Tag: CPM

Total 103 Posts

വയനാട് ഉരുള്‍പൊട്ടല്‍: സര്‍ക്കാരിനെതിരെയുള്ള നുണ പ്രചാരണങ്ങള്‍ക്കെതിരെ വിയ്യൂരിൽ സി.പി.എം പ്രതിഷേധ കൂട്ടായ്മ

കൊയിലാണ്ടി: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തിനായി കേരള സര്‍ക്കാര്‍ നല്‍കിയ നിവേദനത്തിനെതിരെയുള്ള നുണ പ്രചാരണങ്ങള്‍ക്കെതിരെ പ്രതിഷേധ കൂട്ടായ്മ സംഘടിപ്പിച്ച്‌ സി.പി.ഐ (എം). ബിജെപിയും, യുഡിഎഫും ചില മാധ്യമങ്ങളും സര്‍ക്കാരിനെതിരെ നടത്തുന്ന നുണ പ്രചാരണങ്ങള്‍ക്കെതിരെയായിരുന്നു പ്രതിഷേധം. സിപിഎം കൊല്ലം ലോക്കല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ വിയ്യൂര്‍ ഇല്ലത്ത്താഴെ ഇന്നലെ വൈകുന്നേരം ആറ് മണിയോടെ സംഘടിപ്പിച്ച

‘തങ്കമലയിലെ അശാസ്ത്രീയ ഖനനം അവസാനിപ്പിക്കുക’; അനിശ്ചിതകാല സമരത്തിനൊരുങ്ങി സിപിഎം, ആഗസ്ത് 14ന് കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച്‌

കീഴരിയൂര്‍: തങ്കമലയിലെ അശാസ്ത്രീയ ഖനനത്തിനെതിരെ അനശ്ചിതകാല സമരത്തിനൊരുങ്ങി സിപിഐ (എം). ഖനനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് ആഗസ്ത് 14ന് വിവിധ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കീഴരിയൂര്‍ വില്ലേജ് ഓഫീസിലേക്ക് മാര്‍ച്ച് സംഘടിപ്പിക്കും. കീഴരിയൂര്‍, നമ്പ്രത്ത്കര, ഇരിങ്ങത്ത്, തുറയൂര്‍ എന്നീ ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാര്‍ച്ച് സിപിഐ (എം) കൊയിലാണ്ടി ഏരിയാ സെക്രട്ടറി പി.കെ ചന്ദ്രന്‍ മാഷ് ഉദ്ഘാടനം

ജീവിതത്തിന്റെ മുക്കാല്‍പങ്കും പാര്‍ട്ടിയെ എല്ലാമെല്ലാമായി കണ്ട് ജീവിച്ച കമ്മ്യൂണിസ്റ്റ്, ടി.പി വധത്തിന് പിന്നാലെ തുടങ്ങിയ തിരിഞ്ഞുനടത്തം; കെ.കെ മാധവേട്ടന്റെ ജീവിതത്തിലൂടെ

പേരാമ്പ്ര: ഒരു തലമുറയുടെ കമ്മ്യൂണിസത്തിന്റെ ചരിത്രം പേറി ജീവിച്ച വ്യക്തിത്വമായിരുന്നു കെ.കെ.മാധവന്‍. വിമോചന പ്രവര്‍ത്തനങ്ങളോടുള്ള അടങ്ങാത്ത ആവേശം സിരകളില്‍ ആര്‍ത്തിരമ്പിയ യൗവ്വനം ഒരു പ്രസ്ഥാനത്തിന് സന്തോഷത്തോടെ സമ്മാനിച്ച ഒരുപാട് കമ്മ്യൂണിസ്റ്റുകാരില്‍ ഒരാളായിരുന്നു അദ്ദേഹം. അവിഭക്ത കമ്മ്യൂസ്റ്റുപാര്‍ട്ടിക്കാലത്തേ തുടങ്ങിയതാണ് അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തനം. 1956ലാണ് അവിഭക്ത കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗത്വമെടുകുന്നത്. 1954ലെ ഡിസ്ട്രിക്ട് ബോര്‍ഡ് തെരഞ്ഞെടുപ്പോടെയാണ് പാര്‍ട്ടി

കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി

കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികൂടിരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കൂടിരങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്. ”അക്രമണം ആസൂത്രിതമാണെന്നും ഇലക്ഷന്‍ സമയത്ത് സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആലോചിച്ച് ചെയ്തതാണ് കരി ഓയില്‍ പ്രയോഗമെന്ന്” സിപിഎം നേതാക്കള്‍ മാധ്യമങ്ങളോട്

രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തണമെന്ന ആഹ്വാനത്തിന് ഐക്യദാര്‍ഢ്യം; കര്‍ഷക സംഘടനകള്‍ പ്രഖ്യാപിച്ച ഭാരത് ബന്ദിന് പിന്തുണയറിയിച്ച് സി.പി.എം

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാര്‍ നയങ്ങള്‍ക്കെതിരെ കര്‍ഷക തൊഴിലാളികള്‍ ആഹ്വാനം ചെയ്ത ഭാരത് ബന്ദിന് പിന്തുണ അറിയിച്ച് സി.പി.എം കേന്ദ്രകമ്മിറ്റി. ഫെബ്രുവരി 16ന് രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ നടത്തണമെന്ന സംയുക്ത കിസാന്‍ മോര്‍ച്ചയും കേന്ദ്ര ട്രേഡ് യൂണിയനുകളും ചേര്‍ന്ന് നല്‍കിയ ആഹ്വാനത്തോട് കേന്ദ്രകമ്മിറ്റി ഐക്യദാര്‍ഢ്യം അറിയിച്ചു. അന്ന് സംയുക്ത കിസാന്‍ മോര്‍ച്ച ഗ്രാമീണ ബന്ദും കേന്ദ്ര ട്രേഡ് യൂണിയനുകളുടെ

‘സിപിഎം ബ്രാഞ്ച് ഓഫീസ് പ്രവര്‍ത്തനം; മേപ്പയ്യൂര്‍ സ്കൂളിലെ യുഡിഎസ്എഫിന്‍റെ വന്‍ പരാജയം’; പ്രകോപനങ്ങള്‍ പലത്, സുനിലിനെ വെട്ടിയ സംഘം എത്തിയത് കീഴ്പ്പയ്യൂരില്‍ നിന്ന്, അക്രമികളെ ഉടന്‍ പിടികൂടണമെന്ന് സിപിഎം

മേപ്പയ്യൂര്‍: മേപ്പയ്യൂരില്‍ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനെ അക്രമിച്ച സംഭവത്തില്‍ അക്രമികളെ ഉടന്‍ കണ്ടെത്തണമെന്നും നാട്ടില്‍ ക്രമസമാധാനം നിലനിര്‍ത്തുന്നതിന് ആവശ്യമായി നടപടികള്‍ ഉണ്ടാകണമെന്നും സിപിഎം മേപ്പയ്യൂര്‍ ലോക്കല്‍ സെക്രട്ടറി രാധാകൃഷ്ണന്‍ കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു. അക്രമികള്‍ എത്തിയത് കീഴ്പ്പയ്യൂര്‍ ഭാഗത്ത് നിന്നാണ്‌. മേപ്പയ്യൂര്‍ ഭാഗത്ത് സിപിഎമ്മിന് വലിയ സംഘടനാ വളര്‍ച്ച ഉണ്ടായ പ്രദേശമാണ്. കഴിഞ്ഞ ആഴ്ചയായിരുന്നു സിപിഎമ്മിന്റെ

കൊയിലാണ്ടി സീറ്റിലെ അവഗണന സിപിഎമ്മിലെത്തിച്ചു; ഒടുവില്‍ മൂന്ന് വർഷങ്ങള്‍ക്കുള്ളില്‍ കെ.പി.അനില്‍കുമാർ പാർട്ടി ജില്ലാ കമ്മിറ്റിയിലേക്ക്

കോഴിക്കോട്‌: കോണ്‍ഗ്രസിന്റെ സംഘടനാ ചുമതലുയള്ള സെക്രട്ടറി സ്ഥാനം വിട്ടെത്തിയ കെ.പി.അനില്‍കുമാർ സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റിയിലേക്ക്. കഴിഞ്ഞ മാസം അനില്‍കുമാറിനെ ജില്ലാ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും തിങ്കളാഴ്ചയാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഇതുമായി ബന്ധപ്പെട്ട് അംഗീകാരം നല്‍കിയതെന്നാണ് ലഭിക്കുന്ന വിവരം. പാര്‍ട്ടിയിലെത്തി രണ്ടു വര്‍ഷവും രണ്ടു മാസവും ആയപ്പോഴാണ് അനില്‍കുമാറിനെ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്താന്‍ സിപിഎം തീരുമാനിച്ചത്. മറ്റു

ബിജെപി മണ്ഡലം ഭാരവാഹിയുടെ മകനും സുഹൃത്തും കള്ളുഷാപ്പില്‍ പാട്ടുപാടി; നിര്‍ത്താന്‍ ആവശ്യപ്പെട്ട ഷാപ്പ് ജീവനക്കാരന് മര്‍ദ്ദനം, പിന്നാലെ പുതുപ്പാടിയില്‍ ബിജെപി – സിപിഎം സംഘര്‍ഷം

പുതുപ്പാടി: വെസ്റ്റ് കൈതപ്പൊയിലിലെ കളളുഷാപ്പില്‍ പാട്ട് പാടിയതിനെചൊല്ലിയുണ്ടായ തര്‍ക്കം സി.പി.എം – ബി.ജെ.പി സംഘര്‍ഷത്തില്‍ കലാശിച്ചു. ഇന്നലെ രാത്രി ഒമ്പത് മണിയോടെയാണ് സംഭവം. ബി.ജെ.പി മണ്ഡലം ഭാരവാഹിയുടെ മകനും സഹോദരി പുത്രനും കളളുഷാപ്പില്‍ മദ്യപിച്ച ശേഷം ഏറെ നേരം പാട്ടുപാടിയെന്നും ഇത് നിര്‍ത്താന്‍ ഷാപ്പ് നടത്തിപ്പുകാരനും സി.പി.എം പ്രവർത്തകനുമായ  ബിജു ആവശ്യപ്പെട്ടതോടെ ബിജുവിനെ ആക്രമിക്കുകയായിരുന്നെന്നാണ് പരാതി.

നിപ: കൊയിലാണ്ടിയിൽ എം.സ്വരാജ് പങ്കെടുക്കേണ്ടിയിരുന്ന സി.പി.എമ്മിന്റെ ബഹുജന ധർണ്ണയും വീട്ടുമുറ്റ പ്രതിഷേധവും മാറ്റിവെച്ചു

കൊയിലാണ്ടി: കോഴിക്കോട് ജില്ലയിൽ നിപ സ്ഥിരീകരിച്ച സാഹചര്യത്തിൽ സിപിഎമ്മിന്റെ നേതൃത്വത്തിൽ കൊയിലാണ്ടിയിൽ നടത്താനിരുന്ന ബഹുജന ധർണ്ണയും വീട്ടുമുറ്റ പ്രതിഷേധവും മറ്റു പരിപാടികളും മാറ്റിവെച്ചു. കേന്ദ്ര സർക്കാരിന്റെ ജനവിരു​ദ്ധ നയങ്ങൾക്കെതിരെ നടത്താനിരുന്ന സെപ്തംബർ 14 ലെ വീട്ടുമുറ്റ പ്രതിഷേധവും 16-ന് തീരുമാനിച്ചിരുന്ന ബഹുജന ധർണ്ണയുമാണ് മാറ്റിവെച്ചത്. മോദി സർക്കാരിന്റെ സാമ്പത്തിക ഉപരോധത്തിനും തൊഴിലില്ലായ്മയ്ക്കും വിലക്കയറ്റത്തിനും ജനവിരുദ്ധ നടപടികൾക്കുമെതിരെയാണ്

‘എന്റെ സ്വര്‍ണ്ണം പോയാല്‍ എനിക്കുണ്ടാവുന്ന അതേ വിഷമം അല്ലേ അവര്‍ക്കും ഉണ്ടാവുക…’; വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക

കൊയിലാണ്ടി: വീണുകിട്ടിയ സ്വര്‍ണ്ണാഭരണം ഉടമയ്ക്ക് തിരികെ നല്‍കി വെങ്ങളം സ്വദേശിനിയുടെ നല്ല മാതൃക. കെ.ആര്‍.എസിന് സമീപം താമസിക്കുന്ന പി.ടി.നാരായണിയാണ് വീണുകിട്ടിയ പാദസരം ഉടമയ്ക്ക് തിരികെ നല്‍കിയത്. തിങ്കളാഴ്ച ഉച്ചതിരിഞ്ഞ് രണ്ടേ മുക്കാലോടെയാണ് നാരായണിക്ക് ആഭരണം വീണുകിട്ടിയത്. തുടര്‍ന്ന് അവര്‍ ആഭരണത്തിന്റെ ഉടമയെ അന്വേഷിച്ചു. ഇതിനിടെയാണ് അവരുടെ സുഹൃത്ത് ഈ പരിസരത്ത് സ്വര്‍ണ്ണാഭരണം നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് പറയുന്നത്.