Tag: Calicut University
കാലിക്കറ്റ് സര്‍വകലാശാലാ തിരഞ്ഞെടുപ്പില്‍ പത്തില്‍ ഒമ്പത് സീറ്റും തൂത്തുവാരി ഭരണം നിലനിർത്തി എസ്.എഫ്.ഐ; പ്രതിപക്ഷ മുന്നണിയെ തളച്ചത് വെറും ഒരു സീറ്റില്‍
തേഞ്ഞിപ്പലം: പ്രതിപക്ഷ മുന്നണിയായ യു.ഡി.എസ്.എഫിനെ ഒറ്റ സീറ്റില്‍ തളച്ച് എസ്.എഫ്.ഐ. മത്സരിച്ച പത്ത് സ്ഥാനങ്ങളിൽ ഒൻപതും നേടി എസ്.എഫ്.ഐ കാലിക്കറ്റ് സർവകലാശാല യൂണിയൻ ഭരണം നിലനിർത്തി. ചെയർ പേഴ്സൺ, വൈസ് ചെയർമാൻ, വൈസ് ചെയർ പേഴ്സൺ, ജനറൽ സെക്രട്ടറി, ജോയിന്റ് സെക്രട്ടറി, ജില്ലകളുടെ പ്രതിനിധികളായി അഞ്ച് പേർ എന്നീ സ്ഥാനങ്ങളിലേക്കായിരുന്നു വാശിയേറിയ മൽസരം നടന്നത്. സർവകലാശാല
കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥി മുങ്ങിമരിച്ച നിലയിൽ
തേഞ്ഞിപ്പാലം: കാലിക്കറ്റ് സർവകലാശാലയുടെ സ്വിമ്മിംഗ് പൂളിൽ വിദ്യാർത്ഥിയെ മുങ്ങി മരിച്ച നിലയിൽ കണ്ടെത്തി. എടവണ്ണ സ്വദേശിയായ ഷെഹൻ ആണ് മരിച്ചത്. കാലിക്കറ്റ് സർവകലാശാല വിദ്യാർഥിയാണ് ഇയാളെന്നാണ് വിവരം. ഇന്ന് രാവിലെ അഞ്ച് മണിയോടെ കൂട്ടുകാരോടൊപ്പം സ്വിമ്മിംഗ് പൂളിൽ എത്തിയതെന്നാണ് ലഭ്യമാകുന്ന സൂചനകൾ. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കാലിക്കറ്റ് സര്‍വകലാശാല ബിരുദ പ്രവേശനം; മൂന്നാം അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു
കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയുടെ 2022-23 അദ്ധ്യയന വര്‍ഷത്തെ ബിരുദ പ്രവേശനത്തിനുള്ള മൂന്നാമത്തെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ച എല്ലാ വിദ്യാര്‍ത്ഥികളും അതത് കോളേജില്‍ 01.09.2022 ന് 3.00 മണിക്കുളളില്‍ റിപ്പോര്‍ട്ട് ചെയ്ത് സ്ഥിരം അഡ്മിഷന്‍ എടുക്കേണ്ടതാണ്. പുതുതായി അലോട്ട്മെന്റ് ലഭിച്ച വിദ്യാര്‍ത്ഥികള്‍ മാന്‍ഡേറ്ററി ഫീസ് അടച്ചശേഷമാണ് കോളേജുകളില്‍ പ്രവേശനം എടുക്കേണ്ടത്. അലോട്ട്മെന്റ് ലഭിച്ചവര്‍ക്കും അല്ലാതെയുള്ള അഡ്മിഷന്‍
കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കാലിക്കറ്റ് സർവകലാശാല പരീക്ഷ ഉൾപ്പെടെയുള്ള പരീക്ഷകൾ മാറ്റി വച്ചു; വിശദ വിവരങ്ങളറിയാം
കൊയിലാണ്ടി: കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാളെ നടക്കാനിരിക്കുന്ന വിവിധ പരീക്ഷകൾ മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാല ബുധനാഴ്ച നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി പരീക്ഷാ കണ്‍ട്രോളര്‍ അറിയിച്ചു. പുതുക്കിയ തീയതി പിന്നീടറിയിക്കും. ഇലക്ട്രിക്കൽ വയർമാൻ പ്രായോഗിക പരീക്ഷ നടത്താൻ നിശ്ചയിച്ചിട്ടുള്ള ഗവ പോളിടെക്നിക് കോളേജ്, ടെക്നിക്കൽ ഹൈസ്കൂൾ എന്നീ കേന്ദ്രങ്ങൾക്ക് അവധിയായതിനാൽ നാളെ നിശ്ചയിച്ചിട്ടുള്ള
കാലിക്കറ്റ് യൂണിവേഴ്‌സിറ്റി ബിരുദ കോഴ്‌സുകള്‍ക്കുള്ള അപേക്ഷ അയച്ചുതുടങ്ങാം: ഈ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ മറക്കല്ലേ
കോഴിക്കോട്: കാലിക്കറ്റ് സര്‍വ്വകലാശാലയുടെ 2022-23 അധ്യയന വര്‍ഷത്തേക്കുള്ള ബിരുദ പ്രവേശനത്തിനായുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. 21.7.2022 വൈകുന്നേരം അഞ്ചു മണിവരെ ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. https://admission.uoc.ac.in/ എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകള്‍ അയക്കേണ്ടത്. ഓണ്‍ലൈന്‍ അപേക്ഷ സമര്‍പ്പിക്കുന്നതിനായി അപേക്ഷകര്‍ ആദ്യം http://admission.uoc.ac.in/ug/ -> Apply Now എന്ന ലിങ്കില്‍ അവരുടെ അടിസ്ഥാന വിവരങ്ങള്‍ നല്‍കണം. തുടര്‍ന്ന്