Tag: death
കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോ. വന്ദനയ്ക്ക് ആദരവർപ്പിച്ച് മെഴുകുതിരി തെളിയിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ സി.യു.സി
കൊയിലാണ്ടി: കേരളത്തിന്റെ മനസാക്ഷിയെ നടുക്കിക്കൊണ്ട് കൊട്ടാരക്കരയിൽ കുത്തേറ്റ് മരിച്ച ഡോക്ടറും കെ.എസ്.യു മുൻ മെഡിക്കോസ് കൺവീനറുമായിരുന്ന വന്ദനാ ദാസിന് ആദരവർപ്പിച്ച് മൂടാടി മണ്ഡലം കണ്ടിയിൽ മീത്തൽ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി). മെഴുകുതിരി തെളിയിച്ചാണ് കണ്ടിയിൽ മീത്തൽ സി.യു.സി ഡോ. വന്ദനയ്ക്ക് സ്മരണാഞ്ജലി അർപ്പിച്ചത്. ചടങ്ങിൽ വി.പി.ഭാസ്കരൻ, പി.രാഘവൻ, പ്രകാശൻ, കെ.പി.രാജൻ, കെ.രഞ്ജിത്ത്, നിമിഷ, കെ.സി.ബാലകൃഷ്ണൻ,
കോരപ്പുഴ വാഹനാപകടം: പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് കൃഷ്ണവേണി മരിച്ചു
കോഴിക്കോട്: കോരപ്പുഴ പാലത്തിന് സമീപം കഴിഞ്ഞ ദിവസമുണ്ടായ വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മഹിളാ കോണ്‍ഗ്രസ് കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റ് എസ്.പി.കൃഷ്ണവേണി മരിച്ചു. കെ.മുരളീധരന്‍ എം.പിയുടെ ഡ്രൈവറും കൃഷ്ണവേണിയുടെ മകനുമായ അതുലും അതുലിന്റെ ഒരു വയസുള്ള മകന്‍ അന്‍വിഖും അപകടത്തില്‍ മരിച്ചിരുന്നു. അതുലിന്റെ ഭാര്യ മായ പരിക്കുകളോടെ ആശുപത്രിയിലാണ്. ചൊവ്വാഴ്ച അര്‍ധരാത്രി 12:30 ഓടെയാണ് അപകടമുണ്ടായത്.
മണമലില്‍ വച്ച് ലോറി ഇടിച്ച് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശിയായ ബൈക്ക് യാത്രക്കാരന്‍ മരിച്ചു
കൊയിലാണ്ടി: ബൈക്ക് അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന കൊയിലാണ്ടി സ്വദേശി മരിച്ചു. മുഖാമിക്കണ്ടി അബു (ലംഹ) ആണ് മരിച്ചത്. അറുപത്തിയെട്ട് വയസായിരുന്നു. മെയ് മൂന്നാം തിയ്യതിയാണ് അബു സഞ്ചരിച്ച ബൈക്ക് അപകടത്തില്‍ പെട്ടത്. മണമലില്‍ വച്ച് അബു സഞ്ചരിക്കുകയായിരുന്ന ബൈക്കില്‍ ലോറി ഇടിക്കുകയായിരുന്നു. ഭാര്യ: ഇമ്പിച്ചിയായിഷ. മക്കള്‍: നൗഷീര്‍, നജില, നവാഫ്. മരുമക്കള്‍: മൗഫല്‍ (ഓമശ്ശേരി), ഷബ്‌ന,
ചേമഞ്ചേരി തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍
ചേമഞ്ചേരി: തുവ്വക്കോട് അമ്മയും ഒന്നര വയസുള്ള മകളും കിണറ്റില്‍ വീണ് മരിച്ച നിലയില്‍. മാവിളി പ്രജിത്തിന്റെ ഭാര്യ ധന്യ (32), ഒന്നര വയസുള്ള മകള്‍ പ്രാർത്ഥന എന്നിവരാണ് മരിച്ചത്. വീട്ടിലെ പതിനഞ്ച് മീറ്ററോളം ആഴം വരുന്ന കിണറ്റില്‍ ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് എത്തി മൃതദേഹം പുറത്തെടുത്തു. കൊയിലാണ്ടി
ദുരന്തഭൂമിയായി താനൂർ; ബോട്ടപകടത്തിൽ പൊലിഞ്ഞത് 22 ജീവനുകൾ, മരിച്ചവരിൽ കൂടുതലും കുട്ടികൾ
മലപ്പുറം: താനൂരിനുസമീപം തൂവൽതീരത്ത് വിനോദസഞ്ചാരബോട്ട് മറിഞ്ഞുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം 22 ആയി. മരിച്ചവറിലേറെയും സ്ത്രീകളും കുട്ടികളുമാണ്. വിവിധ ആശുപത്രികളിലായി പത്ത് പേരാണ് നിലവിൽ ചികിത്സയിലുള്ളത്. പൂരപ്പുഴ അറബിക്കടലിലേക്കുചേരുന്ന ഭാഗത്ത് ഞായറാഴ്ച വൈകീട്ട് ഏഴരയോടെയാണ് അപകടം നടന്നത്. നാല്പതോളംപേരാണ് ബോട്ടിലുണ്ടായിരുന്നത്. എട്ടുപേരെ ആദ്യം രക്ഷപ്പെടുത്തിയിരുന്നു. മരിച്ചവരുടെ പേരുവിവരങ്ങൾ പരപ്പനങ്ങാടി പുത്തൻകടപ്പുറത്ത് സെയ്തലവിയുടെ മക്കളായ സഫ്‌ന (7),
ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു
കുറ്റ്യാടി: ഹൃദയാഘാതത്തെ തുടര്‍ന്ന് കുറ്റ്യാടി സ്വദേശി ഒമാനിൽ മരിച്ചു. തളീക്കരയിലെ കെ.വി ബഷീറാണ് മരിച്ചത്. അന്‍പത്തിരണ്ട് വയസ്സായിരുന്നു. ഒമാനിലെ റൂവിയിലെ സ്വകാര്യ ആശുപത്രിലായിരുന്നു അന്ത്യം. കോറത്ത് കോഫി ഷോപ്പ് നടത്തിവരികയായിരുന്നു. മസ്‌കത്ത് കെ.എം.സി.സിയുടെ സജീവ പ്രവര്‍ത്തകനായിരുന്നു. ഭാര്യ: സഫീറ. മക്കള്‍: മുഹമ്മദ് ഡാനിഷ്, ദില്‍ഷാ ഫാത്തിമ, ഹംദാന്‍, മിന്‍സ സൈനബ്. മസ്കത്ത് കെ.എം.സി.സിയുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ
മന്ദമംഗലം കോരങ്കണ്ടിയിൽ അഞ്ജന അന്തരിച്ചു
കൊയിലാണ്ടി: മന്ദമംഗലം കോരങ്കണ്ടിയിൽ അഞ്ജന അന്തരിച്ചു. ഇരുപത് വയസായിരുന്നു. മേപ്പയ്യൂർ സലഫി കോളേജിലെ അവസാന വർഷ ഡിഗ്രി വിദ്യാർത്ഥിനിയാണ്. വിനീഷ്.കെ.പി (അനി) യുടെയും ബീനയുടെയും മകളാണ്. സഹോദരി ആതിര. English Summary / Content Highlights: Koyilandy Mandamangalam native 20 year old girl died.
മലപ്പുറം സ്വദേശിനിയായ യുവതി യു.കെയില്‍ അന്തരിച്ചു
ഗ്ലോസ്റ്റര്‍, യു.കെ: മലപ്പുറം സ്വദേശിനിയായ യുവതി യു.കെയില്‍ അന്തരിച്ചു. ചുങ്കത്തറ സ്വദേശിനിയായ അഞ്ജു വിനോഷ് ആണ് മരിച്ചത്. മുപ്പത്തിനാല് വയസായിരുന്നു. തലച്ചോറില്‍ ട്യൂമര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു അഞ്ജു. യു.കെയിലെ വോട്ടണ്‍ അണ്ടര്‍ എഡ്ജിലെ വെസ്റ്റ് ഗ്രീന്‍ ഹൗസ് കെയര്‍ ഹോമില്‍ സീനിയര്‍ കെയററായി ജോലി ചെയ്തു വരികയായിരുന്നു അഞ്ജു. എട്ട് മാസം മുമ്പാണ് നഴ്‌സിങ്
തിക്കോടി ആവിക്കല്‍ കടല്‍ത്തീരത്ത് പയ്യോളി സ്വദേശിനിയുടെ മൃതദേഹം കരയ്ക്കടിഞ്ഞ നിലയിൽ
തിക്കോടി: പയ്യോളി സ്വദേശിനിയായ വീട്ടമ്മയുടെ മൃതദേഹം കടല്‍ത്തീരത്ത് കണ്ടെത്തി. ആവിക്കല്‍ ഉതിരപ്പറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്ത് കടലിനോട് ചേര്‍ന്നാണ് ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടെ മൃതദേഹം കണ്ടെത്തിയത്. പയ്യോളി ബീച്ചില്‍ കുരിയാട് റോഡില്‍ മാളിയേക്കല്‍ കദീശയാണ് മരിച്ചത്. നാല്‍പ്പത്തിയഞ്ച് വയസായിരുന്നു. അസ്ലം, അര്‍ഷാദ് എന്നിവര്‍ മക്കളാണ്. പയ്യോളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.
ഓമശ്ശേരിയിൽ ഊഞ്ഞാലിൽ നിന്ന് വീണ് അഞ്ചുവയസുകാരന് ദാരുണാന്ത്യം
കൊടുവള്ളി: ഓഡിറ്റോറിയത്തില്‍ വിവാഹത്തിന് എത്തിയ അഞ്ച് വയസ്സുകാരന്‍ ഊഞ്ഞാലില്‍ നിന്ന് വീണ് മരിച്ചു. കോഴിക്കോട് മാവൂര്‍ ആശാരി പുല്‍പ്പറമ്പില്‍ മുസ്തഫയുടെ മകന്‍ നിഹാലാണ് മരിച്ചത്. തിങ്കളാഴ്ച്ച ഉച്ചയ്ക്ക് ഒരു മണിയോടെ ആയിരുന്നു അപകടം. ഓമശ്ശേരി അമ്പലക്കണ്ടിയിലെ സ്‌നേഹതീരം കല്യാണമണ്ഡപത്തിലുള്ള ഇരുമ്പ് ഉഞ്ഞാലില്‍ നിന്ന് തെറിച്ച് വീണ കുട്ടി കമ്പികളുടെ ഇടയില്‍ കുരുങ്ങുകയായിരുന്നു. വിവാഹ ചടങ്ങില്‍ പങ്കെടുക്കാനാണ്