Tag: Duleep Trophy
ദുലീപ് ട്രോഫി ഫൈനലില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ കൊയിലാണ്ടിക്കാരന് രോഹന്; പുറത്തായത് 93 റണ്‍സെടുത്ത് നില്‍ക്കെ, നാലാം ദിവസത്തെ കളി അവസാനിച്ചു
കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണ്ണമെന്റിന്റെ ഫൈനല്‍ മത്സരത്തില്‍ സെഞ്ച്വറി തികയ്ക്കാനാകാതെ സൗത്ത് സോണ്‍ താരവും കൊയിലാണ്ടി സ്വദേശിയുമായ രോഹന് എസ് കുന്നുമ്മല്‍. സൗത്ത് സോണിന്റെ രണ്ടാം ഇന്നിങ്സിന് മികച്ച തുടക്കം നല്കിയ രോഹന് 93 റണ്‍സിലെത്തി നില്‍ക്കെയാണ് പുറത്തായത്. നാലാം ദിവസത്തെ കളി അവസാനിച്ചപ്പോള്‍ സൗത്ത് സോണ്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 154 റണ്‍സാണ്
‘സെമിയിലെ വലിയ വിജയവുമായാണ് വരുന്നത്, അതുകൊണ്ട് തന്നെ എല്ലാവരും നല്ല ആത്മവിശ്വാസത്തോടെയാണ് ഫൈനലിനിറങ്ങുന്നത്, ജയിക്കുമെന്ന് തന്നെയാണ് വിശ്വാസം’; ദുലീപ് ട്രോഫി ക്രിക്കറ്റ് ഫൈനലിന് തൊട്ടുമുമ്പായി സൗത്ത് സോൺ താരവും കൊയിലാണ്ടിക്കാരനുമായ രോഹൻ എസ്. കുന്നുമ്മൽ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട്
സ്വന്തം ലേഖകൻ കൊയിലാണ്ടി: രോഹൻ എസ്. കുന്നുമ്മൽ, കൊയിലാണ്ടിയുടെ സ്വന്തം ക്രിക്കറ്റ് താരം. കിടിലൻ ബാറ്ററായ രോഹനെ വായനക്കാർക്ക് പ്രത്യേകിച്ച് പരിചയപ്പെടുത്തേണ്ടതില്ല. ബാറ്റിങ് മികവിനാൽ ക്രിക്കറ്റിൽ തന്റെതായ ഇടം ഉറപ്പിച്ചു കഴിഞ്ഞ രോഹൻ ഇപ്പോൾ ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂർണ്ണമെന്റിൽ സൗത്ത് സോൺ ടീമിന് വേണ്ടി കളിക്കുന്നത്. സൗത്ത് സോൺ ഫൈനൽ വരെ എത്തിയതിൽ കൊയിലാണ്ടിക്കാരൻ രോഹന്
ടെസ്റ്റ് മത്സരത്തിൽ ഏകദിന ശൈലിയിൽ അടിച്ചു പറപ്പിച്ചു, രഞ്ജി ട്രോഫിയിലെ പോലെ ദുലീപ് ട്രോഫിയിലും റൺമഴ പെയ്തു; ഇന്ത്യൻ ക്രിക്കറ്റിൽ പുതുചരിത്രം എഴുതാനൊരുങ്ങുന്ന കൊയിലാണ്ടിക്കാരുടെ ഹീറോ രോഹൻ കുന്നുമ്മൽ ദുലീപ് ട്രോഫിയിലും താരമായപ്പോൾ
വേദ കാത്റിൻ ജോർജ് കൊയിലാണ്ടി: അടികൾ പലവിധമാണ്. പറത്തിയുള്ള അടി, സിക്സറടി, നാലു റൺസിനായുള്ള അടി, വിജയത്തിനായുള്ള അടി, പിന്നെ തോൽപ്പിക്കണമെന്ന വാശിയോടെ എതിരെ വരുന്ന പന്തിനെ പറപ്പിക്കുന്ന അടി. ദുലീപ് ട്രോഫി ടൂർണമെന്റിൽ രാജ്യം സാക്ഷ്യം വഹിച്ചത് കൊയിലാണ്ടിക്കാരൻ രോഹൻ കുന്നുമ്മലിന്റെ മികച്ച ബാറ്റിംഗ് പ്രകടനത്തിനായിരുന്നു. ദക്ഷിണ മേഖലയെ പ്രതിനിധികരിക്കുന്ന രോഹൻ മികച്ച പ്രകടനം
കൊയിലാണ്ടിക്കാരന്റെ ബാറ്റിങ് കരുത്തില്‍ വിറങ്ങലിച്ച് നോര്‍ത്ത് സോണ്‍; ദുലീപ് ട്രോഫി സെമി ഫൈനലില്‍ രോഹന് എസ്. കുന്നുമ്മലിന് സെഞ്ച്വറി
കൊയിലാണ്ടി: ദുലീപ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കൊയിലാണ്ടി സ്വദേശി രോഹന് എസ് കുന്നുമ്മലിന് സെഞ്ച്വറി. സൗത്ത് സോണ്‍ ടീമിന് വേണ്ടി ബാറ്റേന്തിയ രോഹന് ഒന്നാം ദിവസത്തെ മത്സരം ചായയ്ക്ക് പിരിയുമ്പോള്‍ 212 പന്തുകളില്‍ നിന്നായി 136 റണ്‍സാണ് അടിച്ചെടുത്തത്. നോര്‍ത്ത് സോണ്‍ ടീമിനെയാണ് ദുലീപ് ട്രോഫിയുടെ രണ്ടാം സെമിയില്‍ സൗത്ത് സോണ്‍ നേരിടുന്നത്. ടോസ് നേടിയ