ ആഘോഷ ആരവങ്ങള്‍ ഇന്ന് ഏഴുമണിമുതല്‍; മാറ്റുരയ്ക്കുന്നത് ഈ എട്ട് ടീമുകള്‍
കൊയിലാണ്ടി: കാല്‍പ്പന്തുകളിയുടെ കളിയാവേശത്തിന് മുചുകുന്നില്‍ ഇന്ന് തുടക്കമാകും. ഇന്ത്യയിലെ പ്രഗത്ഭരായ സെവന്‍സ് രാജാക്കന്മാര്‍ കൊമ്പുകോര്‍ക്കുന്ന രണ്ടു രാത്രികള്‍ക്ക് ഇന്ത്യന്‍ ഫുട്ബാള്‍ താരം സി.കെ വിനീത് വൈകുന്നേരം തുടക്കം കുറിക്കും. പൂള്‍ എയിലെ എട്ട് ടീമുകളാണ് കളത്തില്‍ ഇറങ്ങുന്നത്. ടീം സെക്കുലര്‍ പുളിയഞ്ചേരി, എഫ്.സി.ഉള്ള്യേരി, ടീം മേമന വയനാട്, സാന്റ് ബാങ്ക്‌സ് എഫ്.സി വടകര, ദിവ്യ ഫ്രൂട്ട്‌സ്
മുചുകുന്നിൽ ഇനി സെവൻസ് രാജാക്കന്മാർ കൊമ്പുകോർക്കുന്ന രാവുകൾ; കെ.ടി.എസ് സോക്കർ നൈറ്റ് നാളെ മുതൽ, ഇന്ത്യൻ ഫുട്ബോൾ താരം സി.കെ വിനീത് കൊയിലാണ്ടിയുടെ മണ്ണിൽ എത്തുന്നു
കൊയിലാണ്ടി: മണ്ണിലും വിണ്ണിലും, കണ്ണിലും കാതിലും, പന്തിലും കാലിലും പെയ്തിറങ്ങുന്ന അനുഭൂതിയാണ് ഫുട്ബോൾ. വാക്കുകൾക്കും വർണ്ണനകൾക്കുമപ്പുറം വികാരങ്ങളിലൂടെ അനുഭവിക്കാവുന്ന ഭാഷ. ആ ഭാഷയിൽ അതിമനോഹരമായ കവിതയെഴുതാനൊരുങ്ങി കൊയിലാണ്ടിയിലെ ഫുട്ബോൾ പ്രേമികൾ, കാൽപ്പന്തുകളിയെന്ന തങ്ങളുടെ ജീവിത കവിത. കെ.ടി.എസ് സോക്കർ നൈറ്റിനു നാളെ ആരംഭം. കായിക മേഖലക്കൊപ്പം സാമൂഹിക സാംസ്കാരിക ജീവകാരുണ്യ മേഖലയിലും ഒരു ദേശത്തിൻ്റെ സുകൃതമായ്
കൊയിലാണ്ടിയിൽ ഇനി ഫുട്ബോളിന്റെ നാളുകൾ; യു.രാജീവൻ മാസ്റ്റര്‍ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസുമായി യൂത്ത് കോൺഗ്രസ്, പോസ്റ്റർ പ്രകാശനത്തിന് വി.ഡി.സതീശൻ എത്തി
കൊയിലാണ്ടി: യൂത്ത് കോണ്‍ഗ്രസ്സ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മറ്റി സംഘടിപ്പിക്കുന്ന യു.രാജീവന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റെ പോസ്റ്റര്‍ പ്രകാശനം നടന്നു. പ്രതിപക്ഷനേതാവ് വി.ടി.സതീശനാണ് പോസ്റ്റര്‍ പ്രകാശനം ചെയ്തത്. ജീവകാരുണ്യ പ്രവർത്തനത്തിന് പണം സമാഹരിക്കുന്നതിന്റെ ഭാഗമായാണ് ഫുട്ബോള്‍ ടൂര്‍ണമെന്റ് നടത്താനൊരുങ്ങുന്നത്. ഒന്നാം സമ്മാനം 1,00001 രൂപയും ട്രോഫിയും രണ്ടാം സമ്മാനം 5,0001 രൂപയും ട്രോഫിയുമാണ്.
ഖത്തർ ലോകകപ്പിന്റെ ആരവം കൊയിലാണ്ടിയിലും; യൂത്ത് കോൺഗ്രസിന്റെ ആഭിമുഖ്യത്തിൽ യു.രാജീവൻ മാസ്റ്റർ മെമ്മോറിയൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നവംബറിൽ
കൊയിലാണ്ടി: ഖത്തറിൽ നടക്കുന്ന ഈ വർഷത്തെ ഫുട്ബോൾ ടൂർണ്ണമെന്റിന്റെ ആരവം ഇങ്ങ് കൊയിലാണ്ടിയിലും. ഇതിന്റെ ഭാഗമായി കൊയിലാണ്ടിയിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ ടൂർണമെന്റ് നടത്തും. യൂത്ത് കോൺഗ്രസ് കൊയിലാണ്ടി നിയോജകമണ്ഡലം കമ്മിറ്റിയാണ് ടൂർണമെന്റ് സംഘടിപ്പിക്കുന്നത്. ഡി.സി.സി പ്രസിഡന്റായിരുന്ന യു.രാജീവൻ മാസ്റ്ററുടെ ഓർമ്മയ്ക്കായാണ് ടൂർണ്ണമെന്റ് നടത്തുന്നത്. കൊയിലാണ്ടി സ്പോർട്സ് കൗൺസിൽ സ്റ്റേഡിയത്തിൽ വച്ച് നവംബർ അഞ്ചിനാണ് ടൂർണ്ണമെന്റ്
ഫുട്ബോളാകട്ടെ ലഹരി; ഡിവൈഎഫ്ഐ തിക്കോടി സൗത്ത് മേഖല കമ്മിറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് കിക്കോഫ് ഇന്ന്
തിക്കോടി: ഡിവൈഎഫ്ഐ തിക്കോടി സൗത്ത് മേഖലകമ്മിറ്റി നടത്തുന്ന ഫുട്ബോൾ ടൂർണമെന്റ് ഇന്ന്. വർധിച്ചു വരുന്ന ലഹരി ഉപയോഗത്തിന് തടയിടാനായി ഡിവൈഎഫ്ഐയുടെ നേതൃത്വത്തിൽ നടന്നു വരുന്ന ക്യാമ്പയിനിൻ്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. പുറക്കാട് ഗ്രൗണ്ടിൽ വച്ചാണ് മത്സരങ്ങൾ നടക്കുന്നത്. പരിപാടി ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഉദ്ഘാടനം ചെയ്യും. ഒന്നാം സ്ഥാനം നേടുന്ന ടീമിനെ കാത്തിരിക്കുന്നത് ഇയ്യച്ചേരി
കാൽപ്പന്ത് കളിയുടെ ആരവം മുഴങ്ങാൻ ഇനി നിമിഷങ്ങൾ മാത്രം; മോസ്‌കോ കൊയിലാണ്ടിയുടെ ഒന്നാമത് അഖിലേന്ത്യ ഫൈവ്സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റിനായി ഒരുങ്ങി നാട്
കൊയിലാണ്ടി: കാല്‍ പന്തിന്റെ ആരവങ്ങള്‍ ഇനി കൊയിലാണ്ടിയില്‍ നിറയും. മോസ്‌കോ കൊയിലാണ്ടിയുടെ ഒന്നാമത് അഖിലേന്ത്യ ഫൈവ്സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റ് ‘കൊയിലാണ്ടി കപ്പ്’ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്റ്റേഡിയത്തില്‍ നടക്കും. ഇന്ന് വൈകുന്നേരം അഞ്ച് മണിക്ക് കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ പരിപാടി ഉദ്ഘാടനം ചെയ്യും. മത്സര വിജയികളെ കാത്തിരിക്കുന്നത് ഒരു ലക്ഷം രൂപയും ട്രോഫിയും
ചാമ്പ്യന്മാരായി കൊയിലാണ്ടിയിലെ കുട്ടിപ്പോലീസുകാര്‍; എസ്.പി.സി വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി; മികച്ച കളിക്കാരന്‍ പാലക്കുളം സ്വദേശി ജസിന്‍
കൊയിലാണ്ടി: സ്റ്റുഡന്റ് പൊലീസ് കേഡറ്റ് (എസ്.പി.സി) വടകര സബ് ഡിവിഷണല്‍ ഫുട്‌ബോള്‍ ടൂര്‍ണ്ണമെന്റില്‍ വിജയികളായി ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടി. ജി.വി.എച്ച്.എസ്.എസ് പയ്യോളിയെ തോല്‍പ്പിച്ചാണ് കൊയിലാണ്ടിയുടെ മിടുക്കന്മാര്‍ ചാമ്പ്യന്മാരായത്. വിജയികള്‍ക്ക് വടകര ഡി.വൈ.എസ്.പി ഹരിപ്രസാദ് ട്രോഫി സമ്മാനിച്ചു. ജി.വി.എച്ച്.എസ്.എസ് കൊയിലാണ്ടിയിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥി ജസിന്‍ ജെ പ്രസാദാണ് ടൂര്‍ണ്ണമെന്റിലെ മികച്ച കളിക്കാരന്‍. പാലക്കുളം സ്വദേശിയായ ജസിന്‍ എക്‌സൈസ്
കൊയിലാണ്ടി കടലോരത്ത് കളിയാവേശം; സെവൻസ് ഫുട്ബോളിൽ കപ്പടിച്ച് ജ്ഞാനോദയം ചെറിയമങ്ങാട്
കൊയിലാണ്ടി: നിമിഷങ്ങൾക്ക് കടിഞ്ഞാണിട്ട്, ശ്വാസത്തിന് നിയന്ത്രണമിട്ട് വാശിയേറിയ പോരാട്ടത്തിനൊടുവിൽ കാണികളെ ആവേശ പൂരത്തിലാറാടിച്ച് ചെറിയമങ്ങാട് ജ്ഞാനോദയത്തിന്റെ ഗോൾ. ചെറിയമങ്ങാട് ജ്ഞാനോദയം ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച സെവൻസ് ഫുട്ബാൾ ടൂർണമെന്ററിലാണ് ജ്ഞാനോദയം ജേതാക്കളായത്. കൊയിലാണ്ടിയുടെ വികാരമായ കാല്പന്തുകളി കാണാൻ കണികളേറെ ഉണ്ടായിരുന്നു. ഫൈനലിൽ എഫ്.സി വിരുന്നുകണ്ടിയെ ഏകപക്ഷീയമായ ഒരു ഗോളിനു തോൽപ്പിച്ചാണ് ജ്ഞാനോദയം കപ്പടിച്ചത്.
ഗോളിലാറാടി കേരളം; കർണ്ണാടകയെ മൂന്നിനെതിരെ ഏഴ് ഗോളുകൾക്ക് തകർത്ത് കേരളം ഫൈനലിൽ; ഹാട്രിക്ക് തിളക്കവുമായി ജെസിൻ തോണിക്കര
മഞ്ചേരി: സന്തോഷ് ട്രോഫി ഫുട്ബോള്‍ സെമിയില്‍ കർണാടകയ്ക്കെതിരെ കേരളത്തിന് ഏകപക്ഷീയമായ വിജയം. മൂന്നിനെതിരെ ആറ് ഗോളുകൾക്കാണ് കേരളത്തിന്റെ ആധികാരികമായ വിജയം. 24-ാം മിനുറ്റില്‍ നായകന്‍ സുധീർ കോട്ടികെലയിലൂടെ കർണാടകയാണ് ആദ്യ മുന്നിലെത്തിയതെങ്കിലും പിന്നീട് കേരളം കർണ്ണാടകയുടെ പോസ്റ്റിൽ ഗോൾ മഴ പെയ്യിക്കുകയായിരുന്നു. സൂപ്പർസബ് ജസിന്‍റെ ഹാട്രിക്ക് നേട്ടമാണ് ഇന്നത്തെ കളിയിലെ പ്രധാന സവിശേഷത. 30-ാം മിനുറ്റില്‍