Tag: CPM

Total 103 Posts

‘ദുർഗന്ധം വമിച്ചിട്ട് വഴിയാത്രപോലും പ്രയാസം’; കൊയിലാണ്ടി നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ച് കോൺഗ്രസ്

കൊയിലാണ്ടി: അശാസ്ത്രീയമായ മാലിന്യ സംസ്കരണത്തിലൂടെ നഗരം ദുർഗന്ധ പൂരിതമാക്കിയ കൊയിലാണ്ടി നഗരസഭയുടെ ഭരണ വൈകല്യത്തിൽ പ്രതിഷേധിച്ച് കൊയിലാണ്ടി സൗത്ത് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരസഭക്ക് മാലിന്യ സംഭരണ അവാർഡ് പ്രഖ്യാപിച്ചു. അവാർഡ് കമ്മിറ്റികളെ തെറ്റിദ്ധരിപ്പിച്ചും, രാഷ്ട്രീയ ഇടപെടൽ നടത്തിയുമാണ് നഗരസഭ മുൻ കാലങ്ങളിൽ അംഗീകാരങ്ങൾ വാങ്ങിയത്. യാതൊരുവിധ ശാസ്ത്രീയമായ ഇടപെടലും നടത്താതെ പൊതു ഇടങ്ങളിൽ

തലശ്ശേരിയില്‍ കഞ്ചാവ് വില്‍പന ചോദ്യം ചെയ്ത രണ്ട് സി.പി.എം. പ്രവര്‍ത്തകരെ വെട്ടിക്കൊന്നു

തലശ്ശേരി: കഞ്ചാവ് വില്‍പനയുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തലശ്ശേരിയില്‍ രണ്ടുപേര്‍ കുത്തേറ്റ് മരിച്ചു. ഇല്ലിക്കുന്ന് സ്വദേശി ഖാലിദ്(52), ഷമീര്‍(40) എന്നിവരാണ് മരിച്ചത്. ഇവരുടെ ഒപ്പമുണ്ടായിരുന്ന ഷാനിബ് കുത്തേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. കഞ്ചാവ് വില്‍പ്പന ചോദ്യം ചെയ്തപ്പോഴുണ്ടായ തര്‍ക്കമാണ് കൊലപാതകത്തിന് പിന്നിലെന്ന് കൈരളി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ബുധനാഴ്ച വൈകുന്നേരം നാലു മണിയോടെ കൊടുവള്ളി സഹകരണ ആശുപത്രിക്ക് സമീപമാണ്

സി.പി.എം പുത്തൂർവട്ടം ബ്രാഞ്ചിന് പുതിയ ആസ്ഥാന മന്ദിരം; കേളുവേട്ടൻ സ്മാരക മന്ദിരവും മൊയ്തീൻകുട്ടി സ്മാരക ഹാളും നാടിന് സമർപ്പിച്ച് കെ.കെ.ശൈലജ

ഉള്ളിയേരി: സി.പി.എം കന്നൂർ ലോക്കൽ കമ്മിറ്റിക്ക് കീഴിലെ പുത്തൂർവട്ടം ബ്രാഞ്ചിന് വേണ്ടി നിർമ്മിച്ച കേളുവേട്ടൻ സ്മാരക മന്ദിരവും മൊയ്തീൻ കുട്ടി സ്മാരക ഹാളും ഉദ്ഘാടനം ചെയ്തു. മുൻ ആരോഗ്യ വകുപ്പ് മന്ത്രിയും സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവുമായ കെ.കെ.ശൈലജ എം.എൽ.എയാണ് കെട്ടിടവും ഹാളും നാടിന് സമർപ്പിച്ചത്. ലോക്കൽ സെക്രട്ടറി ഇ.എം.ദാമോദരൻ അധ്യക്ഷനായി. സി.പി.എം ബാലുശ്ശേരി ഏരിയാ

സി.പി.എം വീമംഗലം ബ്രാഞ്ച് അംഗം പട്ടേരി താഴെ കുനി ശിവാനന്ദൻ സാരംഗി അന്തരിച്ചു

നന്തി ബസാർ: പട്ടേരി താഴെ കുനി ശിവാനന്ദൻ സാരംഗി അന്തരിച്ചു. അൻപത്തിയെട്ട് വയസായിരുന്നു. സി.പി.എം വീമംഗലം ബ്രാഞ്ച് അംഗവും പുറക്കൽ ന്യൂസ്റ്റാർ കലാവേദിയുടെ പ്രസിഡന്റുമാണ്. നിർമ്മാണ തൊഴിലാളി യൂണിയൻ (സി.ഐ.ടി.യു) നന്തി മുൻ സെക്രട്ടറിയായിരുന്നു. ഭാര്യ: ഷീബ. മക്കൾ: സായൂജ് ആനന്ദ് (അക്കൗണ്ടന്റ്, ചെമ്മണ്ണൂർ റീജ്യണൽ ഓഫീസ്), അതുല്യ ആനന്ദ് (ഫുച്ചറിങ് ലേണിംഗ് ആപ്പ്). മരുമകൾ: സ്നേഹ

‘ജീവിക്കുന്നു, ഞങ്ങളിലൂടെ…’; കൊയിലാണ്ടിയിൽ പി.കെ.ശങ്കരൻ അനുസ്മരണം

കൊയിലാണ്ടി: ദീർഘകാലം കോഴിക്കോട് ജില്ലയിലെ കർഷക പ്രസ്ഥാനത്തിന്റെ നേതാവായിരുന്ന പി.കെ.ശങ്കരനെ അനുസ്മരിച്ച് സി.പി.എം. രാവിലെ സ്മൃതിമണ്ഡപത്തിൽ പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ.കെ.മുഹമ്മദ് പുഷ്പചക്രവും ജില്ലാ കമ്മിറ്റി അംഗം പി.വിശ്വൻ മാസ്റ്റർ പതാക ഉയർത്തി. ജില്ലാ കമ്മിറ്റി അംഗം കെ.ദാസൻ, ഏരിയാ കമ്മിറ്റി അംഗങ്ങളായ എ.എം.സുഗതൻ മാസ്റ്റർ, കെ.ഷിജു മാസ്റ്റർ, ആർ.കെ.അനിൽകുമാർ, കെ.രമേശൻ എന്നിവർ സംസാരിച്ചു.

‘ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുന്ന സംഘപരിവാർ ഏജന്റ്’; ഗവർണ്ണർക്കെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധ പ്രകടനം

കൊയിലാണ്ടി: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ കൊയിലാണ്ടിയിൽ എൽ.ഡി.എഫിന്റെ പ്രതിഷേധം. ഗവർണർ കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ രംഗം തകർക്കാൻ ശ്രമിക്കുകയാണെന്നും സംഘപരിവാറിന്റെ ഏജന്റാണെന്നും ആരോപിച്ചായിരുന്നു പ്രതിഷേധം. ഗവര്‍ണ്ണര്‍ക്കെതിരെ പ്രത്യക്ഷ സമരം നടത്താനുള്ള എല്‍.ഡി.എഫ് തീരുമാനത്തിന്റെ ഭാഗമായാണ് കൊയിലാണ്ടിയിലും പ്രതിഷേധം നടന്നത്. ചൊവ്വാഴ്ചയും ബുധനാഴ്ചയും സംസ്ഥാനത്തുടനീളം പ്രതിഷേധ പ്രകടനങ്ങള്‍ നടത്തണമെന്ന് എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി.ജയരാജന്‍ കഴിഞ്ഞ

പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനുനേരെ ബോംബേറ്

] പേരാമ്പ്ര: പേരാമ്പ്ര പാലേരിയില്‍ ബി.ജെ.പി പ്രവര്‍ത്തകന്റെ വീടിനു നേരെ ബോംബേറ്. ഇന്നലെ രാത്രി ഒരു മണിയോടെയാണ് കന്നാട്ടിയിലെ ശ്രീനിവാസന്റെ വീട്ടില്‍ ബോംബറുണ്ടായത്. ആക്രമണത്തില്‍ വീടിന് കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി സി.പി.എം ബി.ജെ.പി സംഘര്‍ഷം നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ ശക്തമായ പോലീസ് നിരീക്ഷണം ഉണ്ടായിരുന്നു. പോലീസിന്റെ കണ്ണ് വെട്ടിച്ചാണ്

മേലടി ബ്ലോക്ക് പഞ്ചായത്ത് കീഴരിയൂർ ഡിവിഷൻ ഉപതിരഞ്ഞെടുപ്പ്: സി.പി.എമ്മിലെ എം.എം.രവീന്ദ്രൻ എൽ.ഡി.എഫ് സ്ഥാനാർത്ഥി

കൊയിലാണ്ടി: മേലടി ബ്ലോക്ക് പഞ്ചായത്തിലെ കീഴരിയൂര്‍ ഡിവിഷനില്‍ നടക്കാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പിന് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ച് ഇടത് മുന്നണി. സി.പി.എമ്മിലെ എം.എം.രവീന്ദ്രനാണ് എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി. ഇന്ന് ചേര്‍ന്ന സി.പി.എം കൊയിലാണ്ടി ഏരിയാ കമ്മിറ്റി യോഗമാണ് സ്ഥാനാര്‍ത്ഥിയെ തീരുമാനിച്ചത്. സി.പി.എം നടുവത്തൂര്‍ ബ്രാഞ്ച് അംഗവും കര്‍ഷകസംഘം കൊയിലാണ്ടി ഏരിയാ വൈസ് പ്രസിഡന്റുമാണ് എം.എം.രവീന്ദ്രന്‍. മേലടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.പി.ഗോപാലന്‍

പ്രിയപ്പെട്ട മത്തായി ചാക്കോ, മേപ്പയ്യൂരുകാരുടെ മനസ്സിൽ ഇന്നും ജ്വലിക്കുന്ന രക്ത നക്ഷത്രം

കെ.രാജീവൻ മേപ്പയ്യൂർ മത്തായി ചാക്കോ നമ്മെ വിട്ടുപിരിഞ്ഞിട്ട് 16 വര്‍ഷം പിന്നിടുകയാണ്. വിദ്യാര്‍ഥി- യുവജനപ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന മത്തായി ചാക്കോ ജില്ലയിലെയും സംസ്ഥാനത്തെയും രാഷ്ട്രീയരംഗത്ത് രണ്ട് പതിറ്റാണ്ടിലധികം നിറഞ്ഞുനിന്ന നേതാവാണ്. അഞ്ച് വര്‍ഷക്കാലം മേപ്പയ്യൂര്‍ നിയോജകമണ്ഡലത്തില്‍ എം.എല്‍.എയായിരുന്ന അദ്ദേഹം മേപ്പയ്യൂരുകാരുടെയും പ്രിയപ്പെട്ട നേതാവാണ്. അഞ്ചു വർഷം മേപ്പയൂർ മണ്ഡലത്തിന്റെ ജനപ്രതിനി ആയപ്പോൾ മണ്ഡലത്തിന്റെ മുക്കിലും, മൂലയിലുമുള്ളവരെ പേരെടുത്തു

പീഡന പരാതിയില്‍ പേരാമ്പ്ര സി.പി.എം ഏരിയ കമ്മിറ്റിയംഗത്തിന് സസ്‌പെന്‍ഷന്‍; നടപടി സി.പി.ഐ വനിതാ നേതാവിന്റെ പരാതിയില്‍

പേരാമ്പ്ര: പീഡന പരാതിയില്‍ സി.പി.എം നേതാവിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്റ് ചെയ്തതായി റിപ്പോര്‍ട്ട്. സി.പി.എം പേരാമ്പ്ര ഏരിയാ കമ്മിറ്റി അംഗം കെ.പി.ബിജുവിനെയാണ് ഒരുവര്‍ഷത്തേക്ക് സസ്‌പെന്റ് ചെയ്തതെന്നാണ് വിവരം. സി.പി.ഐ വനിതാ നേതാവിന്റെ പരാതിയിലാണ് നടപടി. ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം പ്രഖ്യാപിച്ചത്. ചെറുവണ്ണൂര്‍ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിങ് കമ്മിറ്റി അംഗവും മുന്‍പഞ്ചായത്ത് പ്രസിഡന്റുമാണ് ബിജു.