Tag: Fire and rescue

Total 9 Posts

ജീവിതത്തിനും മരണത്തിനുമിടയിലെ നാഴികദൂരം! പിടിവള്ളിയായത് ‘പൈപ്പ്’; നൊച്ചാട് വാല്യക്കോട്ടെ ലീലയ്ക്ക് ഇത് പുനര്‍ജന്മം

പേരാമ്പ്ര: മരണത്തെ മുഖാമുഖം കണ്ട നിമിഷങ്ങള്‍….ഒടുവില്‍ ജീവിതത്തിലേക്ക് തിരിച്ചു കയറാന്‍ പിടിവള്ളിയായത് പമ്പ് സെറ്റിലെ പൈപ്പ്‌. നൊച്ചാട് വാല്യക്കോട് അമ്പത്തഞ്ചടിയോളം താഴ്ചയുള്ള കിണറ്റില്‍ വീണ വയോധികയെ മിനിറ്റുകള്‍ക്കുള്ളില്‍ ജീവിതത്തിലേക്ക് തിരികെ പിടിച്ചു കയറ്റി പേരാമ്പ്ര അഗ്നിരക്ഷാ സേന. ഇന്ന് രാവിലെ 10.59ഓടെയാണ് സ്റ്റേഷനിലേക്ക് ഒരാള്‍ കിണറ്റില്‍ അബദ്ധത്തില്‍ വീണെന്ന ഫോണ്‍ കോള്‍ വരുന്നത്. ഉടന്‍ തന്നെ

കീഴൂര്‍ റോഡില്‍ ലോറി തട്ടി മരക്കൊമ്പ് പൊട്ടി വീണു; ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു

പയ്യോളി: കീഴൂര്‍ റോഡില്‍ കോഴിപ്പുറത്ത് ലോറിക്ക് മുകളിലേക്ക് മരക്കൊമ്പ് പൊട്ടിവീണ് ഗതാഗതം തടസ്സപ്പെട്ടു. ഇന്ന് രാത്രി ഏഴു മണിയോടെയാണ് സംഭവം. മെറ്റലുമായി മലപ്പുറത്ത് നിന്നും വന്ന ടോറസ് ലോറി തിരിച്ചു പോവുന്നതിനിടെ മരത്തിന് തട്ടുകയും മരത്തിന്‌റെ കൊമ്പ് പൊട്ടി അതേ ലോറിക്ക് മുകളിലേക്ക് തന്നെ വീഴുകയും ചെയ്യുകയായിരുന്നു. തുടര്‍ന്ന് ഏതാണ്ട് ഒരു മണിക്കൂറോളം കീഴൂര്‍ റോഡില്‍

കൗതുകം ലേശം കൂടിപ്പോയി; സ്‌ക്കൂട്ടര്‍ ക്യാബിനുള്ളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നി രക്ഷാസേന, വീഡിയോ കാണാം

കൊയിലാണ്ടി: സ്‌ക്കൂട്ടര്‍ ക്യാബിനുള്ളില്‍ കുടുങ്ങിയ പൂച്ചക്കുട്ടിക്ക് രക്ഷകരായി കൊയിലാണ്ടി അഗ്നി രക്ഷാസേന. ഇന്നലെ രാത്രി ഒന്‍പതു മണിയോടെ കൊയിലാണ്ടി റെയില്‍വേ ഓവര്‍ബ്രിഡ്ജിലാണ് സംഭവം. നിര്‍ത്തിയിട്ട സ്‌ക്കൂട്ടറിന്റെ മുമ്പിലേക്ക് പൂച്ചക്കുട്ടി ഓടിയെത്തുകയായിരുന്നു. തുടര്‍ന്ന് സ്‌ക്കൂട്ടര്‍ യാത്രക്കാര്‍ രക്ഷിക്കാനുള്ള ശ്രമങ്ങള്‍ നടത്തുന്നതിനിടെ പൂച്ചക്കൂട്ടി സ്‌ക്കൂട്ടര്‍ ക്യാബിനുള്ളില്‍ ഓടിക്കയറുകയായിരുന്നു. ഏറെ നേരം പരിശ്രമിച്ചിട്ടും പൂച്ചക്കുട്ടിയെ ക്യാബിനുള്ളില്‍ നിന്നും പുറത്തിറക്കാന്‍ യാത്രക്കാര്‍ക്ക്

മാവൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ നാല്‍പ്പത്തിയെട്ടുകാരന്‍ കിണറ്റില്‍ വീണു; റസ്‌ക്യൂനെറ്റ് ഉപയോഗിച്ച് കരയ്‌ക്കെത്തിച്ച് അഗ്നിരക്ഷാസേന

കോഴിക്കോട്: മാവൂരില്‍ കിണര്‍ വൃത്തിയാക്കുന്നതിനിടെ നാല്‍പ്പത്തിയെട്ടുകാരന്‍ കിണറ്റില്‍ വീണു. കുറ്റിക്കടവ് പൂപറമ്പത്ത് അബ്ദുല്‍ ലത്തീഫിന്റെ വീട്ടിലെ കിണര്‍ വൃത്തിയാക്കുന്നതിനിടെ അബ്ദുല്‍ സലീമാണ് കിണറ്റില്‍ വീണത്. കിണര്‍ വൃത്തിയാക്കി തിരിച്ചുകയറുന്നതിനിടെ അറുപത് അടി താഴ്ചയുള്ള കിണറ്റിലേക്ക് വീഴുകയായിരുന്നു. അഗ്നിരക്ഷാസേനയെത്തി റസ്‌ക്യൂ നെറ്റ് ഉപയോഗിച്ചാണ് അബ്ദുല്‍ സലീമിനെ കരയ്ക്കു കയറ്റിയത്. ഫയര്‍ ആന്റ് റെസ്‌ക്യൂ ഓഫീസര്‍ എം.ടി റാഷിദാണ്

മുചുകുന്ന് കോളേജ് ഗ്രൗണ്ടില്‍ തീപിടുത്തം; കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് യൂണിറ്റ് തീയണച്ചത് ഒരു മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍

കൊയിലാണ്ടി: മുചുകുന്ന് കോളേജ് ഗ്രൗണ്ടില്‍ തീപിടിത്തം. അടിക്കാടുകാള്‍ക്കാണ് തീപിടിച്ചത്. കൊയിലാണ്ടി ഫയര്‍ സ്റ്റേഷനില്‍ നിന്നുള്ള ഒരു ഫയര്‍ ആന്റ് റെസ്‌ക്യൂ യൂണിറ്റെത്തിയാണ് തീയണച്ചത്. ഒരു മണിക്കൂറോളം സമയമെടുത്താണ് തീ നിയന്ത്രണ വിധേയമാക്കിയത്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സീനിയര്‍ ഫയര്‍ ആന്റ് റസ്‌ക്യൂ ഓഫീസര്‍ എം. മജീദ്, ഫയര്‍ റസ്‌ക്യൂ ഓഫീസര്‍ ബി.കെ. ബിനീഷ്, ബി. ഹേമന്ത്,

പെട്രോള്‍ പമ്പുകളില്‍ അഗ്നിരക്ഷാ സേനയുടെ സുരക്ഷാ പരിശോധനയും ക്ലാസും ഫലം കണ്ടു; കൊയിലാണ്ടിയില്‍ ഇന്നലെ മാത്രം ഒഴിവായത് രണ്ട് വന്‍ അപകടങ്ങള്‍

കൊയിലാണ്ടി: കഴിഞ്ഞദിവസങ്ങളില്‍ കൊയിലാണ്ടിയിലെ പെട്രോള്‍ പമ്പുകളില്‍ അഗ്‌നിരക്ഷാ സേന നടത്തിയ സുരക്ഷാ പരിശോധനയും ജീവനക്കാര്‍ക്കിടയില്‍ അവബോധമുണ്ടാക്കാനുള്ള ശ്രമവും ഫലം കണ്ടു. ഇന്നലെ മാത്രം കൊയിലാണ്ടിയിലെ രണ്ട് പെട്രോള്‍ പമ്പുകളിലായി നടന്ന രണ്ട് അപകടങ്ങളിലാണ് ജീവനക്കാരുടെ കൃത്യസമയത്തെ ഇടപെടല്‍ തുണയായത്. ജില്ലാ കലക്ടറുടെയും റീജണല്‍ ഫയര്‍ ഓഫീസറുടെയും നിര്‍ദ്ദേശപ്രകാരമാണ് കൊയിലാണ്ടി മേഖലയിലെ പെട്രോള്‍ പമ്പുകളില്‍ സുരക്ഷാ പരിശോധന

ആപത്ഘട്ടങ്ങളില്‍ മനോവീര്യത്തോടെ പ്രവര്‍ത്തിക്കാന്‍ വിദ്യാര്‍ഥികളെ പ്രാപ്തരാക്കാം; സന്നദ്ധം പരിശീലന പരിപാടയുമായി പൊയില്‍ക്കാവ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ്

പൊയില്‍ക്കാവ്: പൊയില്‍ക്കാവ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കൊയിലാണ്ടി ഫയര്‍ ആന്റ് സേഫ്റ്റി ഡിപ്പാര്‍ട്‌മെന്റിന്റെ നേതൃത്വത്തില്‍ ‘സന്നദ്ധം ‘ പരിശീലന പരിപാടി സംഘടിപ്പിച്ചു. പ്രകൃതി ദുരന്തങ്ങളില്‍ പതറാതെ കൃത്യമായ ഏകോപനത്തോടെയും ആപത്ഘട്ടങ്ങളില്‍ മറ്റുള്ളവരുമായി സഹകരിച്ചുകൊണ്ട് വിദ്യാര്‍ത്ഥികള്‍ മനോവീര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനായി നടത്തിയ പരിശീലന പരിപാടി ഹയര്‍ സെക്കന്ററി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ മനോജ് കുമാര്‍ ഉദ്ഘാടനം

കണയങ്കോട് സംസ്ഥാന പാതയിൽ മിനി ലോറി മറിഞ്ഞ് ഓയിൽ ചോർച്ച; ഗതാഗതം തടസ്സപ്പെട്ടു,തടസ്സങ്ങൾ നീക്കി ഗതാഗതം പുനസ്ഥാപിച്ച് കൊയിലാണ്ടി അഗ്നിരക്ഷാസേന

കൊയിലാണ്ടി: മിനി ലോറി മറിഞ്ഞ് അപകടം. അപകടത്തില്‍ ആര്‍ക്കും കാര്യമായ പരിക്കുകളില്ല. ഇന്ന് പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കൊയിലാണ്ടി താമരശേരി സംസ്ഥാനപാതയില്‍ കണയങ്കോട് പാലത്തിന് സമീപമായിരുന്നു നിയന്ത്രണം വിട്ട ലോറി മറിഞ്ഞത്. അപകടത്തെ തുടര്‍ന്ന് ലോറിയില്‍ നിന്ന് ഓയില്‍ ചോര്‍ന്ന് റോഡിലേക്ക് വ്യാപിച്ച് ദീര്‍ഘനേരം വാഹന ഗതാഗതം തടസ്സപ്പെട്ടു.  വിവരം ലഭിച്ചതിനെ തുടര്‍ന്ന്  കൊയിലാണ്ടി

വളയത്ത് കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ പതിനഞ്ച് മീറ്ററിലേറെ താഴ്ചയുള്ള കിണറ്റില്‍ വീണു; ഗൃഹനാഥന് രക്ഷകരായി അഗ്നിരക്ഷാസേന

വളയം: കിണര്‍ വൃത്തിയാക്കുന്നതിനിടയില്‍ കിണറ്റില്‍ വീണ ഗൃഹനാഥന് രക്ഷകരായി അഗ്നിരക്ഷാസേന. വളയം മഞ്ചാംതറ കളത്തില്‍ ചാത്തുവാണ് പതിനഞ്ച് മീറ്ററിലധികം താഴ്ചയുള്ള കിണറ്റില്‍ വീണത്. ഇന്ന് ഉച്ചയ്ക്ക് ഒന്നരയോടെയായിരുന്നു അപകടം. നാദാപുരത്ത് നിന്നും അസിസ്റ്റന്റ് സ്റ്റേഷന്‍ ഓഫീസര്‍ സുജേഷ് കുമാറിന്റെ നേതൃത്വത്തില്‍ അഗ്‌നി രക്ഷാസേന സംഭവസ്ഥലത്ത് എത്തി കിണറ്റില്‍ നിന്നും പരിക്കുപറ്റിയ ആളെ പുറത്തെടുത്ത് നാദാപുരം സര്‍ക്കാര്‍