ധീര രക്തസാക്ഷിത്വത്തിന് ഇരുപത്തെട്ടാണ്ട്, കൂത്തുപറമ്പ്‌ രക്തസാക്ഷി സ്‌മരണയിൽ നാട്‌; കൊയിലാണ്ടിയിൽ യുവജന റാലിയും പൊതുസമ്മേളനവും


കൊയിലാണ്ടി: ഇരുപത്തിയെട്ടാമത്‌  കൂത്തുപറമ്പ് രക്തസാക്ഷി ദിനാചരണത്തിൻ്റെ ഭാഗമായി ഡിവൈഎഫ്ഐ കൊയിലാണ്ടി ബ്ളോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവജന റാലിയും പൊതുസമ്മേളനവും സംഘടിപ്പിച്ചു. അണേലയിൽ നിന്ന് ആരംഭിച്ച യുവജന റാലി കാവും വട്ടത്ത് സമാപിച്ചു. സമാപന പൊതുയോഗം സംസ്ഥാന കമ്മറ്റി അംഗം കെ.അരുൺ ഉദ്ഘാടനം ചെയ്യ്തു.

അഖിൽ പി അരവിന്ദ് സ്വാഗതം പറഞ്ഞ ചടങ്ങിൽ കെ.കെ സതീഷ് ബാബു അദ്ധ്യക്ഷത വഹിച്ചു. ജിനേഷ് മലപ്പുറം, ബി.പി ബബീഷ് , എൻ ബിജീഷ്, പി.വി അനുഷ, എന്നിവർ സംസാരിച്ചു. കൂത്തുപറമ്പ് വെടി വെയ്പ്പിന്റെ ഭാഗമായി നടന്ന പ്രക്ഷോഭത്തിൽ പങ്കെടുത്ത് ജയിൽ വാസം അനുഭവിച്ചവരെ ചടങ്ങിൽ ആദരിച്ചു.

Summary: 28 years of Koothuparamba martyrdom: Youth rally and public meeting at Koyilandy