Tag: Cheliya
ചേലിയ ഉപതിരഞ്ഞെടുപ്പിന്റെ പരസ്യ പ്രചരണം അവസാനിച്ചു; വിജയ പ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ച് സ്ഥാനാര്‍ത്ഥികള്‍
കൊയിലാണ്ടി: ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴാം വാര്‍ഡായ ചേലിയ ടൗണില്‍ നടക്കുന്ന ഉപതിരഞ്ഞെടുപ്പിന്റെ പരസ്യപ്രചരണം ഞായറാഴ്ച അവസാനിച്ചു. നിശബ്ദ പ്രചരണത്തിന്റെ രണ്ട് നാളുകള്‍ക്ക് ശേഷം മെയ് 30 നാണ് വോട്ടെടുപ്പ് നടക്കുക. 31 നാണ് വോട്ടെണ്ണല്‍. പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് ശേഷം മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ തങ്ങളുടെ വിജയപ്രതീക്ഷ കൊയിലാണ്ടി ന്യൂസ് ഡോട് കോമുമായി പങ്കുവച്ചു. കഴിഞ്ഞ തവണത്തെക്കാൾ
ചെങ്ങോട്ടുകാവ് ചേലിയയിലെ വോട്ടറാണോ? ഉപതെരഞ്ഞെടുപ്പ് പ്രമാണിച്ച് വോട്ടര്‍ പട്ടിക പുതുക്കുന്നു, നിങ്ങള്‍ ചെയ്യേണ്ടത്
കോഴിക്കോട്: ചെങ്ങോട്ടുകാവ് ഗ്രാമപഞ്ചായത്തിലെ ചേലിയ അടക്കം സംസ്ഥാനത്ത് അംഗങ്ങളുടെ ആകസ്മിക ഒഴിവുകള്‍ വന്ന 19 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പുതുക്കുന്നു. കരട് വോട്ടര്‍പട്ടിക ഏപ്രില്‍ അഞ്ചിന് അതാത് ഇലക്ടറല്‍ രജിസ്ട്രേഷന്‍ ഓഫീസര്‍മാര്‍ പ്രസിദ്ധീകരിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണര്‍ എ.ഷാജഹാന്‍ അറിയിച്ചു. നാളെ മുതല്‍ ഏപ്രില്‍ 20 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം.
ചേലിയ കുനിയില്‍ പരീച്ചുമ്മ അന്തരിച്ചു
കൊയിലാണ്ടി: ചേലിയ കുനിയില്‍ പരീച്ചുമ്മ അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ഇമ്പിച്ചി മമ്മു. മക്കള്‍: ഇമ്പിച്ച്യാമിന, മമ്മത് കോയ, അബ്ദുള്‍ മജീദ്, സഫിയ, പരേതനായ പോക്കര്‍ ഹാജി. മരുമക്കള്‍: സുഹറ, ഫരീദ, അബ്ദുള്‍ ലത്തീഫ്, പരേതയായ റുഖിയ്യ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ചേലിയ മഹല്‍ ഖബര്‍സ്ഥാനില്‍. ചരമവാർത്തകൾ കൊയിലാണ്ടി ന്യൂസ് ഡോട് കോമിലേക്ക് അയക്കാനായി
ചേലിയയിലെ ബിജിഷയുടെ ആത്മഹത്യ: വില്ലനായത് ഓണ്‍ലൈന്‍ റമ്മികളി; അക്കൗണ്ടുകളിൽ നടന്നത് ഒരു കോടിയിലേറെ രൂപയുടെ ഇടപാട്, നഷ്ടപ്പെട്ടത് ഇരുപത് ലക്ഷം രൂപയോളം
കൊയിലാണ്ടി: ചേലിയയിലെ ബിജിഷയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ഓണ്‍ലൈന്‍ റമ്മികളി. ഇരുപത് ലക്ഷം രൂപയോളം ബിജിഷയ്ക്ക് നഷ്ടപ്പെട്ടുവെന്നും രണ്ട് അക്കൗണ്ടുകളിലായി ഒരു കോടിയിലേറെ രൂപയുടെ ഇടപാടുകള്‍ നടന്നുവെന്നും ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കണ്ടെത്തി. കോവിഡ് രൂക്ഷമായിരുന്ന സമയത്താണ് ബിജിഷ റമ്മി കളിയിലേക്ക് എത്തുന്നത്. താരതമ്യേനെ എളുപ്പമായ ചില കളികളാണ് ആദ്യഘട്ടത്തില്‍ കളിച്ചത്. ഇവയില്‍ വിജയിക്കുകയും ബിജിഷയ്ക്ക് പണം