Tag: death

Total 361 Posts

കാര്‍ ഒട്ടകത്തെ ഇടിച്ചു; മാഹി സ്വദേശിയായ യുവാവിന് സലാലയിൽ ദാരുണാന്ത്യം

സലാല: ഖത്തര്‍ പ്രവാസിയായ മാഹി സ്വദേശി സലാലയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചു. ഖത്തറില്‍ നിന്ന് പെരുന്നാള്‍ അവധി ആഘോഷിക്കാനായി സലാലയിലേക്ക് പോയ മാഹി പെരിങ്ങാടി പുതിയപുരയില്‍ മുഹമ്മദ് അഫ്‌ലഹ് ആണ് മരിച്ചത്. മുപ്പത്തിയൊന്‍പത് വയസായിരുന്നു. ശനിയാഴ്ച രാത്രി 12 മണിയോടെയായിരുന്നു അപകടം. സലാലയില്‍ നിന്ന് തിരിച്ച് പോകുന്നതിനിടെ അഫ്‌ലഹും സുഹൃത്തും സഞ്ചരിച്ചിരുന്ന കാര്‍ തുംറൈത്തില്‍ നിന്ന് 80

നാദാപുരത്ത് വിഷ്ണുമംഗലം പുഴയില്‍ ഒഴുക്കില്‍പ്പെട്ട് പതിനൊന്നുകാരൻ മരിച്ചു

നാദാപുരം: നാദാപുരം വിഷ്ണുമംഗംലം പുഴയില്‍ കുളിക്കാനിറങ്ങി അപകടത്തില്‍പ്പെട്ട പതിനൊന്നുകാരന്‍ മരിച്ചു. ഒരാളെ രക്ഷപ്പെടുത്തി. വളയം മാമുണ്ടേരി സ്വദേശി തുണ്ടിയില്‍ മഹ്‌മൂദിന്റെ മകന്‍ സഹല്‍(11)ആണ് മരിച്ചത്. മാമുണ്ടേരി സ്വദേശി അജ്മലിനെയാണ് രക്ഷപ്പെടുത്തിയത്. മാമുണ്ടേരി ഭാഗത്തു നിന്ന് പതിമൂന്നോളം കുട്ടികളുടെ സംഘം വിഷ്ണു മംഗലം പുഴയില്‍ കുളിക്കാന്‍ എത്തിയിരുന്നു. സംഘത്തിലുള്ള രണ്ടുപേര്‍ പുഴയില്‍ മുങ്ങിപ്പോവുകയായിരുന്നു. കൂടെയുണ്ടായിരുന്ന മറ്റു കുട്ടികളുടെ

വയനാട്ടില്‍ പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു

കല്‍പ്പറ്റ: പനി ബാധിച്ച് മൂന്നു വയസുകാരന്‍ മരിച്ചു. വയനാട് ജില്ലയിലെ കണിയാമ്പറ്റ അമ്പലമൂട് കോളനിയിലെ വിനോദിന്റെ മകന്‍ ലിഭിജിത്ത് ആണ് മരിച്ചത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കുട്ടിക്ക് പനിയും വയറിളക്കവും ഉണ്ടായിരുന്നു. ഒരാഴ്ചയ്ക്കിടെ വയനാട് ജില്ലയില്‍ പനി ബാധിച്ച് മരിക്കുന്ന രണ്ടാമത്തെ കുട്ടിയാണ് ലിഭിജിത്ത്. ലിഭിജിത്തിന്റെ മരണത്തോടെ സംസ്ഥാനത്ത് ഇതുവരെ പനി ബാധിച്ച് മരിച്ചവരുടെ ആകെ

തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞ് അപകടം; ചികിത്സയിലായിരുന്ന കോമത്തുകര സ്വദേശിയായ ഇരുപത്തിനാലുകാരന്‍ മരിച്ചു

കൊയിലാണ്ടി: തെരുവുനായ കുറുകെ ചാടി ബൈക്ക് മറിഞ്ഞുണ്ടായ അപകടത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. കോമത്തുകര കളത്തിൽ താഴെ വൈശാഖ് (അപ്പു) ആണ് മരിച്ചത്. ഇരുപത്തിനാല് വയസായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച രാത്രി പത്ത് മണിയോടെ മേലൂര്‍ കോമത്തുകര റോഡില്‍ വച്ചായിരുന്നു അപകടം. തെരുവുനായ കുറുകെ ചാടിയതിനെ തുടര്‍ന്ന് വൈശാഖ് സഞ്ചരിച്ചിരുന്ന ബൈക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ

കോഴിക്കോട് സ്വദേശിയായ സിനിമാ-നാടക നടന്‍ സി.വി.ദേവ് അന്തരിച്ചു

കോഴിക്കോട്: കോഴിക്കോട് സ്വദേശിയും പ്രമുഖ സിനിമാ-നാടക നടനുമായ സി.വി.ദേവ് അന്തരിച്ചു. എണ്‍പത്തിമൂന്ന് വയസായിരുന്നു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു സി.വി.ദേവ്. നൂറിലേറെ സിനിമകളിലും പ്രശസ്തമായ നിരവധി നാടകങ്ങളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. യാരോ ഒരാള്‍ എന്ന ചിത്രത്തിലൂടെയാണ് ദേവ് വെള്ളിത്തിരയില്‍ എത്തുന്നത്. പിന്നീടിങ്ങോട്ട് മലയാളികളുടെ മനസില്‍ തങ്ങി നില്‍ക്കുന്ന നിരവധി ചിത്രങ്ങളില്‍

കൂരാച്ചുണ്ട് സ്വദേശിനിയായ യുവതി ദുബായില്‍ മരിച്ചു

കൂരാച്ചുണ്ട്: കൂരാച്ചുണ്ട് സ്വദേശിനിയായ യുവതി ദുബായില്‍ മരിച്ചു. ചാലിടം പുലിക്കോട്ടുമ്മല്‍ സമീറയാണ് മരിച്ചത്. ഇരുപത്തിയെട്ട് വയസായിരുന്നു. ചാലിടം പുലിക്കോട്ടുമ്മല്‍ അബൂബക്കറിന്റെയും ഷക്കീനയുടെയും മകളാണ്. ഭര്‍ത്താവ്: ബാലുശ്ശേരി മഞ്ഞപ്പാലം പാറക്കണ്ടി സജാദ്. മക്കള്‍: മുഹമ്മദ് റയാന്‍ ഇലാഹ് (8), മുഹമ്മദ് ഐന്‍സയിന്‍ (3). സഹോദരി: ഷമീന (ചേനോളി). വര്‍ഷങ്ങളായി ഭര്‍ത്താവിനൊപ്പം ദുബായിലായിരുന്നു സമീറ. ഒരു വര്‍ഷം മുമ്പ്

പെരുവട്ടൂരിൽ വച്ച് ബൈക്ക് ഇടിച്ച് നമ്പ്രത്തുകര സ്വദേശിയായ വയോധികൻ മരിച്ചു

കൊയിലാണ്ടി: പെരുവട്ടൂരിൽ വച്ച് ബൈക്ക് ഇടിച്ച് നമ്പ്രത്തുകര സ്വദേശിയായ വയോധികൻ മരിച്ചു. കുന്നോത്ത് മുക്ക് മലയില്‍ മീത്തല്‍ രാഘവനാണ് മരിച്ചത്. ജോലിക്ക് പോകാനായി വീട്ടില്‍ നിന്ന് പോയതായിരുന്നു. ബസ് ഇറങ്ങി റോഡ് മുറിച്ച് കടക്കവെ അമിത വേഗതയിലെത്തിയ ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ രാഘവന്‍ ഓടയിലേക്ക് തെറിച്ച് വീഴുകയായിരുന്നു. ബൈക്ക് ഓടിച്ചയാള്‍ക്കും അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്.

സൈനികനായ കുനിയില്‍ക്കടവ് മരക്കാടത്ത് പി.രഞ്ജിത്ത് അന്തരിച്ചു

അത്തോളി: സൈനികനായിരുന്ന കുനിയില്‍ക്കടവ് മരക്കാടത്ത് പി.രഞ്ജിത്ത് അന്തരിച്ചു. മുപ്പത്തിയഞ്ച് വയസായിരുന്നു. സൈന്യത്തില്‍ ഹവില്‍ദാര്‍ ക്ലര്‍ക്ക് ആണ്. ഭാര്യ: സന്ധ്യ. മക്കള്‍: ശിവന്യ. രാഘവന്റെയും ലതയുടെയും മകനാണ്. സഹോദരി രമ്യ. 122 ഇന്‍ഫാന്ററി ബറ്റാലിയന്‍ (ടെറിട്ടോറിയല്‍ ആര്‍മി) മദ്രാസിലെ സൈനികര്‍ മൃതദേഹത്തിന് ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കി. സംസ്‌കാരം വീട്ടുവളപ്പില്‍ നടന്നു. PHOTOS  

ഡെങ്കിപ്പനി ബാധിച്ച് പാലക്കാട് സ്വദേശിയായ യുവാവ് മരിച്ചു

പാലക്കാട്: പാലക്കാട് ഡെങ്കിപ്പനി ബാധിച്ച് യുവാവ് മരിച്ചു. കല്ലടിക്കോട് മണ്ണാത്തിപാറ സ്വദേശി ജിനുമോന്‍ ആണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു. ശനിയാഴ്ച്ച രാവിലെയായിരുന്നു മരണം. ഒരാഴ്ച്ച മുന്‍പാണ് ജിനുവിന് ഡെങ്കിപനി സ്ഥിതികരിച്ചത്. തുടര്‍ന്ന് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അതേസമയം ഡെങ്കിപ്പനിയെ പ്രതിരോധിക്കാന്‍ ഊര്‍ജ്ജിത നടപടികള്‍ കൈക്കൊള്ളണമെന്ന് ആരോഗ്യ വകുപ്പ് നിര്‍ദ്ദേശിക്കുന്നുണ്ട്. വീടിനു ചുറ്റും പൊട്ടിയ പ്ലാസ്റ്റിക്

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രസവത്തെ തുടര്‍ന്ന് പത്തൊന്‍പതുകാരി മരിച്ചു

കോഴിക്കോട്: പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളജിലാണ് സംഭവം. തൈപ്പറമ്പത്ത് ശിവാനയാണ് മരിച്ചത്. പത്തൊന്‍പതു വയസ്സായിരുന്നു. ഷിജിനാണ് ഭര്‍ത്താവ്. അച്ഛന്‍: പരേതനായ അച്ചുതന്‍: അമ്മ: മിനി. സഹോദരന്‍: അശ്വന്ത്.