Tag: death
ചോറോട് വീട് പണിക്കിടെ ഇരിങ്ങല്‍ സ്വദേശി കിണറ്റില്‍ വീണു മരിച്ചു
വടകര: ചോറോട് നിര്‍മാണത്തിലിരിക്കുന്ന കെട്ടിടത്തില്‍ നിന്നും കിണറ്റില്‍ വീണ് മധ്യവയസ്‌കന്‍ മരിച്ചു. കെട്ടിടതൊഴിലാളിയായ ഇരിങ്ങല്‍ സ്വദേശിയാണ് മരിച്ചതെന്നാണ് വിവരം. മീത്തലങ്ങാടി മുട്ടുങ്ങല്‍ വെസ്റ്റ് ചക്കാലക്കണ്ടി റിയാസിന്റെ വീട്ടിലാണ് അപകടം നടന്നത്. ഇന്ന് രാവിലെ 10മണിയോടെയാണ് സംഭവം. റിയാസിന്റെ വീടിന്റെ ചുമര് കെട്ടുന്ന ജോലി നടക്കുന്നുണ്ട്. രണ്ടാം നിലയുടെ ചുമര് കെട്ടിക്കൊണ്ടിരിക്കെ കാല്‍വഴുതി കിണറ്റിലേക്ക് വീണതെന്നാണ് വിവരം.
മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി വടക്കാഞ്ചേരി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
വടക്കാഞ്ചേരി: മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം. 78 ദിവസം പ്രായമുള്ള പെൺകുഞ്ഞാണ് മരിച്ചത്. ചാത്തൻ കോട്ടിൽ അൻസാർ – ഷിഹാന തസ്നി ദമ്പതികളുടെ മകൾ നൈഷാന ഇഷാൽ ആണ് മരിച്ചത്. വടക്കാഞ്ചേരി ഉത്രാളി കാവിന് സമീപം ഇന്ന് പുലർച്ചെയാണ് സംഭവം. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ് മോർട്ടത്തിനായി മെഡിക്കൽ കോളേജിലേക്ക് അയച്ചിരിക്കുകയാണ്.
ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനെ തുടര്‍ന്ന് മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്നു; തൂണില്‍ നിന്ന് ഷോക്കേറ്റ് കോഴിക്കോട് യുവാവ് മരിച്ചു
കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ യുവാവ് ഷോക്കേറ്റ് മരിച്ചു. റിജാസ് ആണ് മരിച്ചത്. പതിനെട്ടുവയസായിരുന്നു. ബൈക്കിന്റെ പെട്രോള്‍ തീര്‍ന്നതിനാല്‍ മഴ നനയാതിരിക്കാന്‍ കടയില്‍ കയറി നിന്നപ്പോഴാണ് അപകടം സംഭവിച്ചത്. കടയുടെ തൂണില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. രാത്രി ഒരുമണിയോട് കൂടിയാണ് അപകടം നടന്നത്. കോഴിക്കോടുനിന്നും സുഹൃത്തിനൊപ്പം പൂവാട്ട് പറമ്പിലേക്ക് പോകുകയായിരുന്നു റിജാസ്. പൂവാട്ട് പറമ്പ് എത്തുന്നതിന് മുമ്പ് ബൈക്കിന്റെ പെട്രോള്‍
മണിയൂരില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം; അസ്വഭാവിക മരണത്തിന് കേസെടുത്ത് പോലീസ്
മണിയൂര്‍: മണിയൂര്‍ അട്ടക്കുണ്ടില്‍ ഒന്നര വയസുകാരിയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് പയ്യോളി പോലീസ് കേസെടുത്തു. അട്ടക്കുണ്ട് കോട്ടയില്‍ താഴെ ആയിഷ സിയയാണ് മരിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ നിന്നും ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ മാത്രമേ മരണകാരണം
മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; കോഴിക്കോട് പിഞ്ചുകുഞ്ഞിന് ദാരുണാന്ത്യം
പന്തീരാങ്കാവ്: മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞ് മരിച്ചു. ഒളവണ്ണ മൂര്‍ക്കനാട് പാറക്കല്‍ താഴം മുനീര്‍-ഫാത്തിമ സന ദമ്പതികളുടെ ഏക മകന്‍ മുഹമ്മദ് അയാസ് ആണ് മരിച്ചത്. ശനിയാഴ്ച പുലര്‍ച്ചെയാണ് ദാരുണമായ സംഭവം. മുലപ്പാല്‍ കൊടുത്തതിന് ശേഷം കുട്ടിയെ ഉറക്കിയിരുന്നു. രാവിലെ ഉറക്കം ഉണരാത്തതിനെ തുടര്‍ന്ന് ശ്രദ്ധിച്ചപ്പോഴാണ് കുട്ടിയെ ചലനമറ്റ നിലയില്‍ കണ്ടെത്തിയത്. ഉറക്കത്തിനിടയില്‍
കോഴിക്കോട് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകം; സുഹൃത്ത് പോലീസ് പിടിയില്‍
കോഴിക്കോട്: കോഴിക്കോട് ടെറസില്‍ നിന്ന് വീണ് യുവാവ് മരിച്ച സംഭവം കൊലപാതകമെന്ന് പോലീസ്. സംഭവത്തില്‍ സുഹൃത്ത് അരുണിനെ പോലീസ് കസ്റ്റഡിയിലെടുത്തു. തടമ്പാട്ടു താഴം സ്വദേശി അബ്ദുള്‍ മജീദാണ് പുതുവത്സര തലേന്ന് മരിച്ചത്. ഇയാളുടെ മരണം ടെറസില്‍ നിന്നും വീണെന്നായിരുന്നു ആദ്യ നിഗനം. എന്നാല്‍ പിന്നീട് മദ്യലഹരിയില്‍ സുഹൃത്ത് തള്ളിയിട്ടതാണെന്ന് പോലീസ് കണ്ടെത്തുകയായിരുന്നു. പരിക്കേറ്റ് ചികിത്സയിലായിരുന്ന അബ്ദുള്‍
പുതുവത്സരത്തലേന്ന് പെണ്‍സുഹൃത്തിനൊപ്പം മൂന്നാറില്‍ മുറിയെടുത്തു; രാവിലെ യുവാവ് ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍
മൂന്നാര്‍: പുതുവത്സരത്തലേന്ന് പെണ്‍സുഹൃത്തിനൊപ്പം മൂന്നാറില്‍ സന്ദര്‍ശനത്തിനെത്തിയ യുവാവിനെ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വൈക്കം കുലശേഖരമംഗലം സ്വദേശി സനീഷ് ഭവനത്തില്‍ എസ്.സനീഷിനെയാണ് പഴയ മൂന്നാറിലെ സ്വകാര്യ ലോഡ്ജ് മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഫോര്‍ട്ട് കൊച്ചി സ്വദേശിയായ യുവതിക്കൊപ്പം ഞായറാഴ്ച വൈകിട്ടാണ് സനീഷ് ലോഡ്ജില്‍ മുറിയെടുത്തത്. രാത്രി ഇരുവരും തമ്മില്‍ വഴക്കുണ്ടാക്കിയിരുന്നതായി യുവതി മൊഴി
വിയ്യൂര്‍ നടുക്കുനി കുഞ്ഞോയി അന്തരിച്ചു
വിയ്യൂര്‍: നടുക്കുനി കുഞ്ഞോയി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. മക്കള്‍: ബിന്ദു, ബിജു, സിന്ധു. മരുമക്കള്‍: സദാനന്ദന്‍, സുനിത. സഹോദരങ്ങള്‍: യാശോധ, നാരായണി, കുഞ്ഞിരാമന്‍, ലക്ഷ്മി, പരേതരായ കുഞ്ഞിക്കണാരന്‍, കുഞ്ഞിക്കണ്ണന്‍, മാളു. സഞ്ചയനം ശനിയാഴ്ച നടക്കും.
കോഴിക്കോട് സ്വദേശി റാസല്‍ഖൈമയില്‍ പളളിയില്‍ കുഴഞ്ഞു വീണു മരിച്ചു
കോഴിക്കോട്: റാസല്‍ഖൈമയില്‍ കോഴിക്കോട് തിരുവമ്പാടി സ്വദേശി ഖാലിദ് കൊയിലാട്ട് കുഴഞ്ഞുവീണു മരിച്ചു. റാസല്‍ഖൈമ അല്‍നഖീല്‍ മസ്ജിദില്‍ ജുമാ നമസ്‌ക്കാരത്തിനു മുന്‍പ് കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ തന്നെ ആളുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. നിലവില്‍ മൃതദേഹം മോര്‍ച്ചറിയില്‍ സൂക്ഷിച്ചരിക്കുകയാണ്. നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലെത്തിക്കും. ഭാര്യ: റസിയ. മക്കള്‍: ജസ്ല ഖാലിദ്, ജസല്‍ ഖാലിദ്, ജബ്‌ന
കീഴരിയൂര്‍ വടക്കുംമുറി പോത്തിലാട്ട് താഴെ ദേവകി അന്തരിച്ചു
കീഉരിയൂര്‍: കീഴരിയൂര്‍ വടക്കും മുറിയിലെ പോത്തിലാട്ട് താഴെ ദേവകി അന്തരിച്ചു. എണ്‍പത് വയസ്സായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇമ്പിച്ചന്‍. മക്കള്‍: രാജന്‍, രവി, ശൈലജ, മോളി, ബിജു, പരേതനായ കുഞ്ഞിക്കണ്ണന്‍. മരുമക്കള്‍: വത്സല, ശാരദ, റീന, ശരണ്യ, സത്യന്‍ നരക്കോട്, പരേതനായ ബാബു ഒള്ളൂര്.