Tag: Diesel

Total 5 Posts

കേരള ബജറ്റ് 2023; സംസ്ഥാനത്ത് ഇന്ധന വില വര്‍ധിക്കും; പെട്രോളിനും ഡീസലിനും രണ്ട് രൂപ സെസ്

തിരുവനന്തപുരം: സംസ്ഥാന ബജറ്റ് പ്രഖ്യാപനത്തോടെ കേരളത്തില്‍ പെട്രോള്‍- ഡീസല്‍ വില രണ്ട് രൂപ കൂടും. പെട്രോള്‍ ഡീസല്‍ എന്നിവക്ക് രണ്ട് രൂപ സാമൂഹ്യ സുരക്ഷ സെസ് വര്‍ധിപ്പിച്ചതോടെയാണ് സംസ്ഥാനത്ത് ഇന്ധനവില വര്‍ധനയ്ക്ക് കളമൊരുങ്ങിയത്. ഇതിലൂടെ അധികമായി 750 കോടി രൂപ സാമൂഹ്യ സുരക്ഷാ സീഡ് ഫണ്ടിലേക്ക് പ്രതീക്ഷിക്കുന്നുവെന്നാണ് ധനമന്ത്രി പറഞ്ഞത്. മോട്ടോര്‍ വാഹന സെസ് കൂട്ടി.

പെട്രോള്‍-ഡീസല്‍ വില കുറച്ചത് യഥാര്‍ത്ഥ ആശ്വാസമോ, കേന്ദ്രസര്‍ക്കാർ ജനങ്ങളുടെ കണ്ണില്‍ പൊടിയിടുന്നതോ? അസഹനീയമായ വിലക്കയറ്റത്തിന്റെ പശ്ചാത്തലത്തില്‍ ഒരു അവലോകനം

കൊയിലാണ്ടി: ‘പെട്രോള്‍-ഡീസല്‍ വില കുറച്ച് കേന്ദ്രസര്‍ക്കാര്‍. പെട്രോളിന് എട്ട് രൂപയും ഡീസലിന് ആറ് രൂപയും കുറച്ചു.’ ഏതാനും ദിവസങ്ങള്‍ക്ക് മുമ്പ് നമ്മള്‍ വാര്‍ത്താ ചാനലുകളില്‍ കണ്ട ബ്രേക്കിങ് ന്യൂസായിരുന്നു ഇത്. കഴിഞ്ഞ ദീപാവലിക്ക് ശേഷം ഇന്ധനവില കുറച്ച കേന്ദ്രസര്‍ക്കാര്‍ നടപടി വലിയ ആശ്വാസമെന്നോണമാണ് ആഘോഷിക്കപ്പെട്ടത്. വില കുറച്ചതോടെ അതുവരെ ലിറ്ററിന് 115.5 രൂപയുണ്ടായിരുന്ന പെട്രോളിന് 106

ആളിക്കത്തി ഇന്ധനവില; പെട്രോള്‍ ഡീസല്‍ വിലയില്‍ വീണ്ടും വര്‍ധന; കോഴിക്കോട് പെട്രോള്‍ വില 110 കടന്നു

കോഴിക്കോട്: വാഹന യാത്രക്കാര്‍ക്ക് ഇരുട്ടടിയായി ഇന്ധന വില കുതിക്കുന്നു. പെട്രോളിനും ഡീസലിനും ഇന്നും വില കൂടി. ഒരു ലീറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിച്ചു. ഒരാഴ്ച കൊണ്ട് ഒരു ലീറ്റര്‍ പെട്രോളിന് 6 രൂപ 10 പൈസയും ഡീസലിന് 5 രൂപ 86 പൈസയും വര്‍ധിച്ചു. ഒരിടവേളയ്ക്കുശേഷം കഴിഞ്ഞ ചൊവ്വാഴ്ച മുതലാണ്

എണ്ണയടിച്ചാല്‍ കീശകീറും; ആറ് ദിവസത്തിനിടെ അഞ്ചാം വര്‍ദ്ധന, ഇന്ധനവില വര്‍ദ്ധനവ് തുടരുന്നു

  കോഴിക്കോട്: ഇന്ത്യന്‍ ജനതയുടെ പോക്കറ്റ് കാലിയാക്കുന്ന നിലയിലേക്ക് ഇന്ധനവില വര്‍ദ്ധിക്കുന്നു. രാജ്യത്ത് അര്‍ധ രാത്രിയോടെ ഇന്ധന വില വീണ്ടും ഉയര്‍ന്നു. ഇന്ന് ഒരു ലിറ്റര്‍ ഡീസലിന് 58 പൈസയാണ് ഉയര്‍ത്തിയതെന്ന് എണ്ണക്കമ്പനികള്‍ വ്യക്തമാക്കി. പെട്രോള്‍ ലിറ്ററിന് 55 പൈസയുടെ വര്‍ദ്ധനവ് വരുത്തിയിട്ടുണ്ട്. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം തുടങ്ങിയ വില വര്‍ദ്ധനവ് തുടര്‍ച്ചയായ ആറ് ദിവസത്തില്‍

പെട്രോള്‍, ഡീസല്‍ വിലയില്‍ വന്‍ വര്‍ദ്ധനവിന് സാധ്യത; ലിറ്ററിന് 25 രൂപ വരെ ഉയര്‍ന്നേക്കും

കോഴിക്കോട്: അഞ്ചു മാസത്തെ ഇടവേളയ്ക്കു ശേഷം രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിക്കാന്‍ സാധ്യത. ഉത്തര്‍പ്രദേശ് അടക്കമുള്ള അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിനാല്‍ ഇന്ധനവില ഉയരും എന്നാണ് വിലയിരുത്തല്‍. അന്താരാഷ്ട്ര തലത്തില്‍ ക്രൂഡോയില്‍ വില കുത്തനെ ഉയര്‍ന്ന് ബാലരിന് 130 ല്‍ എത്തി നില്‍ക്കുകയാണ്. രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വിലയിലുണ്ടായ വന്‍ വര്‍ധനവിന്