Tag: fire force koyilandy
മരം മുറിക്കാന്‍ കയറി വയോധികന് ദേഹാസ്വാസ്ഥ്യം, മരത്തില്‍ കുടുങ്ങി; രക്ഷപ്പെടുത്തി കൊയിലാണ്ടിയിലെ അഗ്നിരക്ഷാ സേന
കൊയിലാണ്ടി: മരം മുറിക്കുന്നതിനിടയില്‍ മരത്തില്‍ കുടുങ്ങിയ വയോധികനെ രക്ഷപ്പെടുത്തി. ഇന്ന് രാവിലെ 9.30 ഓടുകൂടിയാണ് കൊയിലാണ്ടി റെയില്‍വേ സ്റ്റേഷന്‍ റോഡില്‍ വിക്ടറി ടൈല്‍ ഗോഡൗണില്‍ സമീപത്താണ് സംഭവം. മരം മുറിക്കാന്‍ കയറിയ മൊയ്തീന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും മരത്തില്‍ കുടുങ്ങുകയുമായിരുന്നു.വിവരം കിട്ടിയതിനെ തുടര്‍ന്ന് കൊയിലാണ്ടിയില്‍ നിന്നും അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി. എ.എസ്.ടി.ഒ ജോയ് എബ്രഹാമിന്റെ നേതൃത്വത്തില്‍ രക്ഷാപ്രവര്‍ത്തനം തുടങ്ങി.
പുറക്കാട് പാറോളി വയലില്‍ തീപിടിത്തം
പുറക്കാട്: പുറക്കാട് കള്ള് ഷാപ്പിന് സമീപമുള്ള പാറോളി വയലില്‍ തീപിടിത്തം. ഇന്നലെ രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. സാമൂഹ്യവിരുദ്ധര്‍ തീയിട്ടതാണെന്ന് സംശയിക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ഗ്രേഡ് എ.എസ്.ടി.ഒ മജീദ് എമ്മിന്റെ നേതൃത്വത്തില്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍മാരായ നിധി പ്രസാദ്, എന്‍.പി.അനൂപ്, കെ.സനല്‍രാജ്, കെ.പി.റഷീദ് ഹോം ഗാര്‍ഡ് പ്രദീപ് എന്നിവര്‍ ദൗത്യത്തില്‍ പങ്കാളികളായി.
പുളിയഞ്ചേരിയില്‍ തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു; ആയിരക്കണക്കിന് തേങ്ങകള്‍ കത്തിനശിച്ചു
പുളിയഞ്ചേരി: പുളിയഞ്ചേരി തട്ടാരി ഗോപാലകൃഷ്ണന്റെ (ജ്യോതി) വീടിന് സമീപത്തുള്ള തേങ്ങാക്കൂടയ്ക്ക് തീപ്പിടിച്ചു. രാവിലെ 9.30യോടെയായിരുന്നു സംഭവം. കൂടയിലുണ്ടായിരുന്ന തേങ്ങ പൂര്‍ണമായി കത്തിനശിച്ചു. അഞ്ച് ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാസേനയും ഒപ്പം നാട്ടുകാരും ഒന്നരമണിക്കൂറോളം എടുത്താണ് തീയണച്ചത്.
കിണര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണു; യുവാവിനെ സുരക്ഷിതമായി കരയ്‌ക്കെത്തിച്ച് അഗ്നിരക്ഷാ സേന
കൊയിലാണ്ടി: കിണര്‍ വൃത്തിയാക്കുന്നതിനിടെ അബദ്ധത്തില്‍ കിണറ്റില്‍ വീണ യുവാവിനെ അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ രക്ഷപ്പെടുത്തി. കണയങ്കോട് താഴെ കോറോത്ത് പ്രബല്‍ കുമാറാണ് കിണറ്റില്‍ വീണത്. കണയങ്കോട് ഗ്യാസ് ഗോഡൗണിന് സമീപം രാവിലെ ഒമ്പതരയോടെയാണ് സംഭവം. കിണര്‍ വൃത്തിയാക്കി തിരിച്ചു കയറുമ്പോള്‍ കൈക്കുഴ തെറ്റി കിണറില്‍ വീഴുകയായിരുന്നു. വിവരം ലഭിച്ചതിനെ തുടര്‍ന്ന് സേന സ്റ്റേഷന്‍ ഓഫീസര്‍ സിപി ആനന്ദന്റെ
കിണര്‍ വൃത്തിയാക്കുന്നതിനിടെ കുറുവങ്ങാട് അന്‍പതുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു
കൊയിലാണ്ടി: കുറുവങ്ങാട് അണേലക്കടവിനടുത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടെ അന്‍പതുകാരന്‍ കാല്‍ വഴുതി കിണറ്റില്‍ വീണു. തെറ്റിക്കുന്ന് വിജയനാണ് അപകടത്തില്‍പ്പെട്ടത്. രാവിലെ പത്തരയോടെയായിരുന്നു സംഭവം. കിണറില്‍ ഇറങ്ങി ചെളിയും മറ്റും നീക്കം ചെയ്തശേഷം മുകളിലേക്ക് കയറാന്‍ ശ്രമിക്കവെ കാല്‍വഴുതി കിണറ്റിലേക്ക് തന്നെ വീഴുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തി റസ്‌ക്യു നെറ്റ് ഉപയോഗിച്ച് വിജയനെ കരയിലെത്തിച്ചു. അദ്ദേഹത്തിന് കാര്യമായ
ഫാനിൽ നിന്ന് തീ കസേരയിലേക്ക് പടർന്നു, സമയോചിത ഇടപെടലിലൂടെ കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിൽ ഒഴിവായത് വൻ അപകടം
കൊയിലാണ്ടി: നാട്ടുകാരുടെയും അഗ്നിരക്ഷാ സേനയുടെയും സമയോചിതമായ ഇടപെടലിൽ കൊയിലാണ്ടിയിൽ ഒഴിവായത് വൻ അപകടം. കൊയിലാണ്ടി സർവ്വീസ് സഹകരണ ബാങ്കിനുള്ളിലുണ്ടായ തീ പിടുത്തമാണ് സമയബന്ധിതമായി അണച്ച് അപകടം ഒഴിവാക്കിയത്. ഇന്ന് വെെകീട്ട് ആറരയോടെയാണ് സംഭവം. ബാങ്കിനുള്ളിൽ തീ കണ്ടതിനെ തുടർന്ന് അടുത്തുള്ള കടയിലെ ജീവനക്കാരൻ കൊയിലാണ്ടി അഗ്നിരക്ഷാ സേനയിൽ വിവരം അറിയിക്കുകയായിരുന്നു. പെട്ടന്ന് സംഭവ സ്ഥലത്തേക്ക് സേനാംഗങ്ങൾ
ചെങ്ങോട്ടുകാവിൽ 30 അടി ഉയരമുള്ള ചളിർമരം മുറിക്കാൻ കയറിയ ആൾ ബോധരഹിതനായി, രക്ഷകരെത്തും വരെ താങ്ങി നിർത്തി വീട്ടുടമ; ഒടുവിൽ രണ്ട് പേരെയും സുരക്ഷിതമായി താഴെയിറക്കി ഫയർ ഫോഴ്സ്
കൊയിലാണ്ടി: ചെങ്ങോട്ടുകാവിൽ മരത്തിൽ കുടങ്ങിയ രണ്ടുപേരെ സുരക്ഷിതമായി താഴെ ഇറക്കി കൊയിലാണ്ടി ഫയർ ഫോഴ്സ്. മരംമുറിക്കാൻ കയറി കുടുങ്ങിപ്പോയ സതീശൻ, ഇയാളെ രക്ഷിക്കാൻ കയറിയ പ്രിയദർശൻ എന്നിവരെയാണ് സേനാംഗങ്ങൾ രക്ഷിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം. ചെങ്ങോട്ടുകാവ് മേലൂർ ക്ഷേത്രത്തിനു സമീപമുള്ള പ്രഭാവലയം വീട്ടിൽ ശ്രീലതയുടെ ഉടമസ്ഥതയിലുള്ള പറമ്പിലെ ചുളിർമരം മുറിക്കാൻ എത്തിയതായിരുന്നു സതീശൻ. 30
മുറിയുടെ വാതില്‍ ലോക്കായി കാപ്പാട് ഒന്നര വയസുകാരന്‍ അകത്ത് കുടുങ്ങി; രക്ഷകരായത് അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
പൂക്കാട്: വാതില്‍ ലോക്കായി ഒന്നര വയസുകാരന്‍ മുറിയില്‍ കുടങ്ങി. കാപ്പാട് കണ്ണന്‍കടവ് റോഡില്‍ പടിഞ്ഞാറെ മുനമ്പത്ത് അഹമ്മദിന്റെ മകന്‍ മുഹമ്മദ് സ്വാനാണ് മുറിക്കുള്ളില്‍ കുടുങ്ങിയത്. ഫയര്‍ഫോഴ്‌സ് എത്തിയാണ് കുട്ടിയെ രക്ഷിച്ചത്. ഇന്ന് രണ്ടരയോടെയായിരുന്നു സംഭവം. എസ്.ടി.ഒ സി.പി.ആനന്തന്റെ നേതൃത്വത്തിലുള്ള അഗ്നിരക്ഷാ പ്രവര്‍ത്തകര്‍ സ്ഥലത്തെത്തുകയും വാതില്‍ തുറന്ന് കുട്ടിയെ രക്ഷപ്പെടുത്തുകയുമായിരുന്നു.
കൊയിലാണ്ടി പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച് മടങ്ങുന്നതിനിടെ ബൈക്കിന് തീപിടിച്ചു; വന്‍ അപകടം ഒഴിവാക്കിയത് ജീവനക്കാരുടെ കൃത്യമായ ഇടപെടല്‍
കൊയിലാണ്ടി: പെട്രോള്‍ പമ്പില്‍ ഇന്ധനം നിറച്ച് മടങ്ങവെ ബൈക്കിന് തീപിടിച്ചു. കൊയിലാണ്ടി മുരളി പെട്രോള്‍ പമ്പില്‍ ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ഇന്ധനം നിറച്ച് ടാങ്ക് അടയ്ക്കുന്നതിനിടെയുണ്ടായ സ്പാര്‍ക്കാണ് തീ പീടുത്തത്തിന് ഇടയാക്കിയത്. പമ്പിലെ ജീവനക്കാര്‍ ഉടന്‍ തന്നെ തീയണയ്ക്കാനുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുകയും തീ കെടുത്തുകയും ചെയ്തതിനാല്‍ വലിയ അപകടം ഒഴിവായി. കൊയിലാണ്ടിയില്‍ നിന്നും അഗ്നിരക്ഷാ പ്രവര്‍ത്തകര്‍
പുക ഉയരുന്നത് കണ്ട് കാറിൽ നിന്ന് ഇറങ്ങിയോടി, പിന്നാലെ തീഗോളമായി കാർ; ചേമഞ്ചരിയിൽ യാത്രികർ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക് (വീഡിയോ)
കൊയിലാണ്ടി: ചേമeഞ്ചരിയിൽ ഓടികൊണ്ടിരുന്ന കാറിനു തീ പിടിച്ചു. ദേശീയപാതയിൽ ചേമഞ്ചേരി പഴയ രജിസ്ട്രാർ ഓഫീസിനു സമീപം ഇന്നലെ രാത്രിമായിരുന്നു സംഭവം. ആളപായമില്ല. കണ്ണൂർ സ്വദേശി ടി.പി. റാഷിദിൻ്റെ ഉടമസ്ഥതയിലുള്ള KLO4. AD. 3797 നമ്പർ കാറാണ് തീ പിടിച്ചത്. കാറിൽ ഡ്രൈവറടക്കം മൂന്നു പേരാണുണ്ടായിരുന്നത്. കണ്ണൂരിൽ നിന്നു കോഴിക്കോടെക്ക് പോവുകയായിരുന്നു കാർ. കാറിൽ നിന്നും പുക