Tag: Chengottukavu
യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! ചെങ്ങോട്ടുകാവ് അരങ്ങാടത്ത് മാടാക്കര റോഡില്‍ കരിപ്പവയല്‍ ഭാഗത്ത് നാളെ മുതല്‍ റോഡ് അടക്കും
ചെങ്ങോട്ടുകാവ്:പഞ്ചായത്തിലെ അരങ്ങാടത്ത് കരിപ്പവയല്‍ ഭാഗത്തെ െൈഡ്രനേജ് നിര്‍മാണത്തിന്റെ പ്രവൃത്തി നടക്കുന്നതിനാല്‍ നാളെ മുതല്‍ റോഡ് അടക്കും. അരങ്ങാടത്ത് മാടാക്കര റോഡില്‍ കരിപ്പവയല്‍ ഭാഗത്താണ് റോഡ് അടക്കുന്നത്. ഡിസംബര്‍ പതിനേഴ് മുതല്‍ 24 വരെയാണ് റോഡ് അടക്കുകയെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
ചെങ്ങോട്ടുകാവ് ഷസ്ലി ബേക്കറി ജീവനക്കാരന്‍ അഗിന്‍ അന്തരിച്ചു.
ചെങ്ങോട്ടുകാവ്: ചെങ്ങോട്ട്കാവ് ടൗണ്‍ പടിഞ്ഞാറ് വസന്തപുരം ചോനാം പീടികയില്‍ അഗിന്‍ അന്തരിച്ചു. മുപ്പത്തിനാല് വയസ്സായിരുന്നു. ചെങ്ങോട്ടുകാവ് ഷസ്ലി ബേക്കറിയിലെ ജീവനക്കാരനായിരുന്നു അന്തരിച്ച അഗിന്‍. മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. പരേതനായ ബാലകൃഷ്ണനാണ് പിതാവ്. അമ്മ: വല്‍സല. സഹോദരങ്ങള്‍: അജിന്‍ഷാല്‍, അഞ്ജലി
സ്വപ്നം കണ്ട് പറക്കേണ്ടുന്ന പ്രായത്തിൽ രക്താര്‍ബുദത്തെ തുടർന്ന് തുടർച്ചയായി കീമോ; എന്നിട്ടും മാറ്റമില്ലാത്തതിനാൽ അടിയന്തിരമായി മജ്ജ മാറ്റിവയ്ക്കണമെന്ന് ഡോക്ടര്‍മാര്‍, കുരുന്നിന്റെ ജീവിതത്തിന്റെ അടുത്ത പടിക്ക് വേണ്ടത് 50 ലക്ഷം രൂപ; ഇത് നമ്മൾ വിചാരിച്ചാൽ രക്ഷപെടുത്താവുന്ന ചെങ്ങോട്ടുകാവിലെ പന്ത്രണ്ടുകാരി മീരാ കൃഷ്ണയുടെ കഥ
കൊയിലാണ്ടി: മീരാ കൃഷ്ണ, തന്റെ പ്രായത്തിലുള്ള മറ്റെല്ലാ കുട്ടികളെയും പോലെ സ്‌കൂളില്‍ പോകുകയും കൂട്ടുകാര്‍ക്കൊപ്പം കളിക്കുകയും പഠിക്കുകയുമെല്ലാം ചെയ്ത് ബാല്യം ആസ്വദിക്കേണ്ടിയിരുന്ന കൊച്ചു പെണ്‍കുട്ടി. എന്നാല്‍ രക്താബുര്‍ദം സ്ഥിരീകരിച്ചതോടെ അവളുടെ ജീവിതം കീഴ്‌മേല്‍ മറിയുകയായിരുന്നു. ചെങ്ങോട്ടുകാവ് മേലൂര്‍ കട്ടയാട്ട് വീട്ടില്‍ ബബീഷിന്റെയും അമിതയുടെയും മകളാണ് പന്ത്രണ്ടുകാരിയായ മീരാ കൃഷ്ണ. ഈ വര്‍ഷം ഓഗസ്റ്റ് ഒമ്പതിനാണ് മീരയ്ക്ക്
ചെങ്ങോട്ടുകാവില്‍ ഇനി ബാഡ്മിന്റണ്‍ മത്സര കാഴ്ചകള്‍; അമി ഗോസ് ബാഡ്മിന്റണ്‍ അക്കാദമിയുടെ ദക്ഷിണേന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ടൂര്‍ണ്ണമെന്റിന് ആരംഭം
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ദക്ഷിണേന്ത്യന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ ഇന്‍വിറ്റേഷന്‍ ടൂര്‍ണ്ണമെന്റ് ആരംഭിച്ചു. അമി ഗോസ് ബാഡ്മിന്റണ്‍ അക്കാദമിയുടെ നേത്യത്വത്തില്‍ലാണ് ടൂര്‍ണ്ണമെന്റ് നടക്കുക. പുരുഷന്മാരുടെ ഡബിള്‍സ് വിഭാഗത്തിലായി ദക്ഷിണേന്ത്യയിലെ പ്രമുഖ താരങ്ങള്‍ പങ്കെടുക്കും. ടൂര്‍ണ്ണമെന്റ് എം.എല്‍.എ കാനത്തില്‍ ജമീല ഉദ്ഘാടനം ചെയ്തു. ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.വേണു അധ്യക്ഷത വഹിച്ചു. മരുതൂര്‍ ബാഡ്മിന്റണ്‍ അക്കാദമിയുടെ സാരഥി കെ.എം.രാജീവന്‍,
ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളില്‍ പഞ്ചായത്ത് തല അധ്യാപക ദിനാഘോഷവും അധ്യാപക സംഗമവും
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്ത് തല അധ്യാപക ദിനാഘോഷവും അധ്യാപക സംഗമവും ചെങ്ങോട്ടുകാവ് ഈസ്റ്റ് യു.പി സ്‌കൂളില്‍ നടന്നു. വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ മനോജ് മണിയൂര്‍ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ മേഖലയില്‍ സര്‍ക്കാരും പ്രാദേശിക സര്‍ക്കാരുകളും ആവിഷ്‌ക്കരിക്കുന്ന ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികളെ ഉള്‍ക്കൊള്ളാനും അവയെ പൂര്‍ണ്ണ അര്‍ത്ഥത്തില്‍ വിജയിപ്പിക്കാനും അധ്യാപകര്‍ മുന്‍നിരയില്‍ ഉണ്ടാവണമെന്ന് മനോജ് മണിയൂര്‍ അഭ്യര്‍ത്ഥിച്ചു.
ചെങ്ങോട്ടുകാവ് ഒറോട്ടുകുനി കാര്‍ത്ത്യായനി അന്തരിച്ചു
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് എടക്കുളം ഒറോട്ടുകുനി കാര്‍ത്ത്യായനി അന്തരിച്ചു. എണ്‍പത്തിരണ്ട് വയസ്സായിരുന്നു. സഹോദരങ്ങള്‍: ഒ.കെ.ബാലകൃഷ്ണന്‍(വിമുക്തഭടന്‍), ശാന്ത, ഒ.കെ.ഗംഗാധരന്‍(വിമുക്തഭടന്‍), രാധ, പരേതയായ ദേവകി. summary: chegoottukav orottukunini karthiyayani passed away
ചെങ്ങോട്ടുകാവില്‍ ട്രെയിന്‍ തട്ടി മരിച്ചത് എടക്കുളത്തെ പൊട്ടക്കുനി മാധവി; ദാരുണമായ അപകടം ചെങ്ങോട്ടുകാവില്‍ നിന്ന് വീട്ടിലേക്ക് മടങ്ങുന്നതിനിടെ
കൊയിലാണ്ടി: ചെങ്ങോട്ടുകാവില്‍ ഇന്ന് ട്രെയിന്‍ ഇടിച്ച് മരിച്ചത് എടക്കുളം പൊട്ടക്കുനി വീട്ടില്‍ മാധവി. എഴുപത്തിയഞ്ചു വയസായിരുന്നു. ഉച്ചതിരിഞ്ഞ് രണ്ടരയോടെയായിരുന്നു അപകടം. വസന്തപുരം ക്ഷേത്രത്തിന് സമീപമുള്ള റെയില്‍പാളത്തില്‍ വച്ചാണ് അപകടമുണ്ടായത്. കൊയിലാണ്ടിയില്‍ നിന്നുള്ള ഫയര്‍ ആന്റ് റെസ്‌ക്യൂ സംഘം സ്ഥലത്തെത്തിയാണ് മൃതദേഹം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റിയത്. ഉച്ചയ്ക്ക് ചെങ്ങോട്ടുകാവ് ടൗണിൽ പോയ ശേഷം വീട്ടിലേക്ക് തിരികെ