‘കൊയിലാണ്ടിക്കുള്ള 4.9 കോടി രൂപ വെട്ടിക്കുറച്ച സര്‍ക്കാര്‍ തീരുമാനം പുനഃസ്ഥാപിക്കുക’;; കൊയിലാണ്ടിയിൽ യു.ഡി.എഫ് ധർണ്ണ


കൊയിലാണ്ടി: തദ്ദേശ സ്ഥാപനങ്ങളുടെ മെയിന്റനൻസ് ഫണ്ട് വെട്ടിക്കുറച്ച എൽ.ഡി.എഫ് സർക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് ധർണ്ണ നടത്തി. മുൻസിപ്പൽ യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റിലാണ് ധർണ്ണ നടത്തിയത്.

മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് വി.പി.ഇബ്രാഹിം കുട്ടി ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി നഗരസഭയ്ക്ക് അനുവദിച്ച ഫണ്ടില്‍ നിന്ന് 4.918 കോടി രൂപ വെട്ടിക്കുറച്ച സംസ്ഥാന സര്‍ക്കാറിന്റെ തീരുമാനം പുനഃപരിശോധിക്കണമെന്ന് വി.പി.ഇബ്രാഹിം അവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങളുടെ വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കരുത്. 2022-2023 വര്‍ഷത്തെ തദ്ദേശ സ്ഥാപനങ്ങള്‍ക്കുള്ള മെയിന്റനന്‍സ് ഫണ്ട് വിഹിതം 2020-2021 വര്‍ഷത്തേതിന് ആനുപാതികമായി മാത്രമേ അനുവദിക്കുകയുള്ളൂ എന്ന സര്‍ക്കാര്‍ തീരുമാനം പുനഃപരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കെ.എം.നജീബ് അദ്ധ്യക്ഷനായി. ഡി.സി.സി സെക്രട്ടറി രാജേഷ് കീഴരിയൂർ, ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി സെക്രട്ടറി കെ.പി.വിനോദ്കുമാർ, മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അഡ്വ.സതീഷ് കുമാർ, വി.വി.ഫക്രുദ്ധീൻ, എൻ.കെ.അബ്ദുൾ അസീസ്, എ.കുഞ്ഞഹമ്മദ്, അരീക്കൽ ഷീബ, കെ.ടി.വി.റഹ്മത്ത്, കെ.എം.സുമതി, ശൈലജ എന്നിവർ സംസാരിച്ചു. കേളോത്ത് വത്സൻ സ്വാഗതവും ജിഷ നന്ദിയും പറഞ്ഞു.