Tag: CRIME

Total 114 Posts

ലോഡ്ജുകളില്‍ താമസിച്ച് മോഷണവും ലഹരിവില്പനയും; അത്തോളി സ്വദേശിയായ ഇരുപത്തിമൂന്നുകാരനടക്കം രണ്ടുപേര്‍ പിടിയില്‍

അത്തോളി: ലോഡ്ജുകളില്‍ കഴിഞ്ഞ് മോഷണവും ലഹരി മരുന്ന് വില്‍പ്പനയും നടത്തിയ അത്തോളി സ്വദേശിയടക്കം രണ്ട് പേര്‍ പിടിയില്‍. അത്തോളി മേനേത്ത് വീട്ടില്‍ രാഹുല്‍രാജ് (23), അലനെല്ലൂര്‍ അത്താണിപ്പടി പാറക്കല്‍ വീട്ടില്‍ ഖാലിദ് (30) തുടങ്ങിയവരാണ് പിടിയിലായത്. വളാഞ്ചേരിയിലെ ഒരു ലോഡ്ജില്‍ നടത്തിയ പരിശോധനക്കിടെയാണ് പ്രതികള്‍ പിടിയിലായത്. പരിശോധനക്കിടെ പ്രതികള്‍ കത്തി കൊണ്ട് സ്വയം മുറിവുണ്ടാക്കിയും പോലീസിനെ

കോഴിക്കോട് ഹോട്ടലുടമയെ കൊലപ്പെടുത്തിയ കേസ്; പ്രതികളെ തിരൂരിലെത്തിച്ചു, വിശദമായി ചോദ്യം ചെയ്യും

മലപ്പുറം: കോഴിക്കോട് ഹോട്ടലുടമ സിദ്ദിഖിനെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയ കേസിലെ പ്രതികളെ ചെന്നൈയില്‍ നിന്ന് തിരൂരിലെത്തിച്ചു. ചെന്നൈയില്‍ നിന്ന് പിടിയിലായ പ്രതികളായ ഷിബിലി, ഫര്‍ഹാന എന്നിവരെ പുലര്‍ച്ചെ രണ്ടരയോടെയാണ് തിരൂര്‍ ഡിവൈഎസ്പി ഓഫീസില്‍ എത്തിച്ചത്. എസ്പിയുടെ നേതൃത്വത്തില്‍ പ്രതികളെ വിശദമായി ചോദ്യം ചെയ്യും. ഇവരെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കുമെന്നാണ് കരുതുന്നത്. ഉച്ചക്ക് ശേഷമായിരിക്കും തുടര്‍

കണ്ണൂരില്‍ നവദമ്പതികളടക്കം അഞ്ച് പേര്‍ മരിച്ച നിലയില്‍; മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തിയത് സ്റ്റെയര്‍കേസില്‍ കെട്ടിത്തൂക്കിയ നിലയില്‍

കണ്ണൂര്‍: കണ്ണൂര്‍ ചെറുപുഴയില്‍ മൂന്ന് മക്കളടക്കം ഒരു വീട്ടിലെ അഞ്ച് പേരെ മരിച്ച നിലയില്‍ കണ്ടെത്തി. ചെറുപുഴ പാടിച്ചാലിലാണ് സംഭവം ഉണ്ടായത്. ഷാജി – ശ്രീജ ദമ്പതികളും മക്കളുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികളെ കൊലപ്പെടുത്തി ഇരുവരും തൂങ്ങി മരിച്ചാതാണെന്ന് പൊലീസ് പറയുന്നു. കുട്ടികളായ സൂരജ് (12), സുജിന്‍ (10), സുരഭി (8) എന്നിവരെയാണ് മരിച്ച

ബ്യൂട്ടീഷ്യനായ യുവതിയെ കൊന്ന് മൃതദേഹം വെട്ടിമുറിച്ച് കഷ്ണങ്ങളാക്കി കുഴിച്ചിട്ട സംഭവം: വടകര സ്വദേശിക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ച് കോടതി

കൊല്ലം: ഏറെ കോളിളക്കമുണ്ടാക്കിയ ബ്യൂട്ടീഷൻ സുചിത്ര പിള്ള വധക്കേസില്‍ വടകര സ്വദേശിക്ക് ജീവപര്യന്തം. പ്രതി പ്രശാന്ത് നമ്പ്യാർക്ക് കൊല്ലം ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. 302-ാം വകുപ്പുപ്രകാരം ജീവപര്യന്തത്തിനു പുറമേ ഒരുലക്ഷം രൂപ പിഴയും വിധിച്ചിട്ടുണ്ട്. പിഴ അടച്ചില്ലെങ്കില്‍ ഒരുവര്‍ഷം അധിക തടവ് അനുഭവിക്കണം. ഇതിനുപുറമേ വിവിധ വകുപ്പുകളിലായി 14

തിരുവനന്തപുരത്ത് മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയ പതിനഞ്ചുകാരന്‍ വനിതാ മജിസ്‌ട്രേറ്റിനെ കുത്താന്‍ ശ്രമിച്ചു

തിരുവനന്തപുരം: ലഹരിമരുന്നിന് അടിമപ്പെട്ട 15 വയസ്സുകാരന്‍ കയ്യിലൊളിപ്പിച്ച കത്തികൊണ്ട് വനിതാ മജിസ്‌ട്രേട്ടിനെ കുത്താന്‍ ശ്രമിച്ചു. കുട്ടിയെ രാത്രി മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കിയപ്പോഴായിരുന്നു സംഭവം. സംഭവം മജിസ്‌ട്രേട്ട് രേഖാമൂലം രാത്രി തന്നെ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് മുഖേന ഹൈക്കോടതിയെ അറിയിച്ചു. ബുധനാഴ്ച രാത്രി പത്തോടെയാണ് പതിനഞ്ചുകാരനെ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് (രണ്ട്) മജിസ്‌ട്രേട്ട് എ.അനീസയുടെ മുമ്പാകെ ഹാജരാക്കിയത്.

പോലീസ് കസ്റ്റഡിയിലെടുത്ത പ്രതി വനിതാ ഡോക്ടറെ കുത്തിക്കൊന്നു; സംഭവം കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍

കൊല്ലം: കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വൈദ്യപരിശോധയ്ക്ക് എത്തിച്ച പ്രതിയുടെ കുത്തേറ്റ് വനിതാ ഡോക്ടര്‍ മരിച്ചു. കോട്ടയം സ്വദേശിനിയും ആശുപത്രിയിലെ ഹൗസ് സര്‍ജനുമായ ഡോക്ടര്‍ വന്ദന ദാസാണ് (23) മരിച്ചത്. നെടുമ്പന യുപി സ്‌കൂള്‍ അധ്യാപകനായ പൂയപ്പള്ളി ചെറുകരക്കോണം സ്വദേശി സന്ദീപാണ് ഡോക്ടറെ ആക്രമിച്ചത്. ആശുപത്രിയിലെ സര്‍ജിക്കല്‍ ഉപകരണം ഉപയോഗിച്ചാണ് ഇയാള്‍ ഡോക്ടറെ കുത്തിയത്. പ്രതിയുടെ ആക്രമണത്തില്‍

കൈവിലങ്ങുകൊണ്ട് എസ്.ഐയുടെ തലയ്ക്കടിച്ച് കഞ്ചാവ് കേസ് പ്രതി; ആക്രമണം വടകര മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ പോയപ്പോള്‍

വടകര: കഞ്ചാവ് കേസിലെ പ്രതികളെ മജിസ്‌ട്രേറ്റിന് മുമ്പില്‍ ഹാജരാക്കാന്‍ പോയ എസ്.ഐയുടെ തലയ്ക്ക് കൈവിലങ്ങുകൊണ്ട് കുത്തിപ്പരിക്കേല്‍പ്പിച്ച് പ്രതി. ബാലുശ്ശേരിയില്‍ വാടകവീട് കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന നടത്തിയതിന് പിടിയിലായ നാലംഘ സംഘത്തിലുള്ള അജിത് വര്‍ഗീസാണ് പൊലീസുകാരനെ ആക്രമിച്ചത്. നാദാപുരം കണ്‍ട്രോള്‍ റൂം എസ്.ഐയും ആവള സ്വദേശിയുമായ രവീന്ദ്രനാണ് പരിക്കേറ്റത്. ഇന്നലെ രാത്രിയോടെ വടകര കീര്‍ത്തി മുദ്ര തിയേറ്ററിന്

കടംകൊടുത്ത സ്വർണ്ണവും പണം തിരികെ ചോദിച്ചതിൽ പ്രകോപനം; തൃശ്ശൂരിൽ പെൺസുഹൃത്തിനെ കൊന്ന് വെട്ടിനുറുക്കി വനത്തില്‍ ഉപേക്ഷിച്ച് യുവാവ്

തൃശ്ശൂര്‍: അതിരപ്പിള്ളിയില്‍ യുവതിയെ കൊലപ്പെടുത്തി ശരീരം ഭാ​ഗങ്ങൾ വെട്ടിനുറുക്കി വനത്തില്‍ ഉപേക്ഷിച്ച് സുഹൃത്ത്. അങ്കമാലി പാറക്കടവ് സ്വദേശി സനിലിന്റെ ഭാര്യ ആതിരയാണ് (26) കൊല്ലപ്പെട്ടത്. സംഭവത്തില്‍ സുഹൃത്ത് അഖിലിനെ അറസ്റ്റുചെയ്തു. ഏപ്രില്‍ 29 മുതല്‍ ആതിരയെ കാണാനില്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണമാണ് മൃ​ഗീയമായ കൊലപാതകത്തിന്റെ ചുരുളഴിച്ചത്. യുവതിയെ കാണാതായതിനെ തുടർന്ന് ഭര്‍ത്താവും വീട്ടുകാരും പോലീസില്‍ പരാതി

കോഴിക്കോട് കട്ടിപ്പാറയില്‍ നിന്ന് കാണാതായ ആദിവാസി സ്ത്രീയെ കാട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി

കോഴിക്കോട്: കട്ടിപ്പാറയില്‍ നിന്ന് കാണാതായ ആദിവാസി സ്ത്രീയെ മരിച്ച നിലയില്‍ കണ്ടെത്തി. കാക്കണഞ്ചേരി കോളനിയിലെ ലീലയെയാണ് മരിച്ചത്. അന്‍പത്തിമൂന്ന് വയസായിരുന്നു. വനംവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും നാട്ടുകാരുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് കട്ടിപ്പാറ അമരാട് മലയില്‍ നിന്ന് അസ്ഥികൂടം കണ്ടെത്തിയത്. കൊലപാതകമെന്ന സംശയത്തെ തുടര്‍ന്ന് ഭര്‍ത്താവ് അടക്കം നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

വേളം കാക്കുനിയില്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറിയുടെ വീടിന് നേരെ സ്‌ഫോടകവസ്തു എറിഞ്ഞു; നാട്ടില്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ആരോപണം

വേളം: വേളം കാക്കുനിയില്‍ സിപിഎം പ്രവര്‍ത്തകരുടെ വീടിന് നേരെ ആക്രമണം. ബ്രാഞ്ച് സെക്രട്ടറി ഭാസ്‌ക്കരന്റെ വീടിന് നേരെയും സിപിഎം പ്രവര്‍ത്തകന്‍ കിഴക്കയില്‍ രാജേഷിന്റെ വീടിന് നേരെയുമാണ് ആക്രമണം ഉണ്ടായത്. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് രാജേഷിന്റെ വീടിന് നേരം പടക്കം എറിയുന്നത്. ഇന്ന് പുലര്‍ച്ചെ ഒരു മണിക്കാണ് ഭാസ്‌ക്കരന്റെ വീടിന് നേരെ സ്‌ഫോടക വസ്തു എറിയുന്നത്.