Tag: Fishermen
കൊയിലാണ്ടിയിൽ ശക്തമായ കടൽക്ഷോഭം; ഫൈബർ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി
കൊയിലാണ്ടി: ഫൈബർ തോണി മറിഞ്ഞ് അപകടത്തിൽ പെട്ട മത്സ്യത്തൊഴിലാളികളെ അത്ഭുതകരമായി രക്ഷപ്പെടുത്തി. ശക്തമായ കടൽക്ഷോഭത്തെ തുടർന്നാണ് കൊയിലാണ്ടി ഹാർബറിലെ പുറംകടലിൽ ഫൈബർ തോണി മറിഞ്ഞത്. അപകടത്തിൽ മൂന്ന് തൊഴിലാളികൾക്ക് പരിക്കേറ്റു. പരപ്പിൽ മൊയ്തീൻ കുട്ടി (69), കാരക്കാട്ട് വളപ്പിൽ മുഹമ്മദ് റാഫി (45), പയ്യോളി സ്വദേശി മുസ്തഫ (55) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ശക്തിയേറിയ കാറ്റിനും തിരമാലയ്ക്കും സാധ്യത; ഒരറിയിപ്പുണ്ടാകുന്നത് വരെ തൊഴിലാളികൾ മത്സ്യ ബന്ധനത്തിന് പോകരുത്
കോഴിക്കോട്: മഴയും കാറ്റും ശക്തമാകുന്നതോടെ മത്സ്യ ബന്ധനത്തിന് പൂർണ്ണ വിലക്ക്. പുതിയ അറിയിപ്പ് ഉണ്ടാകുന്നത് വരെ മത്സ്യബന്ധനത്തിന് പോകാന്‍ പാടില്ലെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ആന്ധ്രയിലെ റായല്‍സീമയ്ക്ക് മുകളിലായുള്ള ചക്രവതച്ചുഴിയുടെ സ്വാധീനം തുടരുകയാണ്. ഈ കാരണത്താലാണ്, കേരളത്തിന്റെ വിവിധയിടങ്ങളില്‍ മഴ പ്രതീക്ഷിക്കുന്നത്. ഇതിനു പുറമേ, തെക്ക് പടിഞ്ഞാറന്‍ കാറ്റിന്റെ സ്വാധീന ഫലമായി കാലവര്‍ഷത്തിന് മുന്നോടിയായുള്ള
കേന്ദ്രസർക്കാർ നയത്തിനെതിരെ രാഷ്ട്രീയഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് ജെ.മേഴ്സിക്കുട്ടിയമ്മ
കൊയിലാണ്ടി: കൊല്ലം അരയൻ കാവിൽ മത്സ്യത്തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) കുടുംബസംഗമം മുൻ മന്ത്രിയും മത്സ്യത്തൊഴിലാളി ഫെഡറേഷൻ (സി.ഐ.ടി.യു) അഖിലേന്ത്യാ വൈസ് പ്രസിഡന്റുമായ ജെ.മേഴ്സി കുട്ടിയമ്മ ഉദ്ഘാടനം ചെയ്തു. മത്സ്യത്തൊഴിലാളികൾക്ക് വർഷങ്ങളായി ലഭിച്ചു കൊണ്ടിരുന്ന മണ്ണെണ്ണ ക്വാട്ട നിർത്തലാക്കുകയും ലഭിക്കുന്ന മണ്ണെണ്ണക്ക് ദിനം പ്രതി വില കൂട്ടുകയും ചെയ്യുന്ന മോഡി സർക്കാരിൻ്റെ നയത്തിനെതിരെ രാഷ്ട്രീയഭേദമെന്യേ മുഴുവൻ മത്സ്യത്തൊഴിലാളികളും രംഗത്തിറങ്ങണമെന്ന്