Tag: #DYFI

Total 98 Posts

നൊന്തു പ്രസവിച്ചില്ല, എടുത്ത് വളർത്തിയുമില്ല, തീർത്തും അപരിചിത… ക്യാൻസർ സെന്ററിൽ ചികിത്സയ്ക്കെത്തിയ വയോധികയ്ക്ക് കാരുണ്യത്തിന്റെ കരങ്ങൾ നീട്ടി താമരശ്ശേരി സ്വദേശിനിയായ സി.പി.എം പ്രവര്‍ത്തക നസിയ സമീര്‍

മുക്കം: ‘ചൂലൂരിലെ എം.വി.ആര്‍ ക്യാന്‍സര്‍ സെന്ററിലുള്ള കോട്ടയം സ്വദേശിനിയായ രോഗിക്ക് കൂട്ടിരിക്കാന്‍ ഒരാളെ കിട്ടുമോ?’ താമരശ്ശേരി സ്വദേശിനിയും സി.പി.എം പാലോറകുന്ന് ബ്രാഞ്ച് അംഗവും അധ്യാപികയുമായ നസിയാ സമീറിനെ കഴിഞ്ഞ ഞായറാഴ്ച ഫോണില്‍ വിളിച്ച സുഹൃത്ത് ചോദിച്ചത് ഇതായിരുന്നു. ഹോം നേഴ്‌സുമാര്‍ ഉള്‍പ്പെടെ പല പരിചയക്കാരെയും നസിയ ബന്ധപ്പെട്ടെങ്കിലും ആരും സന്നിഹിതരായിരുന്നില്ല. ഇതോടെയാണ് നസിയ ആ തീരുമാനമെടുത്തത്.

‘ഒരാളുടെ ജീവൻ രക്ഷിക്കാൻ നമുക്ക് അവരുമായി ആത്മബന്ധം വേണമെന്നില്ല, മനസ്സുണ്ടായാൽ മതി’; പയ്യോളി സ്വദേശിനിക്ക് വൃക്ക പകുത്തു നൽകി വയനാട്ടുകാരനായ ഡി.വെെ.എഫ്.ഐ പ്രവർത്തകൻ മണികണ്ഠൻ

പയ്യോളി: ശരീരത്തിൽ ചെറിയൊരു പോറൽ പറ്റിയാൽ പോലും ആധിയാണ് എല്ലാവർക്കും, അപ്പോൾ അപരിചിതരായവർക്ക് അവയവധാനം ചെയ്യുന്നത് ചിന്തിക്കണോ. എന്നാൽ മനുഷ്യസ്നേഹത്തിന്റെ ഉദാത്ത മാതൃത തീർക്കുകയാണ് വയനാട്ടുകാരനായ മണികണ്ഠൻ. പയ്യോളി സ്വദേശിനിയായ യുവതിക്ക് സ്വന്തം വൃക്ക പകുത്തു നൽകിയാണ് അദ്ദേഹം സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും പുതിയ മാനങ്ങൾ തീർത്തത്. ഇരുവൃക്കകളും തകരാറിലായതോടെ യുവതിയുടെ ഭർത്താവ് ഉപേക്ഷിച്ചുപോയി. ജീവിതത്തിലേക്ക് തിരിച്ച്

മുചുകുന്നിൽ ബി.ജെ.പി നേതാവിന്റെ ബൈക്ക് കത്തിച്ച സംഭവം; പ്രതിചേർത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആറു വർഷത്തിന് ശേഷം വെറുതെവിട്ട് കോടതി

കൊയിലാണ്ടി: മുചുകുന്നിലെ ബി.ജെ.പി നേതാവിന്റെ ബെെക്ക് കത്തിച്ച കേസിൽ മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരെ വെറുതെവിട്ട് കോഴിക്കോട് ജില്ലാ കോടതി. നെല്ലിമഠത്തിൽ ബാലകൃഷ്ണന്റെ ബെെക്ക് കത്തിച്ച കേസിലാണ് മുചുകുന്ന് സ്വദേശികളായ വിഷ്ണു, അഭി, ബജിൻ എന്നിവരെ കോടതി വെറുതെ വിട്ടത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന ബാലകൃഷ്ണന്റെ ബെെക്കിന് അർദ്ധരാത്രിയിൽ ആരോ

‘രാഷ്ട്ര പിതാവിനെകൊന്നവര്‍ രാഷ്ട്രത്തെയും കൊല്ലുന്നു, പ്രതിരോധം തീര്‍ക്കുക’; രക്തസാക്ഷി ദിനത്തിൽ ആഹ്വാനവുമായി കൊയിലാണ്ടിയിലെ ഡി.വൈ.എഫ്.ഐ

കൊയിലാണ്ടി: രാഷ്ട്ര പിതാവിനെകൊന്നവര്‍ രാഷ്ട്രത്തെയും കൊല്ലുകയാണ്, പ്രതിരോധം തീര്‍ക്കുക എന്ന ആഹ്വാനവുമായി ഡി.വൈ.എഫ്.ഐ കൊയിലാണ്ടി ബ്ലോക്ക് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ഗാന്ധിജിയുടെ രക്തസാക്ഷി ദിനത്തോടനുബന്ധിച്ച് നടത്തിയ പരിപാടിയുടെ ഭാഗമായി നടത്തിയ റാലിയിലും പൊതുയോഗത്തിലും നിരവധിപ്പേരാണ് പങ്കെടുത്തത്. ഡി.വൈ.എഫ്.ഐ മുന്‍ ജില്ലാ പ്രസിഡന്റ് ഇ അശ്വനീദേവ് യോഗം ഉദ്ഘാടനം ചെയ്തു. സജില്‍ ബാലുശ്ശേരി മുഖ്യപ്രഭാഷണം

ലഹരിക്കെതിരെ കടലോളം കലിതുള്ളി കൊയിലാണ്ടിയും; തിരുവാതിര, ഒപ്പന, മാർഗം കളി, കളരിപ്പയറ്റ്… ലഹരിയ്ക്കെതിരെ കല കൊണ്ട് പ്രതിരോധം തീർത്ത് ഡി.വൈ.എഫ്.ഐ യുടെ ‘ഉയിർപ്പ്’

കൊയിലാണ്ടി: ലഹരിയ്‌ക്കെതിരെ കലകൊണ്ട് പ്രതിരോധം എന്ന ലക്ഷ്യത്തോടെ ഡി.വൈ.എഫ്.ഐ നടത്തുന്ന ഉയിര്‍പ്പ് പരിപാടിയ്ക്ക് കൊയിലാണ്ടിയില്‍ വന്‍ജനകീയ പിന്തുണ. ഡിസംബര്‍ 30ന് രാത്രി കൊയിലാണ്ടി ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി വന്‍ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. തിരുവാതിര, മാര്‍ഗം കളി, ഒപ്പന, സംഘനൃത്തം, കളരിപ്പയറ്റ് പ്രദര്‍ശനം എന്നിവയും പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചിരുന്നു. തുടര്‍ന്ന് നടന്ന ഗസല്‍നൈറ്റ് അക്ഷാരാര്‍ത്ഥത്തില്‍

‘എല്ലാവരും കൃഷിക്കാരാവുക, എല്ലായിടവും കൃഷിസ്ഥലമാക്കുക’; ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലയിലെ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പച്ചക്കറി കൃഷി

അരിക്കുളം: ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലയിലെ കണ്ണമ്പത്ത് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ‘ഞങ്ങളും കൃഷിയിലേക്ക്’ പദ്ധതിയുടെ ഭാഗമായി പച്ചക്കറി കൃഷി നടത്തുന്നു. പറമ്പത്ത് പൂവറേമ്മലാണ് കൃഷി ചെയ്യുന്നത്. വിത്തിടൽ ഉദ്ഘാടനം ഡി.വൈ.എഫ്.ഐ അരിക്കുളം മേഖലാ സെക്രട്ടറി നിതിൻലാലും പ്രസിഡന്റ് ഫിറോസും ചേർന്ന് നിർവഹിച്ചു. കൃഷി നമ്മുടെ സംസ്കാരത്തിന് അപ്പുറം ജീവിതോപാധിയാണെന്ന തിരിച്ചറിവാണ് ‘ഞങ്ങളും കൃഷിയിലേക്ക്’ എന്ന പദ്ധതി

വനിതാ ജീവനക്കാരിയോട് ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുന്നുവെന്ന് ആരോപണം; പയ്യോളിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഡി.വൈ.എഫ്.ഐ മാർച്ച്

പയ്യോളി: കെയർ ആന്റ് ക്യൂർ ആശുപത്രി മാനേജ്മെന്റിന്റെ സ്ത്രീവിരുദ്ധ നിലപാടിനെതിരെ ഡി.വൈ.എഫ്.ഐ മാർച്ച് നടത്തി. ഡി.വൈ.എഫ്.ഐ പയ്യോളി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച് സംഘടിപ്പിച്ചത്. ആശുപത്രിയിലെ വനിതാ പി.ആര്‍.ഒയ്ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ മാനേജരെ സംരക്ഷിക്കുകയും പരാതിക്കാരിക്കെതിരെ പ്രതികാര നടപടി കൈക്കൊള്ളുകയും ചെയ്യുന്ന മാനേജ്മെന്റ് നടപടിയില്‍ പ്രതിഷേധിച്ചാണ് മാർച്ച് നടത്തിയത്. മാര്‍ച്ച് ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറി പി.സി.ഷൈജു

വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം ഡി.വൈ.എഫ്.ഐ; ആയിരം ദിനം പൂര്‍ത്തിയാക്കി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെ ഭക്ഷണവിതരണം

കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഡി.വൈ.എഫ്.ഐയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭക്ഷണ വിതരണ പരിപാടി ‘വയറെരിയുന്നവരുടെ മിഴി നിറയാതിരിക്കാന്‍ ഹൃദയപൂര്‍വ്വം’ ആയിരം ദിനം പൂര്‍ത്തിയാക്കി. ആയിരാമത് ദിവസത്തെ ഭക്ഷണ വിതരണം ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ് ഭക്ഷണം നല്‍കിക്കൊണ്ട് ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസിഡന്റ് എല്‍.ജി.ലിജീഷ്, കോഴിക്കോട് ജില്ലാ സെക്രട്ടേറിയറ്റ് അംഗം ബി.പി.ബബീഷ് എന്നിവരും സന്നിഹിതരായി.

ക്വാർട്ടറും സെമിയും ഫൈനലും വലിയ സ്ക്രീനിൽ കാണാം; ഡി.വൈ.എഫ്.ഐ പുതിയോട്ടുംതാഴ യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് മത്സരങ്ങൾ കാണുന്നതിനായി ബിഗ് സ്ക്രീൻ സ്ഥാപിച്ചു

കൊയിലാണ്ടി: ഡി.വൈ.എഫ്.ഐ പുതിയോട്ടും താഴ യൂണിറ്റ് കമ്മറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് ഫുട്ബോൾ കാണുന്നതിന് വേണ്ടി ബിഗ് സ്ക്രീൻ സ്ഥാപിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് എൽ.ജി.ലിജീഷ് ബിഗ് സ്ക്രീൻ ഉദ്ഘാടനം ചെയ്തു. ഡി.വൈ.എഫ്.ഐ ആനക്കുളം മേഖലാ സെക്രട്ടറി ജിജു, വാർഡ് കൗൺസിലറും നഗരസഭാ ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയർപേഴ്സണുമായ സി.പ്രജില, കലേക്കാട്ട് ബാബു മാസ്റ്റർ, ഒ.എം.പ്രകാശൻ എന്നിവർ ആശംസകളർപ്പിച്ചു.

ധീര രക്തസാക്ഷിത്വത്തിന് ഇരുപത്തെട്ടാണ്ട്, കൂത്തുപറമ്പ്‌ രക്തസാക്ഷി സ്‌മരണയിൽ നാട്‌; കൊയിലാണ്ടിയിൽ യുവജന റാലിയും പൊതുസമ്മേളനവും

കൊയിലാണ്ടി: ഇരുപത്തിയെട്ടാമത്‌  കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. അണേലയിൽ നിന്ന് ആരംഭിച്ച യുവജന റാലി കാവും വട്ടത്ത് സമാപിച്ചു. സമാപന പൊതുയോഗം സംസ്ഥാന കമ്മറ്റി അംഗം കെ.അരുൺ ഉദ്ഘാടനം ചെയ്യ്തു. അഖിൽ പി അരവിന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.കെ സതീഷ് ബാബു