Tag: Civil Supplies
തുവരപ്പരിപ്പിന് 46രൂപയുടെ വര്‍ധനവ്, മുളകിന് വില കുതിച്ചുയര്‍ന്നു; സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന സബ്സിഡി സാധനങ്ങളുടെ പുതുക്കിയ വില ഇങ്ങനെ
തിരുവനന്തപുരം: സംസ്ഥാനത്ത് സപ്ലൈക്കോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില കുത്തനെ ഉയരും. മൂന്നുരൂപ മുതല്‍ 46 രൂപവരെയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. നിലവില്‍ പൊതുവിപണിയിലെ വിലയുടെ 35% കുറവായിരിക്കും ഇനിമുതല്‍ സപ്ലൈക്കോ വില. നേരത്തെ 70% കുറവായിരുന്നു. മൂന്നുമാസത്തിലൊരിക്കല്‍ വില പുതുക്കി നിശ്ചയിക്കാനാണ് തീരുമാനം. ചെറുപയര്‍, ഉഴുന്ന്, കടല, പഞ്ചസാര, വെളിച്ചെണ്ണ, അരി, തുവരപ്പരിപ്പ്,
സപ്ലൈകോ വഴി വിതരണം ചെയ്യുന്ന 13 അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കും
തിരുവനന്തപുരം: സപ്ലൈകോ വഴി സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന 13 ഇന അവശ്യസാധനങ്ങളുടെ വില വര്‍ധിപ്പിക്കണമെന്ന് ഭക്ഷ്യവകുപ്പ്. ഇടതുമുന്നണി യോഗത്തിലാണ് ഭക്ഷ്യവകുപ്പ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇക്കാര്യത്തില്‍ തീരുമാനം എടുക്കാന്‍ ഭക്ഷ്യമന്ത്രിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. എത്ര വില കൂട്ടണം, എപ്പോള്‍ വില കൂട്ടണം എന്നതിലാണ് ഭക്ഷ്യമന്ത്രി .ആര് അനില്‍ തീരുമാനമെടുക്കുക. ജനങ്ങളുടെ തലയില്‍ ഭാരം അടിച്ചേല്‍പ്പിക്കാത്ത വിധത്തിലായിരിക്കും വിലവര്‍ധനയെന്ന്
പൊതുവിപണിയിലേക്കാള്‍ കുറഞ്ഞ വിലയില്‍ സാധനങ്ങള്‍; താലൂക്ക് സപ്ലൈക്കോ ഓണം ഫെയറിന് കൊയിലാണ്ടിയില്‍ തുടക്കമായി
കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് സപ്ലൈക്കോ ഓണം ഫെയറിന് ഇന്ന് രാവിലെ സപ്ലൈക്കോ സൂപ്പര്‍മാര്‍ക്കറ്റില്‍ തുടക്കമായി. നഗരസഭ ചെയര്‍ പേഴ്സണ്‍ ശ്രീമതി സുധ കിഴക്കേപ്പാട്ട് ഓണം ഫെയര്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ അസിസ് മാസ്റ്റര്‍ അധ്യക്ഷനായിരുന്നു. ആദ്യ വില്പന ചെയര്‍പേഴ്സണ്‍ നിര്‍വഹിച്ചു. ചടങ്ങില്‍ ആശംസകള്‍ അര്‍പ്പിച്ചു കൊണ്ടു വിവിധ രാഷ്ട്രീയ പ്രതിനിധികളായ ടി.കെ.ചന്ദ്രന് മാസ്റ്റര്‍, ബാബു
ജനങ്ങളെ പറ്റിക്കാന്‍ നോക്കല്ലേ, പണി കിട്ടും; കൊയിലാണ്ടിയിലെ കടകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന, നാല് കടകള്‍ക്ക് പിടി വീണു
കൊയിലാണ്ടി: നഗരത്തിലെ കടകളില്‍ വിവിധ വകുപ്പുകളുടെ സംയുക്ത പരിശോധന. കോഴിക്കോട് ജില്ലാ കളക്ടറുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം സിവില്‍ സപ്ലൈസ്, റവന്യൂ, ലീഗല്‍ മെട്രോളജി വകുപ്പുകളാണ് പരിശോധന നടത്തിയത്. പരിശോധനയില്‍ നാല് കടകളില്‍ ക്രമക്കേട് കണ്ടെത്തി. നഗരത്തിലെ 15 കടകളിലാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത്. വിലനിലവാരം പ്രദര്‍ശിപ്പിക്കാത്തത് ഉള്‍പ്പെടെയുള്ള ക്രമക്കേടുകള്‍ കണ്ടെത്തിയ നാല് കടകള്‍ക്ക് നോട്ടീസ്
ചാക്ക് കണക്കിന് അരി കരുവണ്ണൂരിലെ തോട്ടിൽ; ജനങ്ങൾക്ക് വിതരണം ചെയ്യേണ്ട റേഷനരിയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് ഉദ്യോഗസ്ഥർ
പേരാമ്പ്ര: നടുവണ്ണൂര്‍ ഗ്രാമപഞ്ചായത്തിലെ കരുവണ്ണൂര്‍ ചാന്തോട്ട് താഴെ തോട്ടില്‍ ചാക്കരി തള്ളിയ നിലയില്‍. റേഷനരിയെന്ന് സംശയം. ഇന്നലെ രാത്രിയോടെയാണ് സംഭവം. ഇന്ന് രാവിലെ നാട്ടുകാര്‍ക്ക് ദുര്‍ഗന്ധം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് പരിശോധിച്ചപ്പോഴാണ് തോട്ടില്‍ തള്ളിയ നിലയില്‍ ചാക്കരി കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് കൊയിലാണ്ടി താലൂക്ക് സപ്ലെയ് ഓഫീസിലെ ആര്.ഐമാരായ കെ.കെ ബിജു, ഷീബ, വി.വി ഷിന്‍ജിത്ത്,
സംസ്ഥാനത്ത് സൗജന്യ ഓണക്കിറ്റ് വൈകില്ല, വിതരണം അടുത്തയാഴ്ച ആരംഭിക്കും; കിറ്റില്‍ വെളിച്ചെണ്ണ ഉണ്ടാകില്ല, കിറ്റിലെ ഇനങ്ങളും അളവും അറിയാം
കോഴിക്കോട്: കേരളത്തില്‍ ഓണത്തിന് വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റ് വൈകില്ല. കിറ്റ് വിതരണം ഓഗസ്റ്റ് 17 ന് ശേഷം വിതരണം തുടങ്ങുമെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി ജി.ആര്.അനില്‍ പറഞ്ഞു. ഓണക്കിറ്റ് വൈകുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. കിറ്റിലേക്കുള്ള സാധനങ്ങളുടെ പാക്കിങ് പുരോഗമിക്കുകയാണെന്നും മന്ത്രി പറഞ്ഞു. സ്ത്രീകളാണ് ഇത്തവണ കിറ്റ് പാക്ക് ചെയ്യുന്നത്. തുണി സഞ്ചി