Tag: #DYFI

Total 98 Posts

പഴക്കമില്ലാത്ത ഓർമ്മകളുമായി അവർ വീണ്ടുമെത്തി… മുചുകുന്ന് കോളേജിലെ 1987-88 ബാച്ചിലെ വിദ്യാർത്ഥികൾ ഒത്തുകൂടി

കൊയിലാണ്ടി: ഗൃഹാതുരമായ ഓർമ്മകളോടെ അവർ വീണ്ടും ഒത്തുകൂടിയപ്പോൾ അവിടേക്ക് ഒഴുകിയെത്തിയത് ക്യാമ്പസ് കാലത്തെ ഒരുപിടി നല്ല ഓർമ്മകളാണ്. മുചുകുന്നിൽ സ്ഥിതി ചെയ്യുന്ന എസ്.എ.ആർ.ബി.ടിഎം ഗവ. കോളേജിലെ 1987-88 ബാച്ചിൽ പഠിച്ചിരുന്ന പൂർവ്വ വിദ്യാർത്ഥികളാണ് കഴിഞ്ഞ ദിവസം കോളേജിൽ വീണ്ടും സംഗമിച്ചത്. പരിപാടി അതേ ബാച്ചിലെ വിദ്യാർത്ഥിയും ഇപ്പോൾ കോളേജിന്റെ പ്രിൻസിപ്പളുമായ ഷാജി.സി.വി ഉദ്ഘാടനം ചെയ്തു. അഡ്വ.

അച്ഛന്റെ സ്വപ്‌നങ്ങളെ നെഞ്ചിലേറ്റി തളരാതെ പുണ്യ; എസ്.എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടി കാരയാട് ടി.സി അഭിലാഷിന്റെ മകള്‍

അരിക്കുളം: രോഗത്തെ തുടര്‍ന്ന് അകാലത്തില്‍ ടി.സി. അഭിലാഷ് മരിക്കുമ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുകയാണ് പുണ്യ.എ.എസ്. അപ്രതീക്ഷിതമായ വിയോഗം കുടുംബത്തെ ആകെ തളര്‍ത്തിയിരുന്നു. പുണ്യയെ സംബന്ധിച്ച് മുന്നോട്ടുള്ള പഠനം ഏറെ പ്രതിസന്ധികള്‍ നിറഞ്ഞതായിരുന്നു. കുടുംബത്തിന്റെ തളര്‍ച്ചയില്‍ മനസുപതറാതെ പുണ്യ നടത്തിയ കഠിനാധ്വാനം ഫലം കണ്ടു. എസ്.എസ്.എല്‍.സി പരീക്ഷയില്‍ മുഴുവന്‍ വിഷയങ്ങളിലും എപ്ലസ് നേടിയാണ് പുണ്യ വിജയിച്ചിരിക്കുന്നത്. ടി.സി.

‘ലഹരി കേന്ദ്രങ്ങളില്‍ പരിശോധന ശക്തമാക്കും’ പൊതുജനങ്ങളുടെയും പൊലീസിന്റെയും പിന്തുണയോടെ ലഹരിമാഫിയയെ തുരത്താന്‍ ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: ലഹരിമാഫിയയ്‌ക്കെതിരായ പോരാട്ടത്തില്‍ പൊതുജനങ്ങളുടെയും പൊലീസിന്റെയും പിന്തുണ ഉറപ്പാക്കാന്‍ ഡി.വൈ.എഫ്.ഐ. ഇതിനു മുന്നോടിയായി തിങ്കളാഴ്ച കൊയിലാണ്ടി സ്റ്റാന്റില്‍ പൊതുജനങ്ങളുടെയും വിദ്യാര്‍ഥികളുടെയും ഒപ്പുശേഖരിച്ച് ലഹരി മാഫിയയെ തുരത്തണമെന്നാവശ്യപ്പെട്ട് പൊലീസിന് കൂട്ടപരാതി നല്‍കുമെന്ന് ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി വിജീഷ് വെങ്ങളം കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞു. ഇതിനു പുറമേ കൊയിലാണ്ടിയില്‍ ഒരു ജനകീയ കണ്‍വെന്‍ഷനും സംഘടിപ്പിക്കും. നിലവില്‍

ബാലുശേരിയിലെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെതിരായ ആക്രമണം; പിന്നില്‍ രാഷ്ട്രീയ വിരോധം: 29 പേര്‍ക്കെതിരെ ജാമ്യമില്ലാ കേസ്

ബാലുശേരി: ബാലുശേരിയില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവത്തില്‍ 29 പേര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. രാഷ്ട്രീയ വിരോധമാണ് ജിഷ്ണുവിനു നേരെയുണ്ടായ ആക്രമണത്തിന് കാരണമെന്നാണ് എഫ്.ഐ.ആറില്‍ പറയുന്നത്. ജാതിപ്പേര് വിളിച്ച് അധിക്ഷേപിച്ചെന്നും വെള്ളത്തില്‍മുക്കിക്കൊല്ലാന്‍ ശ്രമിച്ചെന്നും എഫ്.ഐ.ആറിലുണ്ട്. ബാലുശ്ശേരി പാലോളിമുക്കിലെ വാഴേന്റവളപ്പില്‍ ജിഷ്ണു ബുധനാഴ്ച അര്‍ധരാത്രിയോടെയാണ് ആക്രമിക്കപ്പെട്ടത്. കൂട്ടുകാരന്റെ വീട്ടില്‍ പോയി തിരിച്ചു വരുന്നതിനിടെ

ബാലുശേരിയില്‍ ജിഷ്ണുവിനെ ക്രൂരമായി ആക്രമിച്ച സംഭവം; സമഗ്രാന്വേഷണം നടത്തി കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ഡി.വൈ.എഫ്.ഐ

ബാലുശേരി: പിറന്നാള്‍ ആഘോഷം കഴിഞ്ഞ് സുഹൃത്തിനെ വീട്ടിലാക്കി മടങ്ങിവരവെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ ആക്രമിച്ച സംഭവത്തില്‍ സമഗ്രാന്വേഷണം വേണമെന്ന് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ്. കകുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു. ആക്രമണത്തില്‍ പരിക്കേറ്റ ജിഷ്ണുവിനെ ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് , ജില്ലാ സെക്രട്ടറി പി.സി.ഷൈജു, ജില്ലാ ജോയിന്‍ സെക്രട്ടറി ടി.അതുല്‍

‘കേരളത്തെ തകർക്കരുത്’; പയ്യോളിയിൽ പി.കെ.എസിന്റെ പ്രതിഷേധ കൂട്ടായ്മ

പയ്യോളി: ആർ.എസ്.എസ്-കോൺഗ്രസ് ഗൂഢാലോചനയ്ക്കെതിരെ പട്ടികജാതി ക്ഷേമ സമിതി (പി.കെ.എസ്) പയ്യോളി ഏരിയാ കമ്മിറ്റി പയ്യോളിയിൽ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ചു. കേരളത്തെ തകർക്കരുത് എന്ന മുദ്രാവാക്യമുയർത്തി നടത്തിയ പരിപാടി ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം രാഹുൽ രാജ് ഉദ്ഘാടനം ചെയ്തു. പി.കെ.എസ് ഏരിയാ സെക്രട്ടറി ലിഗേഷ്, ഏരിയാ പ്രസിഡന്റ് കെ.സുകുമാരൻ, ഏരിയാ ട്രഷറർ പ്രമോദ് എന്നിവർ സംസാരിച്ചു.

കൊയിലാണ്ടിയില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു

കൊയിലാണ്ടി: നഗരത്തില്‍ ഡി.വൈ.എഫ്.ഐ-എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ദേശീയപാത ഉപരോധിക്കുന്നു. അഗ്നിപഥ് പദ്ധതിക്കെതിരായി ഡല്‍ഹിയില്‍ പ്രതിഷേധിച്ച ഡി.വൈ.എഫ്.ഐ അഖിലേന്ത്യാ അധ്യക്ഷനും രാജ്യസഭാ എം.പിയുമായ എ.എ.റഹിം ഉള്‍പ്പെടെയുള്ള ഇടത് നേതാക്കളെ മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ചാണ് റോഡ് ഉപരോധം. ഉപരോധ സമരം ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ് ഉദ്ഘാടനം ചെയ്തു. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ജാന്‍വി, ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രട്ടറി

പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് നടുറോഡില്‍; മുത്താമ്പിയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: മുത്താമ്പി ടൗണില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് നടുറോഡില്‍. ഇതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. വീഡിയോ വായനക്കാര്‍ക്ക് ഈ വാര്‍ത്തയുടെ അവസാന ഭാഗത്ത് കാണാം. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന് രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പി ടൗണില്‍ വച്ച് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.

‘വാകമോളി പ്രദേശത്ത് ഡി.വൈ.എഫ്.ഐയ്ക്ക് വേരുറപ്പിക്കാന്‍ ഏറെ യത്‌നിച്ച സഖാവ്’; അരിക്കുളത്ത് പി.എസ്.ബിനീഷിനെ അനുസ്മരിച്ച് ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: വാകമോളി പ്രദേശത്തിന്റെ രാഷ്ട്രീയത്തിലും സാംസ്‌കാരിക മണ്ഡലത്തിലും സജീവമായി ഇടപെട്ട വ്യക്തിത്വമായിരുന്നു പി.എസ് ബിനീഷെന്ന് ഡി.വൈ.എഫ്.ഐ കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം ബി.പി.ബബീഷ്. അരിക്കുളത്ത് ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റി സംഘടിപ്പിച്ച പി.എസ് ബിനീഷ് അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വാകമോളി പ്രദേശത്ത് ഡി.വൈ.എഫ്.ഐയ്ക്ക് വേരുറപ്പിക്കാന്‍ ഏറെ യത്‌നിച്ചയാളാണ് അദ്ദേഹം. ഏറെ ശ്രദ്ധിക്കപ്പെടേണ്ട കവി