കണ്ണൂര്‍ പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്‌മൃതി കുടീരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി


കണ്ണൂര്‍: പയ്യാമ്പലത്ത് സിപിഎം നേതാക്കളുടെ സ്മൃതികൂടിരങ്ങളിൽ കരി ഓയില്‍ ഒഴിച്ച് വികൃതമാക്കി. മുന്‍ മുഖ്യമന്ത്രി ഇ.കെ നായനാര്‍, ചടയന്‍ ഗോവിന്ദന്‍, കോടിയേരി ബാലകൃഷ്ണന്‍, ഒ ഭരതന്‍ എന്നിവരുടെ സ്മൃതി കൂടിരങ്ങളിലാണ് കരി ഓയില്‍ ഒഴിച്ചത്.

”അക്രമണം ആസൂത്രിതമാണെന്നും ഇലക്ഷന്‍ സമയത്ത് സമാധാനപരമായ അന്തരീക്ഷം തകര്‍ക്കാന്‍ ആലോചിച്ച് ചെയ്തതാണ് കരി ഓയില്‍ പ്രയോഗമെന്ന്” സിപിഎം നേതാക്കള്‍ മാധ്യമങ്ങളോട് പറഞ്ഞു.

പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്. നാല് സിപിഎം നേതാക്കളുടെ സ്മൃതി കുടീരങ്ങളഇല്‍ മാത്രമാണ് കരി ഓയില്‍ ഒഴിച്ചിരിക്കുന്നത്. കോടിയേരി ബാലകൃഷ്ണന്റെ സ്മൃതി കുടീരത്തിലാണ് ഏറ്റവുമധികം കരി ഓയിലുള്ളത്.

പാര്‍ട്ടി പ്രവര്‍ത്തകരെ പ്രകോപിപ്പിച്ച് പ്രദേശത്ത് സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി നടത്തിയ ആസൂത്രിത അക്രമമാണിതെന്നും കണ്ണൂരിലെ സമാധാന അന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢാലോചനയാണ് ഇതിന് പിന്നിലെന്നത് ജനം തിരിച്ചറിയണമെന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം പികെ ശ്രീമതി പറഞ്ഞു.