Tag: Dharna
മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണം; പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ ബഹുജന ധർണ സംഘടിപ്പിക്കുമെന്ന് എൽഡിഎഫ്
മേപ്പയ്യൂർ: മേപ്പയ്യൂർ-നെല്ല്യാടി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് ശക്തമായ പ്രക്ഷോഭം ഉയർത്തിക്കൊണ്ടുവരാൻ എൽഡിഎഫ് മേപ്പയൂർ പഞ്ചായത്ത് കമ്മിറ്റി തീരുമാനിച്ചു. ആദ്യഘട്ടം എന്ന നിലയിൽ ജൂൺ 22ന് കൊയിലാണ്ടി പിഡബ്ല്യുഡി ഓഫീസിനു മുന്നിൽ എൽഡിഎഫ് ജനപ്രതിനിധികളുടെ നേതൃത്വത്തിൽ ബഹുജന ധർണ സംഘടിപ്പിക്കും. യോഗത്തിൽ പി ബാലൻ അധ്യക്ഷത വഹിച്ചു. ഭാസ്കരൻ കൊഴുക്കല്ലൂർ, പി പി രാധാകൃഷ്ണൻ, കെ
‘ആനുകൂല്യങ്ങൾ കൃത്യമായി വിതരണം ചെയ്യുക, പെൻഷൻ മാസംതോറും നൽകുക’; കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയന്റെ മാർച്ചും ധർണ്ണയും
കൊയിലാണ്ടി: കോഴിക്കോട് ജില്ലാ നിർമ്മാണ തൊഴിലാളി യൂണിയൻ കൊയിലാണ്ടി താലൂക്ക് ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി. യൂണിയന്റെ കൊയിലാണ്ടി ഏരിയാ കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു മാർച്ച്. നിർമ്മാണത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങൾ യഥാസമയം വിതരണം ചെയ്യുക, ക്ഷേമനിധി പെൻഷൻ മാസം തോറും നൽകുക, പെൻഷൻ കുടിശിക ഉടനെ നൽകുക എന്നീ ആവശ്യങ്ങളാണ് മാർച്ചിൽ ഉന്നയിച്ചത്. മാർച്ചും ധർണ്ണയും യൂണിയൻ ജില്ലാ
‘മുഖ്യമന്ത്രി മൗനം വെടിഞ്ഞ് മറുപടി പറയണം’; കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസും കെട്ടിട നികുതി വർദ്ധനവും പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളത്ത് യു.ഡി.എഫ് ധർണ്ണ
അരിക്കുളം: പ്രതിപക്ഷത്തിന്റെ ചോദ്യങ്ങൾക്ക് മൗനത്തിന്റെ വാത്മീകത്തിലൊളിക്കാതെ മുഖ്യമന്ത്രി കൃത്യമായ മറുപടി പറയണമെന്ന് ഡി.സി.സി. പ്രസിഡണ്ട് അഡ്വ:കെ. പ്രവീൺ കുമാർ. കെട്ടിട നിർമ്മാണ പെർമിറ്റ് ഫീസ്, കെട്ടിട നികുതി വർദ്ധനവ് എന്നിവ പിൻവലിക്കണമെന്നാവശ്യപ്പെട്ട് അരിക്കുളം പഞ്ചായത്ത് ഓഫീസിന് മുൻപിൽ യു.ഡി.എഫ്. കമ്മറ്റി സംഘടിപ്പിച്ച ധർണാ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിർമ്മാണ സാമഗ്രികളുടെ വില കുത്തനെ
തദ്ദേശ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടിക്കുറച്ചതിനെതിരെ പ്രതിഷേധം; കൊയിലാണ്ടി നഗരസഭയുടെ മുന്നിൽ യു.ഡി.എഫ് കൗൺസിലർമാരുടെ ധർണ്ണ
കൊയിലാണ്ടി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതി വിഹിതം വെട്ടികുറയ്ക്കുകയും, ഫണ്ട് പിടിച്ചു വെക്കുകയും ചെയ്ത പിണറായി വിജയൻ സർക്കാറിൻ്റെ നടപടിയിൽ പ്രതിഷേധിച്ച് കൊയിലാണ്ടി നഗരസഭയ്ക്കു മുന്നിൽ യു.ഡി.എഫ് കൗൺസിലർമാർ ധർണ്ണ നടത്തി. ധർണ്ണ കെ.പി.സി.സി അംഗം പി.രത്നവല്ലി ഉദ്ഘാടനം ചെയ്തു. കൗൺസിൽ പാർട്ടി ലീഡർ വി.പി.ഇബ്രാഹിം കുട്ടി അധ്യക്ഷനായി. മനോജ് പയറ്റുവളപ്പിൽ, എ.അസീസ്, വത്സരാജ് കേളോത്ത്,
‘തൊഴിലാളികളുടെ താൽപ്പര്യങ്ങൾ ഇടത് സർക്കാർ ബലി കഴിച്ചു, പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുത്തു’; കൊയിലാണ്ടിയിൽ ഐ.എൻ.ടി.യു.സിയുടെ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും
കൊയിലാണ്ടി: സംസ്ഥാന സർക്കാറിനെതിരെ കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും നടത്തി ഐ.എൻ.ടി.യു.സി. രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പിൻവാതിൽ നിയമനത്തിനും എതിരെയാണ് ഐ.എൻ.ടി.യു.സി കൊയിലാണ്ടി റീജ്യനൽ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചത്. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം മനോജ് എടാണി ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാർ തൊഴിലാളികളുടെ
‘കൊയിലാണ്ടിക്കുള്ള 4.9 കോടി രൂപ വെട്ടിക്കുറച്ച സര്ക്കാര് തീരുമാനം പുനഃസ്ഥാപിക്കുക’;; കൊയിലാണ്ടിയിൽ യു.ഡി.എഫ് ധർണ്ണ
കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഫണ്ട് വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ധർണ്ണ നടത്തി. മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലാണ് ധർണ്ണ നടത്തിയത്. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭയ്ക്ക് അനുവദിച്ച ഫണ്ടില് നിന്ന് 4.918 കോടി