Tag: Congress

Total 139 Posts

മുത്താമ്പിയില്‍ കോണ്‍ഗ്രസ് കൊടിമരത്തിനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയ പുതുക്കുടി നാരായണന് ഇന്‍കാസ് കോഴിക്കോടിന്റെ ആദരം; പാരിതോഷികമായി ലഭിച്ച തുക പാര്‍ട്ടി ഫണ്ടിലേക്ക് നല്‍കി നാരായണേട്ടന്‍

കൊയിലാണ്ടി: മുത്താമ്പിയില്‍ നശിപ്പിക്കപ്പെട്ട കോണ്‍ഗ്രസ് കൊടിമരം പുനഃസ്ഥാപിക്കാനായി ഗാന്ധിയന്‍ മാര്‍ഗത്തില്‍ ഒറ്റയാള്‍ പോരാട്ടം നടത്തി ശ്രദ്ധേയനായ പുതുക്കുടി നാരായണനെ ഇന്‍കാസ് കോഴിക്കോട് ജില്ലാ കമ്മിറ്റി ആദരിച്ചു. വടകര എം.പി കെ.മുരളീധരന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഇന്‍കാസ് പ്രഖ്യാപിച്ച പാരിതോഷികവും പുരസ്‌കാരവും കെ.മുരളീധരന്‍ നാരായണന് സമ്മാനിച്ചു. പാരിതോഷികമായി ഇന്‍കാസ് നല്‍കിയ പതിനായിരം രൂപ അദ്ദേഹം പാര്‍ട്ടി ഫണ്ടിലേക്ക്

രാഹുല്‍ ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചതില്‍ കൊയിലാണ്ടിയിലും ശക്തമായ പ്രതിഷേധം; ദേശീയപാത ഉപരോധിച്ച് കെ.എസ്.യു

കൊയിലാണ്ടി: രാഹുല്‍ ഗാന്ധിയുടെ വയനാട് എം പി ഓഫീസ് അടിച്ച് തകര്‍ത്ത് എസ് എഫ് ഐ നടത്തിയ ആക്രമണത്തിനെതിരെ കൊയിലാണ്ടിയില്‍ കെ.എസ്.യു പ്രവര്‍ത്തകരുടെ പ്രതിഷേധം. പ്രതിഷേധത്തിന്റെ ഭാഗമായി കെ.എസ്.യു പ്രവര്‍ത്തകര്‍ കൊയിലാണ്ടിയില്‍ ദേശീയപാത ഉപരോധിച്ചു. ഇത് ദേശീയ പാതയില്‍ വലിയ ഗാതാഗത കുരുക്കിന് ഇടയാക്കി. തുടര്‍ന്ന് കൊയിലാണ്ടി സി.ഐ. സുനില്‍കുമാറിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം പോലീസ്

ഡി.സി.സി അധ്യക്ഷന് നേരെ പൊലീസ് അതിക്രമം; കീഴരിയൂരില്‍ പ്രതിഷേധ പ്രകടനവുമായി കോണ്‍ഗ്രസ്

കീഴരിയൂര്‍: കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അധ്യക്ഷന്‍ അഡ്വ. കെ.പ്രവീണ്‍കുമാറിന് നേരെ പൊലീസ് നടത്തിയ അക്രമത്തില്‍ പ്രതിഷേധിച്ച് കീഴരിയൂരില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധ പ്രകടനം നടത്തി. ഫറൂക്കില്‍ നടത്തിയ പൊലീസ് സ്റ്റേഷന്‍ മാര്‍ച്ചിനിടെയാണ് സംഭവം. കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇടത്തില്‍ ശിവന്‍, ചുക്കോത്ത് ബാലന്‍ നായര്‍, എം.എം.രമേശന്‍, ഇ.എം.മനോജ്, സവിത നിരത്തിന്റെ മീത്തല്‍, ശശി കല്ലട,

അരിക്കുളം കാവിൽ പുലപ്പള്ളി മീത്തൽ കുട്ടൂലി അന്തരിച്ചു

അരിക്കുളം: കാവിൽ പുലപ്പള്ളി മീത്തൽ കുട്ടൂലി അന്തരിച്ചു. എൺപത്തിയഞ്ച് വയസ്സായിരുന്നു. കോൺഗ്രസ് നേതാവായിരുന്ന പരേതനായ ഗോപാലന്റെ ഭാര്യയാണ്. സഞ്ചയനം വ്യാഴാഴ്ച നടക്കും. മക്കൾ: പി എം കുഞ്ഞിരാമൻ കോൺഗ്രസ്, ദാമോദരൻ ഷയറി നിവാസ്, പി.എം രാജൻ അരുന്ധതി, പരേതയായ ലീല മണിയൂർ, പി.എം മോഹനൻ മൈത്രി (കോൺഗ്രസ് ഏക്കാട്ടൂർ ഈസ്റ്റ് സി യു സി പ്രസിഡണ്ട്

മുത്താമ്പിയിൽ സംഘർഷം തുടരുന്നു; കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് പതാക ഉയർത്തി സി.പി.എം പ്രവർത്തകർ; ദൃശ്യങ്ങൾ കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിന്

കൊയിലാണ്ടി: മുത്താമ്പിയിൽ കോൺഗ്രസ് – സി.പി.എം സംഘർഷാവസ്ഥ തുടരുന്നു. ഇന്ന് മുത്താമ്പിയിൽ നടന്ന സി.പി.എം പ്രതിഷേധ പരിപാടിക്കിടെ കോൺഗ്രസ് കൊടിമരത്തിൽ ചുവപ്പ് പെയ്ന്റ് അടിച്ച് സി.പി.എം പതാക ഉയർത്തി. കഴിഞ്ഞ ദിവസം ഈ കൊടിമരത്തിൽ കരി ഓയിൽ ഒഴിച്ച സംഭവത്തോടെയാണ് മുത്താമ്പിയിൽ സംഘർഷം ആരംഭിക്കുന്നത്. തുടർന്ന് കോൺഗ്രസ് പ്രവർത്തകർ സംഘടിച്ച് മുദ്രാവാക്യം വിളികളുമായി കരിയോയിൽ തുടച്ച്

‘നൊച്ചാടെ പ്രഖ്യാപനം പ്രാവര്‍ത്തികമാക്കി, കോണ്‍ഗ്രസ് ശ്രമിക്കുന്നത് സമാധാനാന്തരീക്ഷം തകര്‍ക്കാന്‍’; വാല്യക്കോടെ സി.പി.എം ഓഫീസ് കത്തിച്ചതില്‍ പ്രതികരണവുമായി ലോക്കല്‍ സെക്രട്ടറി (വീഡിയോ)

പേരാമ്പ്ര: സി.പി.എമ്മിന്റെ ഓഫീസ് തീയിട്ട് നശിപ്പിച്ചതിലൂടെ വാല്യക്കോടെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് സി.പി.എം കല്‍പ്പത്തൂര്‍ ലോക്കല്‍ സെക്രട്ടറി കെ.സി ബാബുരാജ്. സി.പി.എമ്മുകാരുടെ വീടുകള്‍ കയറും, നൊച്ചാട് ഞങ്ങള്‍ കത്തിക്കുമെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പോലീസിന് മുന്നില്‍ പ്രഖ്യാപിച്ചിരുന്നു. അതിന്റെ തുടര്‍ച്ചയായി വേണം ഇതിനെ കാണാനെന്നും അദ്ദേഹം പറഞ്ഞു. നിലവില്‍ പ്രദേശത്ത് രാഷ്ട്രീയ പ്രശ്‌നങ്ങളോ സംഘര്‍ഷമോയില്ല. എന്നാല്‍

സി.പി.എം കൊലവിളി മുദ്രാവാക്യത്തിനെതിരെ തിക്കോടയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരെയും കേസ്; കേസെടുത്തത് നേതാക്കളടക്കം 42 പേര്‍ക്കെതിരെ

തിക്കോടി: സി.പി.എം നേതൃത്വത്തില്‍ കൊലവിളി മുദ്രാവാക്യമുയര്‍ത്തിയുള്ള പ്രതിഷേധത്തിനെതിരെ തിക്കോടിയില്‍ കോണ്‍ഗ്രസ് നടത്തിയ പ്രകടനത്തിനെതിരെ പൊലീസ് കേസെടുത്തു. നേതാക്കളടക്കം 42 പേര്‍ക്കെതിരെയാണ് കേസെടുത്തത്. ഐ.പി.സി 143, 147, 506, 153, 149 എന്നീ വകുപ്പുകള്‍ പ്രകാരം നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപമുണ്ടാക്കാന്‍ ലക്ഷ്യമിട്ട് പ്രകോപനം സൃഷ്ടിക്കല്‍ തുടങ്ങിയ കുറ്റങ്ങള്‍ക്കാണ് കേസെടുത്തിരിക്കുന്നത്. ചൊവ്വാഴ്ച വൈകുന്നേരം ആറുമണിയോടെയാണ് തിക്കോടി മണ്ഡലം

കുറ്റ്യാടിയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറ്; ജനല്‍ ചില്ലുകള്‍ തകര്‍ന്നു

കുറ്റ്യാടി: അമ്പലത്തുകുളങ്ങരയില്‍ കോണ്‍ഗ്രസ് ഓഫീസിനുനേരെ ബോംബേറ്. ഇന്ന് പുലര്‍ച്ചെയാണ് അമ്പലത്തുകുളങ്ങര മണ്ഡലം കമ്മിറ്റി ഓഫീസിനുനേരെയാണ് ആക്രമണം. തീവ്രത കുറഞ്ഞ പെട്രോള്‍ ബോംബ് കൊണ്ടായിരുന്നു ആക്രമണം. ആക്രമണത്തില്‍ ഓഫീസിന്റെ ജനല്‍ ചില്ലുകള്‍ പൂര്‍ണമായും തകര്‍ന്നു. കുറ്റ്യാടി പൊലീസ് സ്ഥലത്തെത്തി പരിശോധനകള്‍ ആരംഭിച്ചു. പ്രതികളെ കണ്ടെത്തുന്നതിനായി സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കുകയും ഫോറന്‍സിക് സംഘത്തെക്കൊണ്ട് പരിശോധന നടത്തുകയും ചെയ്യുമെന്ന്

പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് നടുറോഡില്‍; മുത്താമ്പിയില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് (വീഡിയോ കാണാം)

കൊയിലാണ്ടി: മുത്താമ്പി ടൗണില്‍ ഡി.വൈ.എഫ്.ഐ-യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റുമുട്ടിയത് നടുറോഡില്‍. ഇതിന്റെ ദൃശ്യങ്ങള്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിന് ലഭിച്ചു. വീഡിയോ വായനക്കാര്‍ക്ക് ഈ വാര്‍ത്തയുടെ അവസാന ഭാഗത്ത് കാണാം. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും

ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകരുടെ അക്രമത്തില്‍ പ്രതിഷേധിച്ച് മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ ഹർത്താലിന് ആഹ്വാനം ചെയ്ത് കോണ്‍ഗ്രസ്

കൊയിലാണ്ടി: മുത്താമ്പി-വൈദ്യരങ്ങാടി മേഖലയില്‍ നാളെ കോണ്‍ഗ്രസ് ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകര്‍ ആക്രമിച്ചതില്‍ പ്രതിഷേധിച്ചാണ് ഹര്‍ത്താല്‍. ഇന്ന് രാത്രിയായിരുന്നു ഡി.വൈ.എഫ്.ഐ, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മുത്താമ്പി ടൗണില്‍ വച്ച് ഏറ്റുമുട്ടിയത്. സംഘര്‍ഷത്തില്‍ മൂന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റു. റാഷിദ് മുത്താമ്പി, നജീബ് ഒറവങ്കര, ജിത്തു കണിയാണ്ടി എന്നിവര്‍ക്കാണ് പരിക്കേറ്റത്.