Tag: doctors strike
സംസ്ഥാനത്ത് ഇന്ന് പിജി ഡോക്ടര്‍മാര്‍ സമരത്തില്‍; അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്ക്കരിക്കും
തിരുവനന്തപുരം: സംസ്ഥാനത്തെ പിജി, മെഡിക്കല്‍, ഡെന്റല്‍ വിദ്യാര്‍ത്ഥികളും ഹൗസ് സര്ജന്മാരും ഇന്ന് പണിമുടക്കും. രാവിലെ എട്ട് മുതല്‍ നാളെ രാവിലെ എട്ട് മണി വരെ അത്യാഹിത വിഭാഗങ്ങള്‍ അടക്കം ബഹിഷ്ക്കരിക്കും. ജോയിന്റ് ആക്ഷന്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സമരം. പിജി വിദ്യാര്‍ത്ഥികളുടെ നിര്‍ബന്ധിത ബോണ്ടില്‍ അയവ് വരുത്തുക, സ്റ്റൈപ്പന്‍ഡ് വര്‍ധിപ്പിക്കുക, സീനിയര്‍ റസിഡന്‍സി സീറ്റുകള്‍ വര്‍ധിപ്പിക്കുക തുടങ്ങിയ
‘സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ല’; സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ സൂചനാ പണിമുടക്ക്, ഒ.പി പൂര്‍ണ്ണമായും മുടങ്ങും
കോഴിക്കോട്: സംസ്ഥാനത്ത് ഇന്ന് പി.ജി ഡോക്ടര്‍മാരുടെ 24 മണിക്കൂര്‍ സൂചനാ പണിമുടക്ക്. പണിമുടക്കിന്റെ ഭാഗമായി പി.ജി ഡോക്ടര്‍മാര്‍ ഇന്ന് ഒ.പി പൂര്‍ണ്ണമായി ബഹിഷ്കരിക്കും. എന്നാല്‍ അത്യാഹിതവിഭാഗം, ഐ.സി.യു, ലേബര്‍ റൂം എന്നിവിടങ്ങളെ സമരത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നല്കിയ ഉറപ്പുകള്‍ പാലിച്ചില്ല എന്ന് ആരോപിച്ചാണ് പണിമുടക്ക്. സ്റ്റൈപ്പന്റ് വര്‍ധന, ജോലി സുരക്ഷിതത്വം തുടങ്ങിയ വിഷയങ്ങളില്‍ സര്‍ക്കാര്‍
ആശുപത്രിയിലേക്കാണോ…? കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒപി സേവനങ്ങള്‍ ഉണ്ടായിരിക്കുന്നതല്ല
കൊയിലാണ്ടി: സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കുന്നതിനാല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ഒപി ഉണ്ടായിരിക്കുന്നതല്ല. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് സമരം. രാവിലെ ആറ് മുതല്‍ വൈകീട്ട് ആറ് ഐഎംഎയുടെ ആഹ്വാന പ്രകാരം ഡോക്ടര്‍മാര്‍ പണിമുടക്കുന്നത്. അടിയന്തര ശസ്ത്രക്രിയകള്‍, അത്യാഹിത വിഭാഗം, ഐസിയു എന്നിവയെ ബാധിക്കാത്ത വിധത്തിലുള്ള സമരമാണ് നടത്തുകയെന്ന്
നാളെയാണോ ഡോക്ടറെ കാണാനായി കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ പോകുന്നത്, മറ്റൊരു ദിവസത്തേക്ക് മാറ്റിക്കോളൂ; വെള്ളിയാഴ്ച സംസ്ഥാനവ്യാപകമായി ഡോക്ടർമാരുടെ പണിമുടക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ (17/03/23) വ്യാപകമായി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ പണിമുടക്കുന്നു. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ചാണ് പണിമുടക്ക്. രാവിലെ 6 മുതൽ വൈകീട്ട് 6 വരെയാണ് പണിമുടക്ക്. സംസ്ഥാനത്ത് വർദ്ധിച്ച് വരുന്ന ആശുപത്രികളും, ആരോഗ്യ പ്രവർത്തകർക്കും, ഡോക്ടർമാർക്ക് നേരെയുമുള്ള ആക്രമണങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യൻ മെഡിക്കൽ അസോസിയേഷന്റെ നേതൃത്വത്തിലാണ് സമരം നടത്തുന്നത്. അത്യാഹിതവിഭാഗം
കോഴിക്കോട്ടെ ഡോക്ടറെ ആക്രമിച്ചതില്‍ പ്രതിഷേധം; 17 ന് ഡോക്ടര്‍മാരുടെ സംസ്ഥാന വ്യാപക പണിമുടക്ക്
കോഴിക്കോട്: വെള്ളിയാഴ്ച ഡോക്ടര്‍മാര്‍ സംസ്ഥാന വ്യാപക പണിമുടക്ക് നടത്താന്‍ ഐഎംഎയുടെ ആഹ്വനം. കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടര്‍ ആക്രമിക്കപ്പെട്ടിട്ട് ഒരാഴ്ച കഴിഞ്ഞിട്ടും നടപടി എടുക്കാത്തതിലും ഡോക്ടര്‍മാര്‍ക്കെതിരെയുള്ള ആക്രമണങ്ങളിലും പ്രതിഷേധിച്ചാണ് സമരം നടത്തുന്നതെന്ന് ഐഎംഎ അറിയിച്ചു. രാവിലെ ആറ് മുതല്‍ വൈകിട്ട് ആറ് മണി വരെ ഡോക്ടര്‍മാര്‍ ചികിത്സയില്‍ നിന്ന് വിട്ടു നില്ക്കും. ഈ സമയത്ത് സ്വകാര്യ
ഡോക്ടര്‍മാര്‍ ഒ.പി ബഹിഷ്കരിച്ച് സമരത്തില്‍; കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് ജനറല്‍ ഡന്റല്‍ ഒ.പികള്‍ മാത്രം
കൊയിലാണ്ടി: താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്ന് സ്പെഷ്യാലിറ്റി ഒ.പി ബഹിഷ്കരിച്ച് സമരത്തില്‍. ജനറല്‍, ഡന്റല്‍ ഒ.പികള്‍ മാത്രമാണ് ഇന്ന് ഉണ്ടാവുക. കുതിരവട്ടം മാനസികാരോഗ്യ ആശുപത്രിയില്‍നിന്ന് റിമാന്‍ഡ് പ്രതി രക്ഷപ്പെട്ടശേഷം വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ആശുപത്രി സൂപ്രണ്ട് ഡോ. കെ.സി. രമേശനെ സസ്പെന്‍ഡ് ചെയ്തതില്‍ പ്രതിഷേധിച്ച് ജില്ലയിലെ സര്‍ക്കാര്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കെ.ജി.എം.ഒയുടെ ആഹ്വാനപ്രകാരം ഇന്ന് ഒ.പി