Tag: CPM
സി.പി.എം വിയ്യൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു
കൊയിലാണ്ടി: സി.പി.എം വിയ്യൂര്‍ സൗത്ത് ബ്രാഞ്ച് സെക്രട്ടറി മണപ്പാട്ടില്‍ കുഞ്ഞിരാമന്‍ അന്തരിച്ചു. അറുപത്തിയേഴ് വയസായിരുന്നു. പരേതരായ പെരച്ചന്റെയും നാരായണിയുടെയും മകനാണ്. ഭാര്യ: പ്രകാശിനി. മക്കള്‍: മുന്ന സുജിത്ത് (അധ്യാപിക, വിയ്യൂർ എൽ.പി സ്കൂൾ), വൈശാഖ് (ബഹ്റൈൻ). മരുമകൻ: സുജിത്ത് മുയിപ്പോത്ത് (അധ്യാപകൻ, എം.എം.എച്ച്.എസ് മാഹി). സഹോദരങ്ങൾ: സുധാകരൻ (പുളിയഞ്ചേരി), രാജേന്ദ്രൻ (മരളൂർ), ജയരാജൻ (ബഹ്റൈൻ), സുശീല
സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസ് ഇനി പുതിയ കെട്ടിടത്തിൽ; എ.കെ.ജി മന്ദിരം നാടിന് സമർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ
പയ്യോളി: സി.പി.എം പയ്യോളി ഏരിയ കമ്മിറ്റി ഓഫീസായ എ.കെ.ജി മന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോകത്ത് എല്ലായിടത്തും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന ശക്തികൾക്കെതിരായി പ്രവർത്തിക്കുന്ന അമേരിക്കയെ നമ്മുടെ തന്ത്രപരമായ സഖ്യശക്തിയാക്കിയത് അപകടമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു. ഒന്നാം യു.പി.എ. സർക്കാരിന്റെ കാലത്തെ ആണവക്കരാറാണ് ഇതിന് തുടക്കമിട്ടതെന്നും ഇടതുപക്ഷം അത്തരം നീക്കങ്ങളെ
മുഖ്യമന്ത്രി പിണറായി വിജയൻ നാളെ പയ്യോളിയില്‍; എ.കെ.ജി മന്ദിരം ഉദ്ഘാടനം ചെയ്യും
പയ്യോളി: മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ പയ്യോളിയില്‍. സിപിഐഎം പയ്യോളി ഏരിയ കമ്മിറ്റിയുടെ ആസ്ഥാനമായ എകെജി മന്ദിരം മുഖ്യമന്ത്രി നാളെ ഉദ്ഘാടനം ചെയ്യും. വൈകിട്ട് നാല് മണിക്കാണ് ഉദ്ഘാടന ചടങ്ങ്. ഐ.പി.സി റോഡില്‍ സ്വന്തമായി ഭൂമി വാങ്ങിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. രക്തസാക്ഷികളായ പി.ടി.അമ്മത് മാസ്റ്ററുടെയും ഉണ്ണരയുടെയും പേരിലുള്ള ഓഡിറ്റോറിയവും പയ്യോളിയില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപ്പടുക്കുന്നതിന്‍ മുന്‍നിരയില്‍
അവർക്കിനി അന്തിയുറങ്ങാം, സുരക്ഷിതമായി; കെ.എസ്.ടി.എ കൊയിലാണ്ടി നിർമ്മിച്ച ‘കുട്ടിക്കൊരു വീട്’ താക്കോൽ കൈമാറി
കൊയിലാണ്ടി: കെ.എസ്.ടി.എ സംസ്ഥാന കമ്മിറ്റി നിർദേശപ്രകാരം സബ്ജില്ലകൾ ഏറ്റെടുത്ത ‘കുട്ടിക്കൊരു വീടി’ന്റെ താക്കോൽ കൈമാറ്റം സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി.മോഹനൻ മാസ്റ്റർ നിർവഹിച്ചു. കാഞ്ഞിലശ്ശേരി വാളാർ കുന്നിലാണ് കെ.എസ്.ടി.എ കൊയിലാണ്ടി സബ്ജില്ലയുടെ നേതൃത്വത്തിൽ വീട് നിർമ്മിച്ചത്. സംഘാടക സമിതി ചെയർമാൻ കെ.രവീന്ദ്രൻ മാസ്റ്റർ അധ്യക്ഷനായി. ജനറൽ കൺവീനർ ഡി.കെ.ബിജു പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. നിർമ്മാണ
കുറ്റ്യാടി ജലസേചന പദ്ധതി കനാൽ ശുചീകരിക്കാൻ ജനുവരി 26 ന് 50,000 പേർ ഇറങ്ങും; സംഘാടകസമിതിയായി
കൊയിലാണ്ടി: കേരള കർഷകസംഘത്തിൻ്റെ നേതൃത്വത്തിൽ വിവിധ സംഘടനകളുടേയും സന്നദ്ധ സംഘടനകളുടേയും സഹകരണത്തോടെ കുറ്റ്യാടി ജലസേചന പദ്ധതിയുടെ കനാൽ നവീകരണത്തിന് സംഘാടക സമിതിയായി. ജനുവരി 26 ന് നടക്കുന്ന കനാൽ ശുചീകരണത്തിന് 50,000 പേരെ പങ്കെടുപ്പിക്കാൻ കൊയിലാണ്ടിയിൽ ചേർന്ന സംഘാടക സമിതി രൂപീകരണ യോഗം തീരുമാനിച്ചു. ഏതാണ്ട് നാലര കോടി രൂപയുടെ മനുഷ്യാധ്വാനം ഇതിലൂടെ ചെലവഴിക്കും. 1957
മേപ്പയ്യൂരിലെ സുരക്ഷാ പെയിന്‍ ആന്‍ഡ് പാലിയേറ്റീവ് കെട്ടിട നിര്‍മ്മാണ പ്രവൃത്തി ചെയ്തത് ഒരു രൂപ പോലും വാങ്ങാതെ; ഉദ്ഘാടന ചടങ്ങില്‍ തൊഴിലാളികള്‍ക്ക് ആദരം
മേപ്പയ്യൂർ: നോർത്ത് മേഖലാ സുരക്ഷാ പെയ്ൻ ആന്റ് പാലിയേറ്റീവ് കെട്ടിട ഉദ്ഘാടനത്തിന്റെ അനുബന്ധമായി കെട്ടിടം പണിയാൻ സൗജന്യമായി തൊഴിൽ ചെയ്ത തൊഴിലാളികളെ ആദരിച്ചു. ചടങ്ങ് സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.കെ.മുകുന്ദൻ ഉദ്ഘാടനം ചെയ്തു. മേപ്പയ്യർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ടി.രാജൻ കെ.കുഞ്ഞിരാമൻ എൻ.എം കുഞ്ഞിക്കണ്ണൻ കെ.കെ.ബാബു എം.രാജൻ എന്നിവർ സംസാരിച്ചു. കുറുവച്ചാൽ കളരി സംഘം കളരി പയറ്റും
നാടിന്റെ ഏതാവശ്യത്തിനും ഓടിയെത്തുന്ന ഇരിങ്ങലിന്റെ സ്വന്തം സഖാവ്, കൊയിലാണ്ടി ഗുരുദേവ കോളേജിലെ പൂർവ്വ വിദ്യാർത്ഥി; ബൈക്ക് അപകടത്തിൽ മരിച്ച ജിഷ്ണുവിന് കണ്ണീരോടെ വിട നൽകി ജന്മനാട്
വടകര: നാടിന്റെ ഏതാവശ്യത്തിനും വിളിപ്പുറത്തെത്തുന്ന ഇരിങ്ങലുകാരുടെ പ്രിയപ്പെട്ട സഖാവാണ് നാടിനോട് വിടപറഞ്ഞത്. നവംബര്‍ 29 ന് ഉണ്ടായ ബൈക്കപകടത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന വിഷ്ണു ചൊവ്വാഴ്ച വൈകീട്ട് നാല് മണിയോടെയാണ് മരണപ്പെട്ടത്. നാട്ടിലെയും കോളേജിലെയും തങ്ങളുടെ എല്ലാ ആവശ്യങ്ങള്‍ക്കും ഓടിയെത്തിയിരുന്ന പ്രിയ കൂട്ടുകാരന്‍ വിടപറഞ്ഞതിന്റെ ഞെട്ടലിലാണ് വിഷ്ണുവിന്റെ നാട്ടുകാരും കൂട്ടുകാരും. എസ്എഫ്‌ഐയുടെ സജീവ പ്രവര്‍ത്തകനായിരുന്ന വിഷ്ണു ഇരിങ്ങല്‍ ലോക്കല്‍
‘കുടിവെള്ളം കിട്ടിയിട്ട് മതി ബൈപ്പാസ് നിർമ്മാണം’; കൊല്ലം കുന്ന്യോറമലയില്‍ കുടിവെള്ള ടാങ്കും പൈപ്പും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സി.പി.എം പ്രതിഷേധം, ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞു
കൊയിലാണ്ടി: കൊല്ലം കുന്ന്യോറമലയില്‍ ബൈപ്പാസ് നിര്‍മ്മാണം തടഞ്ഞ് സി.പി.എമ്മിന്റെ പ്രതിഷേധം. പ്രദേശത്തെ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിക്കാനുള്ള പൈപ്പും ടാങ്കും പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടാണ് സി.പി.എം പ്രതിഷേധം. സി.പി.എം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധം. നന്തി മുതല്‍ ചെങ്ങോട്ടുകാവ് വരെ നിര്‍മ്മിക്കുന്ന കൊയിലാണ്ടി ബൈപ്പാസ് നിര്‍മ്മാണത്തിന്റെ ഭാഗമായാണ് കുന്ന്യോറമലയിലെ കുടിവെള്ള ടാങ്കും വിതരണ പൈപ്പ് ലൈനും നീക്കിയത്. ഈ
ഓർമ്മകളിൽ എന്നെന്നും…; പെരുവട്ടൂരിലെ സി.പി.എം നേതാവായിരുന്ന സി.കെ.ഗോപാലനെ അനുസ്മരിച്ചു
കൊയിലാണ്ടി: ദീർഘകാലം സി.പി.എം പെരുവട്ടൂർ ബ്രാഞ്ച് സെക്രട്ടറിയും കർഷകസംഘം നേതാവുമായിരുന്ന സി.കെ.ഗോപാലന്റെ എട്ടാം ചരമവാർഷികം ആചരിച്ചു. പെരുവട്ടൂരിൽ നടന്ന അനുസ്മരണ പരിപാടി ജില്ലാ കമ്മിറ്റി അംഗവും മുൻ എം.എൽ.എയുമായ കെ.ദാസൻ ഉദ്ഘാടനം ചെയ്തു. അഡ്വ. എൽ.ജി.ലിജീഷ് അധ്യക്ഷനായി. അഡ്വ. കെ.സത്യൻ, ചന്ദ്രിക ടി, രാമകൃഷ്ണൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. എ.കെ.രമേശൻ സ്വാഗതവും പി.കെ.ബാലൻ നന്ദിയും പറഞ്ഞു.
കെ.കെ.രാഘവൻ മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുത്ത ധീരനായ നേതാവെന്ന് ഇ.പി.ജയരാജൻ; മേപ്പയ്യൂരിൽ കെ.കെ.രാഘവൻ സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു
മേപ്പയൂർ: മേലടി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ കെ.കെ.രാഘവന്റെ ഒന്നാം ചരമ വാർഷികത്തോട് അനുബന്ധിച്ച് നിർമ്മിച്ച സ്മാരക മന്ദിരം നാടിന് സമർപ്പിച്ചു. സി.പി.എം കേന്ദ്ര കമ്മിറ്റി അംഗവും എൽ.ഡി.എഫ് കൺവീനറുമായ ഇ.പി.ജയരാജനാണ് മന്ദിരം ഉദ്ഘാടനം ചെയ്തത്. സ്വാഗത സംഘം ചെയർമാൻ പി.പി.രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. മലബാറിൽ കമ്യൂണിസ്റ്റ് പ്രസ്ഥാനം കെട്ടിപടുക്കുന്നതിൽ നിർണായകമായ പങ്കുവഹിച്ച