Tag: drowned in water
മലപ്പുറത്ത് കടലുണ്ടപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ യുവാവ് മുങ്ങിമരിച്ചു
മലപ്പുറം: കടലുണ്ടിപ്പുഴയില്‍ കുളിക്കാനിറങ്ങിയ യുവാവിന് ദാരുണാന്ത്യം. മലപ്പുറം ജില്ലയിലെ ആനക്കയം ചേപ്പൂരില്‍ ഇന്ന് ഉച്ചയോടെയാണ് സംഭവം. പാണ്ടിക്കാട് സ്വദേശിയായ അര്‍ഷക് ആണ് മരിച്ചത്. മഞ്ചേരിയിലെ ഉമ്മയുടെ വീട്ടില്‍ ബന്ധുവിന്റെ മരണാനന്തര ചടങ്ങുകള്‍ കഴിഞ്ഞ് കുളിക്കാനായി പുഴയില്‍ ഇറങ്ങിയപ്പോഴാണ് അപകടമുണ്ടായത്. നാട്ടുകാരും ഫയര്‍ഫോഴ്സും ചേര്‍ന്നാണ് പുഴയില്‍ തിരച്ചില്‍ നടത്തിയത്. കടലുണ്ടിപ്പുഴ കോലം കടവില്‍ നിന്നു 150 മീറ്റര്‍
മണ്ണാര്‍ക്കാട് സഹോദരിമാരായ മൂന്ന് പേര് കുളത്തില്‍ മുങ്ങി മരിച്ചു; അപകടം ഉപ്പയുടെ കണ്മുന്നില്
പാലക്കാട്: സഹോദരിമാരായ മൂന്ന് പേര് കുളത്തില്‍ മുങ്ങി മരിച്ചു. പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് ഭീമനാട് കോട്ടോപ്പാടത്താണ് സംഭവം. ഭീമനാട് പെരുങ്കുളത്തില്‍ കുളിക്കാനിറങ്ങിയ നാഷിദ (26), റംഷീന (23), റിന്‍ഷി (18) എന്നിവരാണ് മരിച്ചത്. ഉപ്പയുടെ കണ്മുന്നിലാണ് പെണ്‍കുട്ടികള്‍ കുളത്തില്‍ മുങ്ങിത്താഴ്ന്നത്. ഉച്ചയ്ക്ക് ഒന്നരയോടെയാണ് അപകടമുണ്ടായത്. ഒരാള്‍ വെള്ളത്തില്‍ വീണത് കണ്ട് രക്ഷിക്കാനിറങ്ങിയതായിരുന്നു ബാക്കി രണ്ട് പേരും.
കയത്തിലേക്ക് പാറക്കെട്ടിന് മുകളില്‍ നിന്ന് ചാടിയപ്പോള്‍ മുങ്ങിപ്പോയി; പതങ്കയത്ത് പതിനെട്ടുകാരന് മുങ്ങിമരിച്ചത് അവധി ആഘോഷങ്ങള്‍ക്കിടെ
മുക്കം: കോടഞ്ചേരി നാരങ്ങാതോട് പതങ്കയത്ത് വെള്ളക്കെട്ടില്‍ മുങ്ങി വിദ്യാര്‍ഥി മരിച്ചത് സുഹൃത്തുക്കള്‍ക്കൊപ്പം അവധി ആഘോഷിക്കാനെത്തിയപ്പോള്‍. തലയാട് കാവുംപുറത്ത് ശശികുമാറിന്റെ മകന് അജല്‍ (18) ആണ് മരിച്ചത്. ശിവപുരം ഗവ.ഹയര്‍സെക്കണ്ടറി സ്കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് അജല്‍. പാറക്കെട്ടിന് മുകളില്‍ നിന്നും കയത്തിലേക്ക് ചാടിയ അജല്‍ മുങ്ങിപ്പോകുകയായിരുന്നു. ഒപ്പമുണ്ടായിരുന്നവര്‍ക്ക് നീന്തല്‍ വശമില്ലാത്തതിനാല്‍ രക്ഷപ്പെടുത്താനായില്ല. നാട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്
കൂടെ കളിച്ച കൂട്ടുകാരനെ നഷ്ടപ്പെട്ടതിന്റെ വേദന മാറാതെ സുഹൃത്തുക്കള്‍; നാടിനാകെ നൊമ്പരമായി കൂത്താളിയില്‍ പുഴയില്‍ മുങ്ങിമരിച്ച നവനീതിന് യാത്രാമൊഴിയേകാനെത്തിയത് നിരവധിപേര്‍
കൂത്താളി: അവസാന നിമിഷം വരെ തങ്ങളോടൊപ്പം കളിച്ചുരസിച്ച കൂട്ടുകാരനെ ഒരു നിമിഷം കൊണ്ട് നഷ്ടപ്പെട്ടതിന്റെ വേദന താങ്ങാനാവാതെ നവനീതിന്റെ സുഹൃത്തുക്കള്‍. ഇന്നലെ കൂത്താളിയില്‍ പുഴയില്‍ മുങ്ങി മരിച്ച കേളന് മുക്ക് പാറച്ചാലില്‍ നവനീതി(16)ന്റെ സംസ്കാര ചടങ്ങുകള്‍ പൂര്‍ത്തിയായി. ഇന്ന് ഉച്ചയ്ക്ക് 2.30 ഓടെയാണ് മൃതദേഹം വീട്ടുവളപ്പില്‍ സംസ്കരിച്ചത്. ചടങ്ങില്‍ സുഹൃത്തുക്കളും അധ്യാപകരും ബന്ധുക്കളും നാട്ടുകാരും ഉള്‍പ്പെടെ
കോതമംഗലം മഹാവിഷ്ണു ക്ഷേത്രത്തിലെ കുളത്തിൽ പതിനേഴുകാരൻ മുങ്ങിമരിച്ചു
കൊയിലാണ്ടി: കോതമംഗലം മഹാവിഷ്ണു ക്ഷേത്ര കുളത്തിൽ വിദ്യാർത്ഥി മുങ്ങിമരിച്ചു. നമ്പ്രത്തുകര പുളക്കികുനി മുഹമ്മദ് ഷാമിലാണ് മുങ്ങിമരിച്ചത്. 17 വയസാണ്. ഇന്ന് രാവിലെ ഒമ്പത് മണിയോടെയാണ് അപകടം സംഭവിച്ചത്. കൂട്ടുകാർക്കൊപ്പം കുളത്തിൽ കുളിക്കാനെത്തിയതായിരുന്നു ഷാമിൽ. ഇതിനിടയിലാണ് അപകടം സംഭവിച്ചത്. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് കൊയിലാണ്ടി ഫയർഫോഴ്സ് എത്തിയാണ് വിദ്യാർത്ഥിയെ കുളത്തിൽ നിന്ന് പുറത്തെടുത്തത്. ഉടനെ കൊയിലാണ്ടി താലൂക്ക്
വടകര ചോളം വയല്‍ ഗണപതി ക്ഷേത്രത്തിനരികിലെ നാമക്കുളത്തില് വയോധികന് മരിച്ച നിലയില്‍
വടകര: ചോളം വയല്‍ ഗണപതി ക്ഷേത്രത്തിനോട് ചേര്‍ന്ന നാമ കുളത്തില്‍ വീണ് വയോധികന് മരിച്ച നിലയില്‍. ഇന്ന് രാവിലെയാണ് കുളത്തില്‍ മൃതദേഹം കണ്ടത്. വടകര പാര്‍ക്കോ ആശുപത്രിയ്ക്ക് സമീപത്തുള്ള മേച്ചേരി നാരായണനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഴുപത്തിയഞ്ച് വയസായിരുന്നു. വടകര അഗ്നിരക്ഷ സ്കൂബ ടീം സ്ഥലത്തെത്തിയാണ് മൃതദേഹം പുറത്തെടുത്തത്. സംഭവസ്ഥലത്തുനിന്നും ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സ്റ്റേഷന് ഓഫീസര്‍
പൂനൂരിൽ യുവാവ് അപസ്മാരം ബാധിച്ച് പുഴയിൽ വീണ് മുങ്ങി മരിച്ചു
താമരശ്ശേരി: പൂനൂരില്‍ യുവാവ് പുഴയില്‍ വീണ് മരിച്ചു. മഠത്തുംപൊയില്‍ അത്തായക്കുന്നുമ്മല്‍ സുബൈര്‍ ആണ് മരിച്ചത്. നാൽപ്പത്തിയഞ്ച് വയസായിരുന്നു. തിങ്കളാഴ്ച വൈകിട്ട് ഏഴ് മണിയോടെയായിരുന്നു സംഭവം. അപസ്മാര രോഗിയായ സുബൈര്‍ അപസ്മാരം ബാധിച്ച് പുഴയില്‍ വീഴുകയായിരുന്നു. ശബ്ദം കേട്ട് നാട്ടുകാര്‍ ഓടിയെത്തി കരയിലെത്തിച്ച് ഉടൻ പൂനൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍
മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പന്ത്രണ്ടുകാരന് മുങ്ങി മരിച്ചു
കൊയിലാണ്ടി: മേലൂര്‍ കൊണ്ടംവള്ളി ക്ഷേത്രക്കുളത്തില്‍ കുളിക്കുന്നതിനിടെ പന്ത്രണ്ടുകാരന് മുങ്ങി മരിച്ചു. എളാട്ടേരി നേരങ്ങോട്ട് വീട്ടില്‍ സുകേഷിന്റെ മകന് ആല്‍വിനാണ് മരിച്ചത്. ഏഴുമണിയോടെയായിരുന്നു സംഭവം. അച്ഛനൊപ്പം കുളിക്കുന്നതിനിടെ ആല്വിന് കുളത്തിലേക്ക് ചാടിയപ്പോഴാണ് അപകടമുണ്ടായത്. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. [bot1]
പെരുന്നാള്‍ ആഘോഷിക്കാനായി കുന്ദമംഗലത്തെ ബന്ധുവീട്ടിൽ എത്തി; പുഴയില്‍ മുങ്ങി പതിനാലു വയസ്സുകാരന് ദാരുണാന്ത്യം
കുന്ദമംഗലം: കുന്ദമംഗലം പൂനൂർ പുഴയിൽ മുങ്ങി പതിനാലു വയസ്സുകാരന് ദാരുണാന്ത്യം. മാനിപുരം ആറങ്ങോട് ആയപ്പൊയില്‍ സുബൈറിന്റെ മകന് സിനാന് ആണ് മരിച്ചത്. പതിനാല് വയസ്സായിരുന്നു. പെരുനാൾ ആഘോഷിക്കാനായി ബന്ധുവീട്ടിൽ എത്തിയതായിരുന്നു സിനാൻ. കുന്ദമംഗലം താളികുണ്ട് ഭാഗത്ത് ഇന്നലെ വൈകിട്ടാണ് അപകടം നടന്നത് . മറ്റുകുട്ടികള്‍ക്കൊപ്പം പുഴയില്‍ കുളിക്കാൻ ഇറങ്ങിയതായിരുന്നു സിനാൻ. എന്നാൽ മുങ്ങിപ്പോവുകയായിരുന്നു. കുട്ടികളുടെ ശബ്ദം