Tag: court

Total 15 Posts

‘ലക്ഷ്യം ‍ഞാൻ ഭാരവാഹിത്വത്തിലേക്ക് വരുന്നത് തടയുക’; പാർട്ടിയിൽനിന്ന് സസ്പെൻഡ് ചെയ്തതിനെതിരേ കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ച് കോൺഗ്രസ് നേതാവ്

കോഴിക്കോട്: പാർട്ടിയിൽനിന്ന് അന്യായമായി സസ്പെൻഡ് ചെയ്തതിനെതിരെ കോടതിയെ സമീപിച്ച് കോൺ​ഗ്രസ് നേതാവ്. പി.വി.മോഹൻലാലാണ് കോഴിക്കോട് മുൻസിഫ് കോടതിയെ സമീപിച്ചത്. നടപടിക്രമങ്ങൾ പാലിച്ചില്ല സസ്പെൻഷനെന്നും അദ്ദേഹം ആരോപിച്ചു. ജില്ലയിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ് നേതൃത്വലത്തിലുണ്ടായിരുന്ന ആളാണ് അദ്ദേഹം. പാർട്ടി നേതാക്കളെ സമൂഹമധ്യത്തിൽ മോശമായ വാക്കുകൾ ഉപയോഗിച്ച് അപകീർത്തിപ്പെടുത്തിയെന്നുകാണിച്ചാണ് ഡി.സി.സി. പ്രസിഡന്റ് കെ. പ്രവീൺകുമാറാണ് മോഹൻലാലിനെ സസ്പെൻഡ് ചെയ്തത്.

മുചുകുന്നിൽ ബി.ജെ.പി നേതാവിന്റെ ബൈക്ക് കത്തിച്ച സംഭവം; പ്രതിചേർത്ത ഡി.വൈ.എഫ്.ഐ പ്രവർത്തകരെ ആറു വർഷത്തിന് ശേഷം വെറുതെവിട്ട് കോടതി

കൊയിലാണ്ടി: മുചുകുന്നിലെ ബി.ജെ.പി നേതാവിന്റെ ബെെക്ക് കത്തിച്ച കേസിൽ മൂന്ന് ഡി.വെെ.എഫ്.ഐ പ്രവർത്തകരെ വെറുതെവിട്ട് കോഴിക്കോട് ജില്ലാ കോടതി. നെല്ലിമഠത്തിൽ ബാലകൃഷ്ണന്റെ ബെെക്ക് കത്തിച്ച കേസിലാണ് മുചുകുന്ന് സ്വദേശികളായ വിഷ്ണു, അഭി, ബജിൻ എന്നിവരെ കോടതി വെറുതെ വിട്ടത്. 2016 ലാണ് കേസിന് ആസ്പദമായ സംഭവം. വീടിന്റെ മുൻപിൽ നിർത്തിയിട്ടിരുന്ന ബാലകൃഷ്ണന്റെ ബെെക്കിന് അർദ്ധരാത്രിയിൽ ആരോ

കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണം; സുപ്രീം കോടതി നിര്‍ദേശം

കോഴിക്കോട്: കേരളത്തിലെ തെരുവുനായ പ്രശ്നത്തില്‍ ഉടന്‍ പരിഹാരം കാണണമെന്ന് സുപ്രീംകോടതി. കേസില്‍ സഞ്ജീവ് ഖന്ന, ജെകെ മഹേശ്വരി എന്നിവരടങ്ങുന്ന ബഞ്ച് സെപ്റ്റംബര്‍ 28ന് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുമെന്ന് വ്യക്തമാക്കി. കേരളത്തില്‍ തെരുവുനായയുടെ അക്രമങ്ങള്‍ വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്നാണ് ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കുന്നതെന്ന് ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.ഇടക്കാല വിധി പുറപ്പെടുവിക്കുന്നതിന് മുമ്ബായി ജസ്റ്റിസ് സിരിജഗന്‍ കമ്മീഷനോട്

ഖത്തറില്‍ നിന്നും നാട്ടിലെത്തിയതിനു പിന്നാലെ കാണാതെയായി; വീട്ടുകാര്‍ പരാതി നല്‍കിയതിനെ തുടര്‍ന്ന് കോടതിയില്‍ സ്വയം ഹാജരായി നാദാപുരം സ്വദേശി

നാദാപുരം: ഖത്തറില്‍ നാട്ടിലേക്കു വരുന്നുണ്ടെന്ന് പറഞ്ഞതിന് പിന്നാലെ കാണാതായെന്ന് ബന്ധുക്കള്‍ പരാതി നല്‍കിയതിനു പിന്നാലെ നാദാപുരം സ്വദേശി തിരിച്ചെത്തി. ജൂണ്‍ പതിനാറാം തീയ്യതി കണ്ണൂര്‍ വിമാനത്താവളം വഴി എത്തുമെന്ന് ഇയാള്‍ വീട്ടുകാരെ വിളിച്ചറിയിച്ചെങ്കിലും പിന്നീട് വിവരമൊന്നുമുണ്ടായിരുന്നില്ല. ഇന്ന് ഇയാള്‍ നാദാപുരം കോടതിയില്‍ സ്വമേധയാ ഹാജരായതായി വളയം പോലീസ് പേരാമ്പ്ര ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. നാദാപുരം

വധു കീഴരിയൂരും വരനങ്ങ് ന്യൂസിലന്റിലും; കോവിഡ് മൂലം നീണ്ടു പോയ വിവാഹത്തിന് ഒടുവിൽ കോടതിയുടെ സഹായം, മേപ്പയ്യൂർ സബ് രജിസ്ട്രാർ ഓഫീസ് സാക്ഷ്യം വഹിച്ചത് വെർച്ച്വൽ വിവാഹത്തിന്

കൊയിലാണ്ടി: ഏറെ സന്തോഷത്തോടെയും പ്രതീക്ഷകളോടെയുമാണ് കീഴരിയൂർ പുതിയൊട്ടിൽ മഞ്ജുവും കോട്ടയം രാമപുരം സ്വദേശി സഞ്ജിത്തും വിവാഹമെന്ന തീരുമാനത്തിലേക്ക് ചുവടു വയ്ക്കാനൊരുങ്ങിയത്. എന്നാൽ പ്രതീക്ഷകൾ പൂർണ്ണമായും തകർത്തുകൊണ്ടായിരുന്നു കോവിഡിന്റെ വരവ്. ന്യൂസിലാൻറിൽ ഐ.ടി പ്രൊഫഷണലാണ് വരൻ സഞ്ജിത്. യാത്രാവിലക്ക് മൂലം വരന് ഇന്ത്യയിൽ എത്താൻ കഴിയാത്തതിനെ തുടർന്നാണ് വിവാഹം നീണ്ടു പോയത്. ഇന്ത്യയിലെ സ്പെഷ്യൽ മാര്യേജ് ആക്ട്