‘തൊഴിലാളികളുടെ താൽപ്പര്യങ്ങൾ ഇടത് സർക്കാർ ബലി കഴിച്ചു, പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുത്തു’; കൊയിലാണ്ടിയിൽ ഐ.എൻ.ടി.യു.സിയുടെ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും


കൊയിലാണ്ടി: സംസ്ഥാന സർക്കാറിനെതിരെ കൊയിലാണ്ടിയിൽ സായാഹ്ന ധർണ്ണയും പന്തം കൊളുത്തി പ്രകടനവും നടത്തി ഐ.എൻ.ടി.യു.സി. രൂക്ഷമായ വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും പിൻവാതിൽ നിയമനത്തിനും എതിരെയാണ് ഐ.എൻ.ടി.യു.സി കൊയിലാണ്ടി റീജ്യനൽ കമ്മിറ്റി ധർണ്ണ സംഘടിപ്പിച്ചത്.

പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി അഖിലേന്ത്യാ വർക്കിങ് കമ്മറ്റി അംഗം മനോജ്‌ എടാണി ഉദ്ഘാടനം ചെയ്തു. ഇടത് സർക്കാർ തൊഴിലാളികളുടെ താൽപ്പര്യങ്ങൾ ബലികഴിച്ചുവെന്നും പാവപ്പെട്ടവരുടെ അവകാശങ്ങൾ കവർന്നെടുത്തുവെന്നും അദ്ദേഹം പറഞ്ഞു.

റീജ്യനൽ പ്രസിഡന്റ് ടി.കെ.നാരായണൻ അധ്യക്ഷനായി. ഡി.സി.സി ജനറൽ സെകട്ടറി വി.പി.ഭാസ്കരൻ മുഖ്യപ്രഭാഷണം നടത്തി. കെ.ഉണ്ണികൃഷ്ണൻ, കുഞ്ഞിരാരിച്ചൻ, പി.കെ.പുരുഷോത്തമൻ, കെ.വി.ശിവാനന്ദൻ, തങ്കമണി, അനിൽ പി, വി.ടി.സുരേന്ദ്രൻ, സുരേഷ് ബാബു, സായി രാജേന്ദ്രൻ, സുമതി കുന്നിയോറമല എന്നിവർ സംസാരിച്ചു.